കെസിഎല്ലില്‍ തൃശൂര്‍ ടൈറ്റന്‍സിനെ 17 റണ്‍സിന് തോല്പിച്ച് ട്രിവാന്‍ഡ്രം റോയല്‍സ്...

കെസിഎല്ലില്‍ തൃശൂര്‍ ടൈറ്റന്‍സിനെ 17 റണ്‍സിന് തോല്പിച്ച് ട്രിവാന്‍ഡ്രം റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂരിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് മാത്രമാണ് നേടാനായത്. റോയല്‍സിനായി ഉജ്ജ്വല സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ കൃഷ്ണപ്രസാദാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ടോസ് നേടിയ ടൈറ്റന്‍സ്, റോയല്‍സിനെ ബാറ്റ് ചെയ്യാനയക്കുകയായിരുന്നു. സെമി സാധ്യതകള്‍ അവസാനിച്ചതിനാല്‍ ഒന്നും നഷ്ടപ്പടാനില്ലാത്ത ആത്മവിശ്വാസത്തോടെ റോയല്‍സിന്റെ താരങ്ങള്‍ ബാറ്റ് വീശുകയും ചെയ്തു.
വിഷ്ണുരാജും അനന്തകൃഷ്ണനും ആരംഭത്തില്‍ തന്നെ മടങ്ങിയെങ്കിലും റിയ ബഷീറിനും നിഖിലിനുമൊപ്പം കൃഷ്ണപ്രസാദ് ഉയര്‍ത്തിയ കൂട്ടുകെട്ടുകളാണ് റോയല്‍സിന്റെ കൂറ്റന്‍ സ്‌കോറിന് അടിത്തറയിട്ടത്.
രണ്ട് കൂട്ടുകെട്ടുകളിലുമായി പിറന്ന 109 റണ്‍സിന്റെ മുക്കാല്‍ പങ്കും പിറന്നത് കൃഷ്ണപ്രസാദിന്റെ ബാറ്റില്‍ നിന്നായിരുന്നു. നിര്‍ഭയം ബാറ്റ് വീശിയ കൃഷ്ണപ്രസാദ് 54 പന്തുകളില്‍ നിന്ന് സെഞ്ച്വറി പൂര്‍ത്തിയാക്കി. റിയ ബഷീര്‍ 17ഉം നിഖില്‍ 12ഉം റണ്‍സ് നേടി മടങ്ങുകയും ചെയ്തു.
സെഞ്ച്വറി പൂര്‍ത്തിയാക്കിയ ശേഷവും കൂറ്റന്‍ ഷോട്ടുകളിലൂടെ ബാറ്റിങ് തുടര്‍ന്ന കൃഷ്ണപ്രസാദ് 119 റണ്‍സുമായി പുറത്താകാതെ നിന്നു. 62 പന്തുകളില്‍ ആറ് ഫോറും പത്ത് സിക്സും അടങ്ങുന്നതായിരുന്നു കൃഷ്ണപ്രസാദിന്റെ ഇന്നിങ്സ്. അബ്ദുള്‍ ബാസിദ് 13 പന്തുകളില്‍ 28 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 57 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. തൃശൂരിന് വേണ്ടി ആദിത്യ വിനോദ് രണ്ടും ആനന്ദ് ജോസഫ്, സിബിന്‍ ഗിരീഷ്, അജിനാസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂരിന് സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പെ കെ ആര്‍ രോഹിതിന്റെ വിക്കറ്റ് നഷ്ടമായി. ഫോമിലുള്ള അഹ്മദ് ഇമ്രാന്‍ തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും വലിയൊരു ഇന്നിങ്സ് കാഴ്ച വയ്ക്കാന്‍ കഴിഞ്ഞില്ല
https://www.facebook.com/Malayalivartha