സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ദ്ധന.... പവന് 78.000 കടന്നു

സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോഡിത്തിലെത്തി. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 80 രൂപ ഉയര്‍ന്നത് 9805 ആയപ്പോള്‍ ഒരു പവന് വില 78,440 ആയി ഉയര്‍ന്നു. ചരിത്രത്തില്‍ ആദ്യമായാണ് പവന് 78,000 രൂപ കടക്കുന്നത്.
ചൊവ്വാഴ്ച 77,800 രൂപയായിരുന്നതില്‍നിന്ന് 640 രൂപയാണ് ഒറ്റദിവസം ഉയര്‍ന്നത്. ആഗസ്റ്റ് 22ന് 9215 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന് വില. 12 ദിവസത്തിനുള്ളില്‍ ഇത് 9805 രൂപയിലേക്ക് എത്തിയിരിക്കുകയാണ്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാം വില 66 രൂപ കൂടി 8,023ലെത്തി. സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വില ഔണ്‍സിന് 3531 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.08ലും ആണ്.
ഒരു കിലോ 24 കാരറ്റ് സ്വര്‍ണ്ണത്തിന് ബാങ്ക് നിരക്ക് ഒരു കോടി മൂന്ന് ലക്ഷം രൂപയായി. ഭൗമരാഷ്ട്ര സംഘര്‍ഷങ്ങള്‍, താരിഫ് നിരക്ക് വര്‍ധന, ലോക ക്രമത്തില്‍ വരുന്ന മാറ്റങ്ങള്‍ എല്ലാം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണവില ഉയരുന്നതിന് കാരണമാകുന്നു.
https://www.facebook.com/Malayalivartha