ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ നിന്ന് 26 ലക്ഷം രൂപ ലഭിച്ചുവെന്ന് പ്രചാരണം; ആരോപണം നിഷേധിച്ച് കലാഭവൻ നവാസിന്റെ കുടുംബം...

കലാഭവന്‍ നവാസിന്റെ മരണത്തെത്തുടര്‍ന്ന് 26 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഡെത്ത് ക്ലെയിം ലഭിച്ചെന്ന ആരോപണം നിഷേധിച്ച് കുടുംബം. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍(എല്‍ഐസി)നിന്ന് തുക ലഭിച്ചതായുള്ള പ്രചാരണം വ്യാജമാണെന്ന് സഹോദരന്‍ നിസാം ബെക്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് നിയാസ് ബെക്കറും പങ്കുവെച്ചു. എൽഐസിയുടെ പേരിൽ പ്രചരിക്കുന്ന പോസ്റ്ററിൽ പറയുന്നതുപോലെ ഒരു ക്ലെയിമും തങ്ങൾക്ക് ലഭിച്ചിട്ടില്ല.
എൽഐസിയുടെ ഔദ്യോഗിക രേഖകളൊന്നുമില്ലാതെ നവാസിന്റെ ഫോട്ടോ ഉപയോഗിച്ചാണ് ഏഴു ലക്ഷം പ്രീമിയം അടച്ച നവാസിന് 26 ലക്ഷം ക്ലെയിം ആയി നൽകിയെന്ന് പ്രചരിക്കുന്നത്. ‘‘ജീവിതത്തിനൊപ്പവും ജീവിതത്തിനു ശേഷവും നിങ്ങളോടൊപ്പം’’ എന്ന എൽഐസിയുടെ ടാഗ്‌ലൈനും പോസ്റ്ററിനൊപ്പം കുറിച്ചിട്ടുണ്ട്.
വാട്ട്സാപ്പിലൂടെ പ്രചരിക്കുന്ന പോസ്റ്റർ ചിലർ അയച്ചു തന്നപ്പോഴാണ് ഇത് ശ്രദ്ധയിൽപെടുന്നതെന്നും ആര് ചെയ്തതാണെങ്കിലും വലിയൊരു ഉപദ്രവമായിപ്പോയി എന്നും നിയാസ് ബക്കർ പറഞ്ഞു.
https://www.facebook.com/Malayalivartha