ഛത്തീസ്ഗഡിലെ ബല്‍റാംപൂര്‍ ജില്ലയിലുണ്ടായ മിന്നല്‍ പ്രളയം... അണക്കെട്ടിന്റെ ഒരു ഭാഗം തകര്‍ന്നു... ഒഴുക്കില്‍പ്പെട്ട് നാല് മരണം, മൂന്നു പേരെ കാണാതായി

സങ്കടക്കാഴ്ചയായി... ഛത്തീസ്ഗഡിലെ ബല്‍റാംപൂര്‍ ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ അണക്കെട്ടിന്റെ ഒരു ഭാഗം തകര്‍ന്നതിനെ തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ട് നാല് പേര്‍ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. മിന്നല്‍ പ്രളയം ജില്ലയില്‍ വന്‍തോതില്‍ നാശനഷ്ടങ്ങളുണ്ടാക്കിയതായി അധികൃതര്‍ .
ഒരുകുടുംബത്തിലെ ഉറങ്ങിക്കിടന്ന രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ നാലുപേരാണ് മരിച്ചത്. മൂന്നുപേരെ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടങ്ങി. വിവരം അറിഞ്ഞ് പൊലീസും ജില്ലാ ഭരണകൂടം ഉള്‍പ്പടെ സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി അധികൃതര്‍ .
മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് ധനേശ്പൂര്‍ ഗ്രാമത്തിലെ ചെറിയ ഡാമിന്റെ മതില്‍ ചൊവ്വാഴ്ച രാത്രിയാണ് തകര്‍ന്നത്. 1980ല്‍ നിര്‍മ്മിച്ചതാണ് അണക്കെട്ട്. അണക്കെട്ടിന്റെ ഒരുഭാഗം തകര്‍ന്നതോടെ വെള്ളം സമീപത്തെ വീടുകളിലേക്കും കൃഷിസ്ഥലങ്ങളിലേക്കും കുത്തിയൊലിച്ചതോടെയാണ് വെള്ളപ്പൊക്കമുണ്ടായി.
https://www.facebook.com/Malayalivartha