ലോക കേരള സഭാ സമ്മേളനം... മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം 7ന് പുലര്‍ച്ചെ യു.എസിലേക്ക് പുറപ്പെടും...ലോക കേരള സഭയ്ക്ക് ശേഷം ക്യൂബന്‍ സന്ദര്‍ശനവും കഴിഞ്ഞാണ് മുഖ്യമന്ത്രി കേരളത്തില്‍ മടങ്ങിയെത്തുക

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം 7ന് പുലര്‍ച്ചെ യു.എസിലേക്ക് പുറപ്പെടും. ദുബായ് വഴിയാണ് യാത്ര. എട്ടാം തീയതി മുതലാണ് ലോക കേരള സഭാ സമ്മേളനം തുടങ്ങുന്നതെങ്കിലും മുഖ്യമന്ത്രിയും മറ്റും പങ്കെടുക്കുന്നത് 9, 10, 11 തീയതികളിലാണ്. ലോക കേരള സഭയ്ക്ക് ശേഷം ക്യൂബന്‍ സന്ദര്‍ശനവും കഴിഞ്ഞാണ് മുഖ്യമന്ത്രി കേരളത്തില്‍ മടങ്ങിയെത്തുക.
യാത്ര കണക്കിലെടുത്ത് ഈയാഴ്ചത്തെ പതിവ് മന്ത്രിസഭായോഗം ചൊവ്വാഴ്ചത്തേക്ക് മാറ്റി. അതേസമയം, സമ്മേളനത്തിലെ പണപ്പിരിവിനെച്ചൊല്ലി ആരോപണ- പ്രത്യാരോപണങ്ങള്‍ തുടരുന്നു. മുഖ്യമന്ത്രിയും ധനമന്ത്രിയും സ്പീക്കറുമുള്‍പ്പെടെ പരിപാടിയില്‍ പങ്കെടുക്കുന്ന വി.ഐ.പികളുടെ യാത്ര, താമസ-നിത്യനിദാന ചെലവുകള്‍ വഹിക്കുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളായതിനാല്‍ അമേരിക്കയില്‍ പണപ്പിരിവ് നടത്തുന്നത് സമ്മേളനത്തിന്റെ നടത്തിപ്പിന് മാത്രമാണ്.
യാത്രാച്ചെലവ് സംസ്ഥാനസര്‍ക്കാരും താമസസൗകര്യം ഇന്ത്യന്‍ എംബസിയുമാണ് ഏര്‍പ്പാടാക്കുന്നത്. മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും നിത്യനിദാനച്ചെലവുകള്‍ക്കായി യു.എസില്‍ ഒരു ദിവസം ഒരാള്‍ക്ക് 100 ഡോളര്‍ വീതം (8200രൂപ) സംസ്ഥാനം നല്‍കും.
പങ്കെടുക്കുന്ന പ്രതിനിധികള്‍ സ്വന്തം ചെലവിലാണെത്തുക.സമ്മേളന നടത്തിപ്പിന് മാത്രം 5.5 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായാണ് സംഘാടകരുടെ കണക്ക്.
"
https://www.facebook.com/Malayalivartha