ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... . ഇനി അഞ്ചുവർഷം ആര് ഭരിക്കും... ആകാംക്ഷയോടെ കേരളം... വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിക്കും, ആദ്യ മണിക്കൂറിൽ തന്നെ ഫല സൂചന ലഭിച്ചേക്കും

ഇനി അഞ്ചുവർഷം ആര് ഭരിക്കും.... ഫലമറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം. വോട്ടെടുപ്പ് കഴിഞ്ഞ് 25 ദിവസത്തെ ഉദ്വേഗം നിറഞ്ഞ കാത്തിരിപ്പിന് വിരാമമിട്ട് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടിന് തുടങ്ങും.
ആദ്യ മണിക്കൂറിൽ തന്നെ ഫല സൂചന ലഭിച്ചേക്കും. ഉച്ചയോടെ പൂര്‍ണ ചിത്രം തെളിയും. കേരളത്തിനൊപ്പം പശ്ചിമ ബംഗാള്‍, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും വോട്ടെണ്ണൽ ഇന്നു തന്നെയാണ്. കേരളത്തിൽ 140 മണ്ഡലങ്ങളിലാണ് വോട്ടെണ്ണൽ. ആകെ 43 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്.
രാവിലെ ഏഴുമണിയോടെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകള്‍ തുറക്കും. കൃത്യം എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. തപാൽ വോട്ടുകളായിരിക്കും ആദ്യം എണ്ണുക.
അതേസമയം കേരളത്തിനൊപ്പം പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളും രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. തമിഴ്നാട്ടിലെ 62 കേന്ദ്രങ്ങളിലായി 234 നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണും. ഭരണത്തുടർച്ച ഉറപ്പെന്ന ഉറച്ച പ്രതീക്ഷയിലാണ് ഡിഎംകെ. വിജയ്‍യുടെ ടിവികെ ചലനം ഉണ്ടാക്കുമോയെന്ന് ഉറ്റുനോക്കുകയാണ് മുന്നണികള്‍. എഐഎഡിഎംകെയും ബിജെപിയും പ്രതീക്ഷയിലാണ്.
"
https://www.facebook.com/Malayalivartha





















