ബംഗാൾ, തമിഴ്നാട്, അസം, പുതുച്ചേരി വോട്ടെണ്ണൽ തുടങ്ങി... പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണി തുടങ്ങിയത്

പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം, കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലും വോട്ടെടുപ്പ് തുടങ്ങി. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണി തുടങ്ങിയത്. ഏപ്രിൽ ഒമ്പതിന് തുടങ്ങി 29 വരെ വിവിധ ഘട്ടങ്ങളിലായാണ് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായത്.
എല്ലായിടത്തും രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിച്ചു. വൻസുരക്ഷാ സന്നാഹമാണ് വോട്ടെണ്ണലിനായി ഒരുക്കിയിരിക്കുന്നത്. തുടർച്ചയായി നാലാം തവണയും അധികാരം നിലനിർത്താൻ ഒരുങ്ങുന്ന മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും, അധികാരം പിടിച്ചെടുക്കാൻ കച്ചകെട്ടിയിറങ്ങിയ ബി.ജെ.പിയും തമ്മിലാണ് പശ്ചിമബംഗാളിലെ പോരാട്ടം.
ത്രികോണ മത്സരത്തിലൂടെ ശ്രദ്ധേയമായ തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഡി.എം.കെയും അധികാരം നിലനിർത്തുമെന്നാണ് പ്രവചനം.
അതേസമയം, ബി.ജെ.പി-എ.ഐ.എ.ഡി.എം.കെ മുന്നണിയും, അരങ്ങേറ്റം കുറിക്കുന്ന നടൻ വിജയ്ന്റെ ടി.വി.കെയും നേടുന്ന സീറ്റുകളും നിർണായകമായേക്കും.
"
https://www.facebook.com/Malayalivartha






















