അറംപറ്റിയ ഡയലോഗ്; കട്ടപ്പനയിലെ ഋതിക് റോഷനിൽ കൊല്ലം സുധി പറഞ്ഞ വാചകം ഓർത്തെടുത്ത് ആരാധകർ..!ആശുപത്രിയിൽ എത്തിച്ച സമയത്തും സുധി സംസാരിക്കുന്നുണ്ടായിരുന്നു, മരിക്കുന്നതിന് മുൻപ് അവസാനമായി പറഞ്ഞത്..!

ഒരുപാട് ആഗ്രഹങ്ങൾ ബാക്കിയാക്കിയാണ് കൊല്ലം സുധി വിട പറഞ്ഞത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂര്‍ എ ആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിച്ച സമയത്ത് സുധി സംസാരിച്ചിരുന്നു. പറഞ്ഞത് ആ ഒരൊറ്റ കാര്യമായിരുന്നു
കുറച്ചുകാലം കൊണ്ട് ഒരുപാട് ചിരിപ്പിച്ച്, പെട്ടെന്നൊരു ദിവസം അന്ന് ചിരിപ്പിച്ചവരുടെ മനസ് നിറയെ ദുഃഖം മാത്രമാക്കി കൊല്ലം സുധി വിടവാങ്ങി. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് വരവേ, തൃശൂർ കയ്പമംഗലത്ത് വച്ച് ഉണ്ടായ റോഡ് അപകടത്തിലാണ് സുധിയുടെ മരണം. ഒപ്പം സഞ്ചരിച്ച സഹപ്രവർത്തകർ പരിക്കുകളോടെ ചികിത്സയിലുണ്ട്
കോമഡി ഉത്സവം ഉൾപ്പെടെയുള്ള ഷോകളിലൂടെയാണ് സുധി ഏവർക്കും പരിചിതനായത്. ചുരുക്കം ചില ചിത്രങ്ങളിൽ സുധിയുടെ മുഖം കണ്ട പരിചയമുണ്ട് പ്രേക്ഷകർക്ക്. കട്ടപ്പനയിലെ ഋതിക് റോഷൻ, കുട്ടനാടൻ മാർപ്പാപ്പ തുടങ്ങിയ സിനിമകളിൽ സുധി വേഷമിട്ടിട്ടുണ്ട്
കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന സിനിമയാണ് സുധിയുടെ ആദ്യ ചിത്രം. ഒരു കഥാപാത്രമെന്നു പറയാനും വേണ്ടി വലിയ വേഷമല്ലെങ്കിലും ഇതില്പറഞ്ഞ ഡയലോഗ് ഇപ്പോൾ സുധിയെ സ്നേഹിക്കുന്നവരുടെ മനസ്സിൽ ആഴത്തിൽ മുറിവേൽപ്പിക്കുകയാണ്
പറഞ്ഞ വാക്കുകൾ അറംപറ്റിയോ എന്ന് തോന്നിപ്പോകും, ആ വാക്കുകൾ കേട്ടാൽ: 'ഞാൻ പോവാണ്. വെറുതെ എന്തിനാ ഒരുപാട് എക്സ്പ്രഷൻ ഇട്ട് ചാവണത്' എന്നായിരുന്നു ആ വാചകം. നായകൻ വിഷ്ണു ഉണ്ണികൃഷ്ണൻ ഉൾപ്പെടുന്ന രംഗമാണത്
https://www.facebook.com/Malayalivartha