എന്തിനിങ്ങനെ ആ മിണ്ടാപ്രാണിയെ ഉപദ്രവിക്കുന്നു;അരിക്കൊമ്പന്‍ എന്നെ വിഷമിപ്പിക്കൂ ഇനിയെങ്കിലും ഒന്ന് നിര്‍ത്തു,അവനെ അവനിഷ്ടമുള്ള ഇടത്തിനു പകരം നമ്മള്‍ക്ക് ഇഷ്ടമുള്ളിടത്തു കൊണ്ടാക്കുന്നു,മനുഷ്യന്‍ മനുഷ്യനെ കേന്ദ്രീകരിച്ചു മാത്രമേ നോക്കുന്നുള്ളു പൊട്ടിത്തെറിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

അരിക്കൊമ്പന്‍ എന്നെ വിഷമിപ്പിക്കുന്നുവെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. നമ്മള്‍ അരിക്കൊമ്പനെ പിടിക്കുന്നു, അവനിഷ്ടമുള്ള ഇടത്തിനു പകരം നമ്മള്‍ക്ക് ഇഷ്ടമുള്ളിടത്തു കൊണ്ടാക്കുന്നു. നമ്മള്‍ തീരുമാനിക്കുന്നത് മറ്റെല്ലാവര്‍ക്കും ബാധകമാക്കുന്നു. അരിക്കൊമ്പനെ വീണ്ടും പിടിച്ചതു വേദനാജനകമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. പരിസ്ഥിതി ദിനത്തില്‍ കളമശേരി സെന്റ് പോള്‍സ് കോളജില്‍ വരാപ്പുഴ അതിരൂപതാ തലത്തില്‍ ആരംഭിക്കുന്ന പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്ഘാടന യോഗത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. കൂടുതല്‍ പറഞ്ഞു വിഷയം വിവാദമാക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യന്‍ മനുഷ്യനെ കേന്ദ്രീകരിച്ചു മാത്രമാണ് ചിന്തിക്കുന്നത്. എല്ലാ നിയമങ്ങളും മനുഷ്യനു വേണ്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഭൂഗോളം കറങ്ങുന്നത് മനുഷ്യനുവേണ്ടിയാണെന്നു തീരുമാനിച്ചാണ് നിയമങ്ങള്‍ സൃഷ്ടിക്കുന്നത്. ഈ ഫിലോസഫി മാറിവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ അര്‍ധരാത്രി 12.30 ഓടെ തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടി വച്ച് വീഴ്ത്തിയ അരിക്കൊമ്പനെ തിരുനെല്‍വേലി കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലേക്ക് മാറ്റും. പൂശാനംപെട്ടിക്കു സമീപം ആന കാടുവിട്ട് ജനവാസമേഖലയില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടിവച്ചത്. ശേഷം അരിക്കൊമ്പന്റെ കാലുകള്‍ ബന്ധിച്ച് എലഫന്റ് ആംബുലന്‍സില്‍ കയറ്റി വനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇടുക്കിയിലെ ചിന്നക്കനാലിനെയും പരിസരപ്രദേശങ്ങളെയും വിറപ്പിച്ച അരിക്കൊമ്പനെ ഏപ്രില്‍ 29ന് മയക്കുവെടി നല്‍കി നിയന്ത്രണത്തിലാക്കിയശേഷം ലോറിയില്‍ പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മേദകാനത്ത് എത്തിച്ചു തുറന്നുവിട്ടിരുന്നു. ഉള്‍വനത്തിലേക്കു മറഞ്ഞ അരിക്കൊമ്പന്‍ ദിവസങ്ങള്‍ക്കുള്ളില്‍ തമിഴ്‌നാട് വനമേഖലയോടു ചേര്‍ന്ന്, ജനവാസമുള്ള മേഘമലയിലെത്തി. പിന്നാലെയാണ് കമ്പത്ത് ജനവാസമേഖലയിലിറങ്ങിയത്.
ഇതിനിടെ തമിഴ്‌നാട് സര്‍ക്കാര്‍ അരിക്കൊമ്പനെ പിടിച്ചതില്‍ കേരളത്തില്‍ പിണറായിക്ക് നേര പൊങ്കാല. തമിഴ്‌നാട് സര്‍്കകാരിന് കൊമ്പനെ പിടികൂടാന്‍ കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നു. മേയ് 27നാണ് അരിക്കൊമ്പന്‍ കമ്പം ടൗണിലിറങ്ങി ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയത്. നിരവധി വാഹനങ്ങള്‍ തകര്‍ത്തും നാശനഷ്ടമുണ്ടാക്കിയും നീങ്ങിയ ആനയെ എത്രയും വേഗം മയക്കുവെടിവെച്ച് പിടികൂടാന്‍ ഇതോടെയായിരുന്നു വനംവകുപ്പ് തീരുമാനിച്ചത്. തൊട്ടടുത്ത ദിവസം തന്നെ 150ഓളം പേരടങ്ങിയ ദൗത്യസംഘവും മൂന്ന് കുങ്കിയാനകളും കൊമ്പനെ പിടിക്കാനായി കമ്പത്ത് സജ്ജരായി. എന്നാല്‍, തൊട്ടുപിന്നാലെ വനത്തിലേക്ക് കയറിയ അരിക്കൊമ്പന്‍ ഒരാഴ്ചയോളം പുറത്തിറങ്ങിയില്ല.
കമ്പം മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചായിരുന്നു അരിക്കൊമ്പനെ പിടിക്കാനുള്ള ശ്രമം തുടങ്ങിയത്. മേയ് 27ന് കമ്പം ടൗണിലിറങ്ങിയ ആന അന്ന് ബൈപാസിലെ തെങ്ങിന്‍തോപ്പില്‍ നിലയുറപ്പിച്ചു. കുങ്കിയാനകളും ദൗത്യസംഘവും സര്‍വസന്നാഹവുമായി എത്തിയതോടെ ആന പതിയെ വനമേഖലയിലേക്ക് മാറുകയായിരുന്നു. റേഡിയോ കോളറില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച് ആനയുടെ സഞ്ചാരവഴി വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. കമ്പത്തിന് സമീപം കൂത്തനാച്ചിയാര്‍ വനമേഖലയിലേക്ക് കടന്ന അരിക്കൊമ്പന്‍ പിന്നീട് ജനവാസമേഖലയിലേക്ക് ഇറങ്ങിവന്നില്ല. വനത്തിനുള്ളില്‍വെച്ച് മയക്കുവെടി വെക്കാനുള്ള സാങ്കേതിക തടസങ്ങള്‍ വനംവകുപ്പിനും പ്രയാസമായി. ഇതിനിടെ ആന കൂടുതല്‍ ഉള്‍വനത്തിലേക്ക് കടന്നു. ഷണ്‍മുഖനദി ഡാമിനോട് ചേര്‍ന്ന വനമേഖലയിലാണ് കൂടുതല്‍ ദിവസവും കഴിഞ്ഞത്.
നേരത്തെ, ദിവസവും കിലോമീറ്ററുകള്‍ സഞ്ചരിക്കാറുള്ള അരിക്കൊമ്പന്റെ സഞ്ചാരത്തിന് വേഗം കുറഞ്ഞതായി വനംവകുപ്പ് നിരീക്ഷിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ ഷണ്‍മുഖനദി ഡാമിനോട് ചേര്‍ന്ന് തന്നെയാണ് ആന ചെലവഴിച്ചത്. തുമ്പിക്കൈയില്‍ പരിക്കേറ്റതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. കാട്ടിനുള്ളില്‍ കയറി ആനയെ നിയന്ത്രിക്കാന്‍ പരിചയസമ്പന്നരായ ആദിവാസി സംഘത്തെയും വനംവകുപ്പ് സ്ഥലത്തെത്തിച്ചിരുന്നു. കാത്തിരിപ്പിനൊടുവിലാണ് ഇന്നലെ അര്‍ധരാത്രിയോടെ അരിക്കൊമ്പന്‍ പൂശാനംപെട്ടി മേഖലയില്‍ കൃഷിയിടത്തിലേക്കിറങ്ങിയത്. അവസരം പാഴാക്കാതെ സ്ഥലത്തെത്തിയ വനംവകുപ്പ് സംഘം പുലര്‍ച്ചെ 2.30ഓടെ ആദ്യ മയക്കുവെടി വെച്ചു. പിന്നീട് രണ്ടാമത്തെ ഡോസും മയക്കുവെടി നല്‍കി. മയങ്ങിയ ആനയെ മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ എലഫന്റ് ആംബുലന്‍സില്‍ കയറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha