ആനയെ അവിടെയും ഇവിടെയും കൊണ്ടുപോയി വിടണമെന്ന് കോടതിക്ക് പറയാനാകില്ല... അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെയെത്തിക്കണം എന്നാവശ്യപ്പെടുന്ന കൊച്ചി സ്വദേശിനി റബേക്കയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഫോറസ്റ്റ് ബെഞ്ചിന് വിട്ടു....

അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെയെത്തിക്കണം എന്നാവശ്യപ്പെടുന്ന കൊച്ചി സ്വദേശിനി റബേക്കയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഫോറസ്റ്റ് ബെഞ്ചിന് വിട്ടു. കേസ് അടിയന്തരമായി പരിഗണിക്കണം എന്ന ഹര്‍ജിക്കാരിയുടെ ആവശ്യം കോടതി തള്ളി.
അടിയന്തര പ്രാധാന്യമുള്ള ഹര്‍ജിയാണെന്ന് ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ വാദിച്ചുവെങ്കിലും തങ്ങള്‍ ഈ കേസ് കേള്‍ക്കുന്നതില്‍ വിദഗ്ധരല്ലെന്നാണ് ജസ്റ്റിസുമാരായ ആര്‍ സുബ്രഹ്മണ്യവും വിക്ടോറിയ ഗൗരിയും അറിയിച്ചത്. അതുകൊണ്ടാണ് ഫോറസ്റ്റ് ബെഞ്ച് കേസ് കേള്‍ക്കെട്ടെ എന്ന് പറഞ്ഞത്. എന്നാല്‍ കേസിന് അടിയന്തര പ്രാധാന്യമുണ്ട് എന്ന് ഹര്‍ജിക്കാരി ആവര്‍ത്തിച്ചത് കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കി.
ആനയെ അവിടെയും ഇവിടെയും കൊണ്ടുപോയി വിടണമെന്ന് കോടതിക്ക് പറയാനാകില്ല. ഈ ഹര്‍ജി പൊതു താല്‍പ്പര്യത്തില്‍ അല്ലെന്നും ഹര്‍ജിക്കാരിയുടെ പ്രശസ്തിക്കുവേണ്ടിയാണെന്നും കോടതി വിമര്‍ശിച്ചു. സാഹചര്യം മനസ്സിലാക്കാതെയുള്ള ആവശ്യമെന്നും കോടതിയുടെ ഹര്‍ജിയെ നിരീക്ഷിച്ചു.
ആനയെ മതികെട്ടാന്‍ചോല മേഖലയില്‍ വിടണമെന്നാവശ്യപ്പെട്ടായിരുന്നു റബേക്ക ജോസഫ് ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയിലാണ് അരിക്കൊമ്പനെ തുറന്നുവിടുന്നത് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ആദ്യം തടഞ്ഞത്.
ആനയെ കേരളത്തിനു കൈമാറണമെന്നാവശ്യപ്പെട്ട് തേനി സ്വദേശിയായ അഭിഭാഷകന്‍ ഗോപാല്‍ നല്‍കിയ ഹര്‍ജിയും ഇന്നലെ കോടതിയുടെ പരിഗണനയ്‌ക്കെത്തിയിരുന്നു.ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടര്‍ന്ന് കമ്പത്തിനു സമീപം ഇന്നലെ പുലര്‍ച്ചെ ഒന്നിനാണ് തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടിവച്ചത്. കാട്ടാനയെ വൈകിട്ടോടെ തിരുനെല്‍വേലി അംബാസമുദ്രത്തിലെ കളക്കാട് മുണ്ടന്‍തുറൈ കടുവസങ്കേതത്തിലെത്തിച്ചു.
അതേസമയം അനിശ്ചിതത്വത്തിനൊടുവില്‍ അരിക്കൊമ്പനെ മുത്തുക്കുളി വനത്തില്‍ തുറന്നുവിട്ടു .. മതിയായ ചികിത്സ നല്‍കിയശേഷമാണ് തുറന്നുവിട്ടത്.
"
https://www.facebook.com/Malayalivartha






















