Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്


'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം

ഒഡിഷ ട്രെയിന്‍ അപകടം; കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം വേണം; സി.ബി.ഐ അന്വേഷണം തള്ളി 12 പ്രതിപക്ഷ പാര്‍ട്ടികള്‍..ആരെയാണിവർ ഭയക്കുന്നത്..? ട്രെയിൻ അപകടത്തിൽ അട്ടിമറി നടന്നോ ?

06 JUNE 2023 05:04 PM IST
മലയാളി വാര്‍ത്ത

More Stories...

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...

ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ സി.ബി.ഐ അന്വേഷണം തള്ളി പ്രതിപക്ഷ പാര്‍ട്ടികള്‍. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജി വെക്കണമെന്നും 12 പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.കോണ്‍ഗ്രസ്, സി.പി.ഐ, സി.പി.ഐ(എം.എല്‍) ലിബറേഷന്‍, സി.പി.ഐ(എം.എല്‍) റെഡ്സ്റ്റാര്‍, സി.പി.ഐ.എം, ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്, സമാജ്‌വാദി പാര്‍ട്ടി, ആര്‍.ജെ.ഡി, എന്‍.സി.പി, ആര്‍.പി.ഐ, എ.എ.പി എന്നീ പാര്‍ട്ടികള്‍ സംയുക്ത യോഗം ചേര്‍ന്ന് സി.ബി.ഐ അന്വേഷണം തള്ളികൊണ്ട് പ്രമേയം പാസാക്കി. കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.അതേസമയം, ഒഡിഷയില്‍ ഭരണത്തിലിരിക്കുന്ന ബി.ജെ.ഡി സി.ബി.ഐ അന്വേഷണം സ്വാഗതം ചെയ്തു.

‘സി.ബി.ഐ അന്വേഷണം നടത്തുന്നതില്‍ പ്രശ്‌നമില്ല. യഥാര്‍ത്ഥ കുറ്റവാളിയെ പിടികൂടണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്,’ മുതിര്‍ന്ന ബി.ജെ.ഡി നേതാവും ഒഡിഷ മന്ത്രിയുമായ പ്രമീള മല്ലിക് പറഞ്ഞു.അതിനിടെ റെയില്‍വേ മന്ത്രാലയത്തിന്റെ അനാസ്ഥ മൂലമാണ് അപകടം നടന്നതെന്നാരോപിച്ച് ഒഡിഷ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശരത് പട്ടനായക് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ടു. ‘275 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ ഉത്തരവാദികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അശ്വിനി വൈഷ്ണവുമാണ്,’ അദ്ദേഹം പറഞ്ഞു.സുരക്ഷാ സംവിധാനത്തിലെ വീഴ്ചയാണ് ദുരന്തത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. ട്രെയിന്‍ അപകടത്തെ കുറിച്ച് വൈഷ്ണവ് പരസ്പര വിരുദ്ധമായി പ്രസ്താവനകള്‍ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.‘അപകടത്തിന് കാരണക്കാരായവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ഞായറാഴ്ച രാവിലെ അദ്ദേഹം പറഞ്ഞത്. എന്നാല്‍ അതേ ദിവസം വൈകിട്ട് തന്നെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചു,’ പട്ടനായക് പറഞ്ഞു.

 

തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തരുതെന്ന് പറഞ്ഞ അദ്ദേഹം മരിച്ചവരുടെ കുടുംബത്തിന് ജോലി നല്‍കണമെന്നും ആവശ്യപ്പെട്ടു.മന്ത്രാലയത്തെ ഉത്തരവാദിത്തമില്ലാതെ നയിച്ചതിന് വൈഷ്ണവ് രാജിവെക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിജയ് പട്‌നായികും പറഞ്ഞു.എന്നാല്‍, അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ സി.ബി.ഐ ആണ് കൂടുതല്‍ നല്ലതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മന്‍മോഹന്‍ സമല്‍ പറഞ്ഞു.278 പേര്‍ കൊല്ലപ്പെട്ട ഒഡിഷ തീവണ്ടി ദുരന്തത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന ആരോപണവുമായി പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി രംഗത്ത്. തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ ഗൂഢാലോചനയാണ് അപകടത്തിന് പിന്നില്‍. സിബിഐ അന്വേഷണത്തെ അവര്‍ ഭയക്കുന്നത് അതുകൊണ്ടാണ്. മറ്റൊരു സംസ്ഥാനത്ത് നടന്ന സംഭവത്തില്‍ അവര്‍ കഴിഞ്ഞ ദിവസം മുതല്‍ എന്തിനാണ് ഇത്രയധികം ആശങ്കപ്പെടുന്നതെന്നുംബിജെപി നേതാവ് കൂടിയായ സുവേന്ദു അധികാരി ചോദിച്ചു.

 

ണ്ട് റെയില്‍വെ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസം തൃണമൂല്‍ നേതാവ് കുണാല്‍ ഘോഷ് പുറത്തുവിട്ടിരുന്നു. ഓഡിയോ ക്ലിപ്പ് മുന്‍നിര്‍ത്തിയാണ് സുവേന്ദു തൃണമൂലിനെതിരെ ആരോപണം ഉന്നയിക്കുന്നത്. പോലീസിനെ ഉപയോഗിച്ചാണ് തൃണമൂല്‍ നേതാക്കള്‍ റെയില്‍വെ ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയതെന്ന് സുവേന്ദു ആരോപിച്ചു. ഫോണ്‍ സംഭാഷണം എങ്ങനെയാണ് പുറത്തുവന്നത്. അതേക്കുറിച്ച് സിബിഐ വിശദമായ അന്വേഷണം നടത്തണം. അല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും സുവേന്ദു അധികാരി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവാണ് സുവേന്ദു അധികാരി.ട്രെയിന്‍ അപകടത്തിന്റെ അന്വേഷണം സിബിഐക്ക് കൈമാറുന്നതിന്റെ പേരില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. സത്യം പുറത്തുവരുന്നത് തടയാനുള്ള സമയമല്ല ഇതെന്ന് അവര്‍ കുറ്റപ്പെടുത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാഗ്രത! ജൂലൈ 5 മുതൽ 11 വരെ നിയമപ്രശ്നങ്ങളും കുടുംബ കലഹങ്ങളും സൂക്ഷിക്കേണ്ട രാശികൾ.  (8 minutes ago)

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...  (14 minutes ago)

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്  (20 minutes ago)

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം  (24 minutes ago)

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം: ഞായറാഴ്ച ഭാഗ്യം ആർക്കൊപ്പം?  (33 minutes ago)

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (57 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (1 hour ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (1 hour ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (1 hour ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (2 hours ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (2 hours ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (10 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (13 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (13 hours ago)

Malayali Vartha Recommends