തിരുനെൽവേലിക്കടുത്ത് കുറ്റിയാർ, കോതയാർ, ആനനിർത്തി വനമേഖലകളിലൂടെ അരിക്കൊമ്പന് തിരുവനന്തപുരം ജില്ലയിലെ നെയ്യാർ വനമേഖലയിലേക്ക് കടക്കാനാകും; അരിക്കൊമ്പൻ വീണ്ടും കേരളത്തിലേക്ക് ?

ഇടുക്കിയെ വിറപ്പിച്ച അരിക്കൊമ്പനെ തമിഴ്നാട് ഇറക്കി വിട്ടു. തമിഴ്നാട് വിറപ്പിച്ച അരിക്കൊമ്പനെ ദേ തിരുനെൽവേലി കളക്കാട് മുണ്ടൻതുറൈ ഇറക്കി വിട്ടിരിക്കുകയാണ്. പുതിയ സ്ഥലത്ത് അരികൊമ്പൻ എത്തിയതോടെ ദേ വീണ്ടും മലയാളികൾക്ക് ചങ്കിടിപ്പ് തുടങ്ങിയിരിക്കുകയാണ്.
തിരുവനന്തപുരത്തുകാർ പേടിക്കണമോ വേണ്ടയോ. ഇപ്പോൾ ഉയരുന്നു ഏറ്റവും വലിയ ആശങ്ക ഇതാണ്. അരികൊമ്പനെ ഇപ്പോൾ ഇറക്കി വിട്ടിരിക്കുന്ന സ്ഥലത്ത് നിന്നും തിരുവനന്തപുരം, വിതുര വരെ നടന്നെത്താൻ
അരദിവസം മതി എന്നാണ് കണക്കുകൂട്ടൽ.
തമിഴ്നാട് തിരുനെൽവേലി കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലാണ് അരിക്കൊമ്പനെ തുറന്നു വിട്ടിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ നെയ്യാർ വന്യജീവി സങ്കേതത്തിനടുത്തുള്ളവർ ഇപ്പോൾ ആശങ്കയിലാണ് . തിരുനെൽവേലിക്കടുത്ത് കുറ്റിയാർ, കോതയാർ, ആനനിർത്തി വനമേഖലകളിലൂടെ അരിക്കൊമ്പന് തിരുവനന്തപുരം ജില്ലയിലെ നെയ്യാർ വനമേഖലയിലേക്ക് കടക്കാനാകുമെന്നതാണ് വസ്‌തുത.
ആനനിർത്തിയിലൂടെ ഒറ്റ രാത്രി കൊണ്ട് അരിക്കൊമ്പൻ എന്ന കാട്ടാനയ്ക്ക് നെയ്യാർ വനമേഖലയിലേക്ക് കടക്കാനാകുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ നിന്ന് കാരയാറും ക്ടാവെട്ടിപ്പാറയും പേയാറും പാണ്ടിപ്പത്തും, കല്ലാർ–ബോണക്കാടും താണ്ടി വിതുരയിലെത്താൻ അരദിവസം മതി.
അതേസമയം പ്രാഥമിക ചികിത്സകള്‍ നല്‍കിയാണ് ആനയെ തുറന്ന് വിട്ടതെന്നും പൂര്‍ണ്ണ ആരോഗ്യവാനാണെന്നും തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.ആകാശത്തും ഭൂമിയിലുമല്ലാത്ത ത്രിശങ്കു സ്വര്‍ഗത്തില്‍ അരിക്കൊമ്പനെ എത്തിച്ചതിന് പിന്നില്‍ ആനപ്രേമികളാണെന്ന് കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ. കാട്ടാനയുടെ തുമ്പിക്കൈയിലെ മുറിവ് ഗുരുതരമാണ്. അത് കടുവയുമായി ഏറ്റുമുട്ടിയപ്പോള്‍ ഉണ്ടായതായിരിക്കാം. കടുവയെ പേടിച്ചാണ് അരിക്കൊമ്പന്‍ കമ്പം, തേനി മേഖലയില്‍ ഇറങ്ങിയത്.
https://www.facebook.com/Malayalivartha






















