ഓലപ്പാമ്പുമായി പിണറായി...പൊടുന്നനെ രണ്ട് കേസും കുത്തിപ്പൊക്കുമ്പോള്‍ അതില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാണ്.... ഇതുകൊണ്ട് രാഷ്ട്രീയമായി സി.പി.എമ്മിനോ, സര്‍ക്കാരിനോ യാതൊരു ഗുണവും ലഭിക്കില്ല..... ജനശ്രദ്ധതിരിക്കാനുള്ളൊരു ചെപ്പടിവിദ്യ. അതിനപ്പുറമൊന്നും ചെയ്യാനുള്ള ചങ്കൂറ്റമില്ലന്നേ... ഇരട്ടച്ചങ്കെന്നൊക്കെ ചൂമ്മാ തള്ളുന്നതല്ലേ....

അഴിമതി ആരോപണങ്ങള്‍ക്കൊണ്ട് പ്രതിഛായ നഷ്ടപ്പെട്ട സര്‍ക്കാരും സി.പി.എമ്മും പ്രതിപക്ഷത്തെ പ്രതിക്കൂട്ടിലാക്കി നല്ലപിള്ളകളാകാനുള്ള ശ്രമത്തിലാണ്. പ്രതിപക്ഷനേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡന്റെ കെ. സുധാകരനുമെതിരെ മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഇപ്പോള്‍ പൊടിതട്ടിയെടുക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. നാട്ടില്‍ ജനങ്ങളെ ബാധിക്കുന്ന നൂറ് നൂറ് വിഷയങ്ങളുണ്ട്. അതിലൊക്കെ കൃത്യമായി ഇടപെട്ട് പരിഹാരം കാണാനുള്ള സംവിധാനം സര്‍ക്കാരിനുണ്ട്. അത്തരം പ്രവര്‍ത്തനങ്ങളിലൂടെ ജനവിശ്വാസം വീണ്ടെടുക്കുകയാണ് നല്ല ഭരണാധികാരികള്‍ ചെയ്യേണ്ടത്. അല്ലാതെ രാഷ്ട്രീയ പ്രതിയോഗികളെ അധികാരമുപയോഗിച്ച് ഭീഷണിപ്പെടുത്തുന്നത് ഭരണകൂടഭീകരതയാണ്. പുരാവസ്തു തട്ടിപ്പ് നടത്തിയ മോന്‍സണ്‍ കേസില്‍ സുധാകരനെതിരെയും പ്രളയഫണ്ട് തട്ടിപ്പ് പരാതിയില്‍ വി.ഡി സതീശനെതെയും തല്‍ക്കാലം കേസ് ശക്തമാക്കേണ്ടെന്ന നിലപാടാണ് സംഭവം നടന്ന സമയത്ത് സര്‍ക്കാര്‍ സ്വീകരിച്ചത്. പൊടുന്നനെ രണ്ട് കേസും കുത്തിപ്പൊക്കുമ്പോള്‍ അതില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാണ്.
ഇതുകൊണ്ട് രാഷ്ട്രീയമായി സി.പി.എമ്മിനോ, സര്‍ക്കാരിനോ യാതൊരു ഗുണവും ലഭിക്കില്ല. പകരം ജനങ്ങള്‍ കൂടുതല്‍ നിങ്ങളില്‍ നിന്ന് അകലുകമാത്രമേയുള്ളൂ. വേട്ടയാടപ്പെടുന്നവനൊപ്പമേ ജനം നില്‍ക്കൂ. ലോകമെമ്പാടുമുള്ള ആളുകളുടെ മന:ശാസ്ത്രം അങ്ങനെയാണ്. അത് മനസ്സിലാക്കാന്‍ ബുദ്ധിജീവിയൊന്നും ആകേണ്ട, കോമണ്‍സെന്‍സ് മതി. രാഷ്ട്രീയപ്രേരിതമായി കേസുകളെടുക്കുമ്പോള്‍ പൊതുജനത്തിന് സ്വീകാര്യമാകുന്ന വിഷയമാണെങ്കില്‍ അത് ഗുണം ചെയ്യും. വി.എസ് മന്ത്രിസഭയുടെ അവസാനകാലത്ത് കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ്‌ക്രീംപാര്‍ലര്‍ കേസ് കത്തിച്ചുവിട്ടു. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ റൗഫിനെ കളത്തിലിറക്കിയാണ് അന്ന് കളിച്ചത്. അതുകൊണ്ട് ഇതിലെന്തോ കാര്യമുണ്ടെന്ന് ജനത്തിന് തോന്നി. അങ്ങനെ രണ്ട് സീറ്റിന്റെ നഷ്ടത്തിലാണ് വി.എസിന് ഭരണം നഷ്ടമായത്. അതും സ്വന്തം പാര്‍ട്ടി പിന്നില്‍ നിന്ന് കുത്തിയത് കൊണ്ട് മാത്രം. ആയുധം കയ്യിലുള്ളത് കൊണ്ട് മാത്രം കാര്യമില്ല, അത് ഏത് സമയത്ത് എങ്ങനെ, എപ്പോ, ഏത് രീതിയില്‍ പ്രയോഗിക്കണം എന്ന് കൂടി മനസ്സിലാക്കണം. വികാരം കൊണ്ട് എടുത്ത് ചാടിയാല്‍ ആപത്തായിരിക്കും സംഭവിക്കുക. ഇതൊക്കെ ആരോട് പറയാന്‍, കേരളം മുഴുവനും ഞങ്ങളുടെ കാല്‍ച്ചുവട്ടിലാണെന്ന അഹങ്കാരമാണ് പാര്‍ട്ടി സെക്രട്ടറി ഉള്‍പ്പെടെയുള്ള പല സി.പി.എം നേതാക്കള്‍ക്കും. എ.ഐ ക്യാമറാ ഇടപാടില്‍ മുഖ്യമന്ത്രിയുടെ ബന്ധുവിന് പങ്കുണ്ടെന്ന ആരോപണത്തിന് മറുപടിപറയാന്‍ അദ്ദേഹത്തിന് മനസ്സില്ല, നിങ്ങളത് ഏട്ടന്റെ പീടികേ പോയി പറഞ്ഞാമതി ഇതുപോലെയുള്ള ജനാധിപത്യമര്യാദയില്ലാത്ത പ്രതികരണങ്ങളാണ് സഖാവ് എ.കെ ബാലനെ പോലെയുളള്ളവരുടെ നാവില്‍ നിന്ന് സാംസ്‌കാരിക കേരളം കേള്‍ക്കുന്നത്.
ഇവിടെയാണ് ഇ.എം.എസിനെ പോലെയുള്ള നേതാക്കളുടെ മഹത്വം നാം തിരിച്ചറിയുന്നത്. ആരോപണങ്ങള്‍ ആരുന്നയിച്ചാലും അതിന് മാന്യവും ശക്തവുമായ ഭാഷയില്‍ ഇ.എം.എസ് മറുപടി പറയുമായിരുന്നു. എത്ര ക്രൂരമായ ആരോപണശരങ്ങളെയും ഇ.കെ നായനാര്‍ സരസ്സമായി നേരിട്ടിരുന്നു. അതിനെയാണ് സഹിഷ്ണുത എന്ന് പറയുന്നത്. നാടിനെ നയിക്കുന്നവര്‍ക്ക് ഏറ്റവും അടിസ്ഥാനമായി വേണ്ട ഗുണമാണത്. ഇഷ്ടമുള്ള ആഹാരം കഴിക്കാനും വസ്ത്രം ധരിക്കാനും കഴിയാതെ രാജ്യംമുഴുവനും അസഹിഷ്ണുത നിറഞ്ഞിരിക്കുകയാണെന്ന് പെരുമ്പറ കൊട്ടി പറഞ്ഞ പിണറായി വിജയനോട് സ്വന്തം സര്‍്ക്കാരിലെയും പാര്‍ട്ടിയിലെയും ജനാധിപത്യവിരുദ്ധതയെ കുറിച്ച് ചോദിക്കുമ്പോള്‍ അസഹിഷ്ണുത കാട്ടുകയും പ്രതികരിക്കാതെ സുരക്ഷാവലയത്തില്‍ ഒളിച്ചുകളിക്കുകയും ചെയ്യും. എന്നിട്ട് മടിയില്‍ കനമില്ലെന്ന് കവലപ്രസംഗം നടത്തും. അത് കേട്ട് ആര്‍ത്ത് കയ്യടിക്കാന്‍ കുറേ മരക്കഴുതകളും.
പ്രതിപക്ഷത്തെ ശക്തരായ രണ്ട് നേതാക്കള്‍ക്കെതിരെ എടുത്ത കേസില്‍ ശക്തമായ അന്വേഷണം നടത്തുമെന്നാണ് സര്‍ക്കാരും സി.പി.എമ്മും പറയുന്നത്. അങ്ങനെയെങ്കില്‍ ലൈഫ് മിഷന്‍, സ്വര്‍ണക്കടത്ത്, എ.ഐ ക്യാമറാ ഇടപാട്, സ്വര്‍ണക്കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിയുടെ ഭാര്യയ്ക്കും മക്കള്‍ക്കും എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ എന്നിവയെല്ലാം അന്വേഷിക്കണ്ടേ? അത് കേന്ദ്ര ഏജന്‍സികളുടെ പണിയല്ലേ എന്ന മറുപടിയാണ് സഖാക്കള്‍ നല്‍കുന്നത്. അവരെന്തേ നിങ്ങള്‍ക്കെതിരായ എല്ലാ കേസും ഇങ്ങിനെ ഫ്രീസറില്‍ വയ്ക്കുന്നതെന്ന് ചോദിച്ചാല്‍, അതവരോട് ചോദിക്കൂ എന്ന് പറയും. ലാവ്‌ലിന്‍ കേസ് 33 തവണ കോടതി മാറ്റിവെച്ചു, വിചാരണ വീണ്ടും വേണമെന്ന് ആവശ്യപ്പെട്ടത് സി.ബി.ഐയാണല്ലോ. അവരെന്തേ ശക്തമായ നിലപാടെടുക്കാത്തത്. അതിന് കോടതിയും സി.ബി.ഐയുമല്ലേ മറുപടി തരേണ്ടതെന്ന് തിരിച്ച് ചോദിക്കും. അതാണ് സഖാക്കളുടെ ലൈന്‍. ഇതിനെല്ലാം അര്‍ത്ഥം നിങ്ങളും കേന്ദ്രവും തമ്മിലെന്തോ അഡ്ജസ്റ്റ്‌മെന്റില്ലേന്ന് ചോദിച്ചാല്‍ അസഹിഷ്ണുത കുരുപൊട്ടുന്നപോലെ പൊട്ടും. ഈ പറഞ്ഞ അഡ്ജസ്റ്റ്‌മെന്റ് ബി.ജെ.പി മാറി കോണ്‍ഗ്രസ് കേന്ദ്രത്തില്‍ വന്നാലും നടക്കണം. അതേക്കുറിച്ച് നല്ലപോലെ അറിയാവുന്നവരാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം കേരള ഘടകവും. കര്‍ണാടക കോണ്‍ഗ്രസ്സ് തൂത്തുവാരിയപ്പോഴേ ബി.ജെ.പിക്കാരേക്കാള്‍ നെഞ്ചിടിപ്പ് കൂടിയ സഖാക്കളുണ്ടിവിടെ. കോണ്‍ഗ്രസ്സ് ശക്തിയായി തിരിച്ചുവരുകയാണ്, രാഹുല്‍ ഗാന്ധിയും ഡി.കെ ശിവകുമാറും അടക്കമുള്ള നേതാക്കളെ കേന്ദ്രം അടിച്ചമര്‍ത്താന്‍ നോക്കിയപ്പോള്‍ ജനം അവര്‍ക്കൊപ്പം നിന്നു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സ് അധികാരത്തില്‍ വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് വി.ഡി സതീശനെയും കെ. സുധാകരനെയും അഴിക്കുള്ളിലാക്കാനുള്ള ആവേശമൊന്നും കേരളത്തിലെ സി.പി.എമ്മുകാര്‍ കാണിക്കില്ല. ഇനി അഥവാ അങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നാല്‍ നേതാക്കള്‍ മാത്രമല്ല, കുടുംബം സഹിതം അടപടലേ... ആപ്പിലാകും.
അതാണ് സീന്‍. അത്തരത്തിലൊരു ഡാര്‍ക്ക് സീന്‍ ക്രീയേറ്റ് ചെയ്താലുള്ള പ്രത്യാഘാതം എന്താണെന്ന് നന്നായി അറിയാവുന്നവരാണ് സി.പി.എം നേതാക്കള്‍. അതുകൊണ്ട് തല്‍ക്കാലും വിദ്യേടെ വ്യാജ സര്‍ട്ടിഫിക്കറ്റും ആര്‍ഷോ എഴുതാത്ത പരീക്ഷ ജയിച്ചെന്ന നാണക്കേടും മറച്ച് ജനശ്രദ്ധതിരിക്കാനുള്ളൊരു ചെപ്പടിവിദ്യ. അതിനപ്പുറമൊന്നും ചെയ്യാനുള്ള ചങ്കൂറ്റമില്ലന്നേ... ഇരട്ടച്ചങ്കെന്നൊക്കെ ചൂമ്മാ തള്ളുന്നതല്ലേ.... ഒരു ഓളത്തിന്.
https://www.facebook.com/Malayalivartha





















