ബിപോർജോയ് ചുഴലിക്കാറ്റ് കനത്ത നാശം വിതക്കുന്നതിനിടയിൽ ആ മുന്നറിയിപ്പ്; കനത്ത വെള്ളപ്പൊക്കമുണ്ടാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ബിപോർജോയ് ചുഴലിക്കാറ്റ് കനത്ത നാശം വിതക്കുന്നുണ്ട് . അതിനു പിന്നാലെ ഇപ്പോൾ ഇതാ മറ്റൊരു വിവരം കൂടെ പുറത്ത് വന്നരിക്കുകയാണ്. അതായത് , കനത്ത വെള്ളപ്പൊക്ക മുന്നറിയിപ്പാണ് ഇപ്പോൾ പുറത്ത് വീട്ടിരിക്കുന്നത് . വെള്ളപ്പൊക്ക മുന്നറിയിപ്പ് കൂടെ വന്നതോടെ കനത്ത സുരക്ഷയിലാണ് . ട്രെയിനുകൾ റദ്ദാക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. ഗുജറാത്ത് തീരത്തേക്ക് കരകയറാൻ ഒരുങ്ങുകയാണ് 'ബിപോർജോയ്' ചുഴലിക്കാറ്റ് .
ഇത് കനത്ത നാശം വിതക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിച്ച് അടുത്ത 30 മണിക്കൂറിനകം ഗുജറാത്തിലെ മാണ്ട്‌വിക്കും പാകിസ്ഥാനിലെ കറാച്ചിക്കും ഇടയിൽ കരകയറുമെന്നാണ് മുന്നറിയിപ്പ്. കച്ച്, ദേവഭൂമി ദ്വാരക, പോർബന്തർ, ജാംനഗർ, മോർബി, ജുനഗർ, എന്നിവിടങ്ങളിൽ വീടുകൾക്ക് വ്യാപകമായ നാശനഷ്ടമുണ്ടാകും.
തട്ടുതട്ടുകളുള്ള വീടുകൾ പൂർണ്ണമായും തകരും . അതിശക്തമായ ചുഴലിക്കാറ്റ് ഈ പ്രദേശങ്ങളിലെ വൈദ്യുതി, വാർത്താവിനിമയ സംവിധാനങ്ങൾ നശിപ്പിക്കും. റെയിൽ ഗതാഗതം തടസ്സപ്പെടും . മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ, ഗുജറാത്ത് തീരങ്ങളിലൂടെ സഞ്ചരിക്കുന്ന 95 ട്രെയിനുകൾ റദ്ദാക്കിയതായി പശ്ചിമറെയിൽവേ വ്യക്തമാക്കി ഗുജറാത്തിലെ ജഖാവു തുറമുഖത്ത് നിന്ന് 200 കിലോമീറ്റർ അകലെ വടക്കുകിഴക്കൻ അറബിക്കടലിലാണ് ചുഴലിക്കാറ്റ് ഇപ്പോൾ ഉള്ളത്.
https://www.facebook.com/Malayalivartha





















