ഭൂമിക്കടിയിൽ നിന്ന് മുഴക്കവും പ്രകമ്പനവും;ജനാലകളും വീട്ടുസാധനങ്ങളും കുലുങ്ങി; ഇടിമുഴക്കം പോലത്തെ സെക്കൻഡുകൾ നീണ്ടുനിന്ന മുഴക്കമാണ് ഉണ്ടായതെന്ന് പ്രദേശവാസികൾ

കോട്ടയം ജില്ലയെ മുൾമുനയിൽ നിർത്തി വീണ്ടും ഭൂമിക്കടിയിൽ നിന്ന് മുഴക്കവും പ്രകമ്പനവും. വിവിധ പ്രദേശങ്ങളിലാണ് മുഴക്കവും പ്രകമ്പനവും ഉണ്ടായിരിക്കുന്നത്.പ്രദേശവാസികൾ വളരെ ആശങ്കയിലാണ്. നെടുംകുന്നം, കറുകച്ചാൽ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ രാത്രിയോടെ മുഴക്കവും പ്രകമ്പനവും ഉണ്ടാകുകയായിരുന്നു . ഇന്നലെ രാത്രി 9.55ന് ആണ് സംഭവമുണ്ടായത് . ഇടിമുഴക്കം പോലത്തെ സെക്കൻഡുകൾ നീണ്ടുനിന്ന മുഴക്കമാണ് ഉണ്ടായത്. നിലത്ത് നിന്ന് കാലിൽ തരിപ്പ് വന്നു.
ജനാലകളും വീട്ടുസാധനങ്ങളും കുലുങ്ങി. അപ്പോഴാണ് നാട്ടുകാര്‍ പേടിച്ചത് . കറുകച്ചാൽ, നെടുംകുന്നം, മാന്തുരുത്തി, പുതുപ്പള്ളിപ്പടവ്, മുഴുവൻകുഴി, നിലംപൊടിഞ്ഞ ഇടങ്ങളിലാണ് മുഴക്കമുണ്ടായിരിക്കുന്നത്. ഇതോടെ ഭൂമികുലുക്കമാണെന്ന് കരുതി ആളുകൾ വീടിന് പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു . ഈ മാസം ആദ്യം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലും ഇത്തരത്തിലുള്ള സംഭവ വികാസങ്ങൾ ഉണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി മേഖലയിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും ശബ്‍ദവും കേട്ട് നാട്ടുകാർ പേടിച്ചിരുന്നു .
കാഞ്ഞിരപ്പള്ളി ചേനപ്പാടിയിൽ ഭൂമിക്കടിയിൽ നിന്ന് ഉഗ്രസ്ഫോടന ശബ്‍ദം കേട്ടു. കഴിഞ്ഞ മാസം അവസാനത്തോടെയും , കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും ശബ്‍ദവും കേട്ടിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ജിയോളജി വകുപ്പിലെ വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി .
നേരത്തെ ഇത് പോലെ ശബ്‍ദം ഉണ്ടായപ്പോൾ ഭൂമിക്കടിയിലുണ്ടാകുന്ന പ്രതിഭാസം എന്നായിരുന്നു ജിയോളജി വകുപ്പ് വ്യക്തമാക്കിയത്. . കുടുതൽ വിദഗ്ധ പഠനത്തിനായി ഭൗമശാസ്ത്ര വകുപ്പിലെ വിദഗ്ധരെത്തി പഠനം നടത്തണം . എങ്കിലേ എന്താണ് കൃത്യമായ കാരണമെന്ന് കണ്ടെത്താനാവൂ എന്നാണ് ജിയോളജി വകുപ്പ് അധികൃതർ പറയുന്നത് . സമാനമായി ജില്ലയില്‍ വീണ്ടും ഭൂമിക്കടിയിൽ നിന്ന് മുഴക്കവും പ്രകമ്പനവും ഉണ്ടായി. ഇതോടെ കൂടുതല്‍ വിദഗ്ധ പരിശോധന നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha





















