തലേ ഞാറാഴ്ച പള്ളിയിൽ വന്നിരുന്നു; സുധിയുടെ മകനെ ഒക്കത്തിരുത്തി പള്ളിയിൽ വിതരണം ചെയ്ത ബാഗ് വാങ്ങി; മരണം വരെ തിരുമേനി ഞാൻ ഈ പള്ളിയിലുണ്ടെന്ന് പറഞ്ഞു; അടുത്ത ഞാറാഴ്ച ഞാൻ പള്ളിയിൽ വരില്ല എന്ന് പറഞ്ഞാണ് പിരിഞ്ഞത്; മരിക്കും മുമ്പ്, സുധി പള്ളീലച്ചനോട് പറഞ്ഞ 'ആ വാക്ക്' അറം പറ്റി?

കൊല്ലം സുധിയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിൽ നിന്നും ഇത് വരെ നാം മുക്തമായിട്ടില്ല. ഇന്നലെയിരുന്നു സുധിയുടെ ഒൻമ്പതാം ദിവസത്തെ ചടങ്ങ് സെമിത്തേരിയിൽ നടന്നത്. അപ്പോൾ നടന്ന ചില വികാര നിർഭരമായ കാഴ്ചകൾ നാം കണ്ടതാണ്. ഇപ്പോഴിതാ കൊല്ലം സുധിയുടെ പള്ളീലച്ചൻ ഒരു യൂട്യൂബ് ചാനലിന് നൽകിയ ഇന്റർവ്യൂവിൽ പറഞ്ഞ കാര്യം വളരെ ശ്രദ്ധേയമാകുകയാണ്. അദ്ദേഹം സുധിയെ കുറിച്ച് മനസ്സ് തുറക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
മരണ വാർത്ത വെളുപ്പിന് അറിഞ്ഞത് മുതൽ ബോഡി അടക്കം ചെയ്ത് സന്ധ്യ കഴിഞ്ഞ് ഇവിടുത്തെ കാര്യങ്ങളിൽ ഇടപെട്ടതിന് ശേഷമാണ് വീട്ടിലേക്ക് പോയത്. അന്ന് രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവരും മാധ്യമപ്രവർത്തകരും ആത്മാർഥമായി അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളിലും സഹകരിച്ചു. ഞങ്ങൾ തമ്മിലുള്ള ആത്മബന്ധം തുടങ്ങിയത് 2019 ലാണ്. ആ വർഷം ഇദ്ദേഹം കുടുംബമായി കോവിഡ് ബാധിച്ച് വാകത്താനത്ത് ഒരു വാടകവീട്ടിൽ കഴിയാണ്. അന്ന് ഒരു യൂട്യൂബ് ചാനലിലിൽ ഇദ്ദേഹത്തിന്റെ അവസസ്ഥയെ കുറിച്ച് ഒരു വാർത്ത വന്നു.
ആ വാർത്തയുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ കണ്ടത്. അന്ന് തുടങ്ങിയ ഞങ്ങളുടെ ബന്ധം മരണത്തിന്റെ തലേ ഞാറാഴ്ച വരേയും വളരെ ഉറ്റ ബന്ധമായിരുന്നു. വിട്ട് മാറാത്ത ബന്ധമായിരുന്നു. തലേ ഞാറാഴ്ച പള്ളിയിൽ വന്ന് സ്‌കൂൾ കുട്ടികൾക്കുള്ള ബാഗ് വിതരണം ചെയ്തു. സുധി തന്നെ സുധിയുടെ മകനെ ഒക്കത്തിരുത്തി ഇതെല്ലം വാങ്ങി. മരണം വരെ തിരുമേനി ഞാൻ ഈ പള്ളിയിലുണ്ടെന്ന് പറഞ്ഞു. അടുത്ത ഞാറാഴ്ച ഞാൻ പള്ളിയിൽ വരില്ല ഷൂട്ടിംഗ് ഉണ്ട് . ഒരു ഓപ്പൺ പ്രോഗ്രാം ഉണ്ടെന്നാണ് പറഞ്ഞാണ് പിരിഞ്ഞത്
ജീവിതത്തിലേക്ക് തിരിച്ചുവന്ന സമയമായിരുന്നു. വളരെ മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ അദ്ദേഹം അനുഭവിച്ചു. 2019 തന്നെ ഈ ചാനലുകാരോട് ഇവർക്ക് വീടില്ലെന്ന് പറഞ്ഞിരുന്നു. സമൂഹം ശ്രമിച്ചാൽ നടക്കും. പള്ളി 6 കുടുംബക്കാർക്ക് ഈ വർഷം കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിൽ ഒരു വീട് സുധിയ്ക്ക് കൂടെയായിരുന്നു. ഇപ്പോൾ ചാനൽ വീട് വെച്ച് കൊടുക്കുന്നതിനാൽ സുധിയുടെ മാതാപിതാക്കൾക്ക് ആ വീട് വെച്ച് കൊടുക്കും.
രണ്ട് മൂന്ന് സ്വപ്നങ്ങൾ സുധിയ്ക്ക് ഉണ്ടായിരുന്നു. അദ്ദേഹം ഒരു പ്രയാസത്തിൽ കൂടെ പോയപ്പോൾ അദ്ദേഹത്തിന്റെ ആത്മാർഥമായി കൂടെയുള്ളവർ പോലും അദ്ദേഹത്തെ ഒറ്റപ്പെടുത്തി. അന്ന് മാനസികമായി തകർന്നുപോയിരുന്നു. മനുഷ്യന് കടമില്ലാത്തവർ ആരുമില്ല. അന്ന് അദ്ദേഹത്തോട് ഒരു വാക്ക് പറഞ്ഞു. ഇന്നല്ലെങ്കിൽ നാളെ താങ്കൾ ഇതിനെ അതിജീവിക്കുമെന്ന്. സമൂഹം ആദരിക്കുന്ന അനുഭവം വരുമെന്ന്. ഇത് നിസാര കടമാണ് . അത് നമുക്ക് പരിഹരിക്കാം. അന്ന് അടിയന്തരമായി കൊടുക്കേണ്ട കടങ്ങൾ ഞാൻ കൊടുത്ത് സഹിച്ചു. വാകത്താനം കവലയിൽ വന്ന് എന്റെ കാലിൽ തൊട്ട് കരഞ്ഞു. ആ സമയത്ത് അദ്ദേഹം വിളിച്ച പലരും അദ്ദേഹത്തെ ഒറ്റപെടുത്തയിരുന്നു. ഒരു പരിചയവും ബന്ധവുമില്ലാത്ത ഞാൻ വന്നത് അദ്ദേഹത്തിന് ആശ്വാസമായി. അത് മരണം വരെയും തുടരാൻ കഴിഞ്ഞു.
https://www.facebook.com/Malayalivartha





















