നിയമസഭ കയ്യാങ്കളിക്കേസില്‍ നിർണായക ട്വിസ്റ്റ്; കേസിൽ തുടരന്വേഷണമെന്നാവശ്യവുമായി സിപിഐ മുന്‍ എംഎല്‍എമാര്‍ സമർപ്പിച്ച ഹർജി പിൻവലിച്ചു; 19 ന് കേസ് സി ജെഎം കോടതി പരിഗണിക്കും

നിയമസഭ കയ്യാങ്കളിക്കേസില്‍ നിർണായക ട്വിസ്റ്റ്. കേസിൽ തുടരന്വേഷണമില്ല....വീണ്ടും അന്വേഷണം വേണമെന്ന ഹര്‍ജി സിപിഐ മുന്‍ എംഎല്‍എമാര്‍ പിന്‍വലിച്ചിരിക്കുകയാണ് . വിചാരണ തീയതി നിശ്ചയിക്കാന്‍ 19 ന് കേസ് സി ജെഎം കോടതി പരിഗണിക്കും.കുറ്റപത്രം വായിച്ച കേസുകളില്‍ ഇത്തരം ഹര്‍ജികള്‍ പരിഗണിക്കേണ്ടന്ന സുപ്രീം കോടതി നിര്‍ദ്ദേശം പാലിച്ച് പിന്‍വലിക്കുന്നുവെന്ന് മുന്‍ എംഎല്‍എമാര്‍ വ്യക്തമാക്കി.ബിജി മോളും ഗീതാ ഗോപിയുമാണ് ഹര്‍ജികള്‍ നല്‍കിയിരുന്നത്.
വിചാരണ തീയതി നിശ്ചയിക്കാന്‍ 19 ന് കേസ് സി ജെഎം കോടതി പരിഗണിക്കും. കയ്യാങ്കളി കേസില്‍ വിചാരണ നീട്ടാനാണ് ഇത്തരം ഹര്‍ജികളെന്നും ഹര്‍ജിക്കാരുടെ ആവശ്യം തള്ളണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ വിശദമായ വാദം വേണമെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇന്ന് കോടതി വീണ്ടും ഹര്‍ജി പരിഗണിച്ചപ്പോഴാണ് പിന്‍വലിക്കുന്നുവെന്ന് മുന്‍ എംഎല്‍എമാര്‍ അറിയിച്ചത്.
തുടരന്വേഷണം വേണമെന്ന മുൻ വനിതാ എംഎൽഎമാരുടെ ആവശ്യം സംസ്ഥാന സർക്കാർ നേരത്തെ എതിർത്തിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഈ ആവശ്യവുമായി ഹർജി സമർപ്പിച്ചിരുന്നു . ഇതിനെതിരെയാണ്. സർക്കാർ നിലപാട് സ്വീകരിച്ചിത് . പ്രോസിക്യൂഷൻ വാദിക്കുന്നത്, കേസിൽ വിചാരണ നീട്ടാനുള്ള നീക്കമാണ് മുൻ വനിതാ എംഎൽഎമാരുടെ ഹർജിയെന്നാണ്. പക്ഷേ തങ്ങൾക്ക് വാദിക്കാൻ കൂടുതൽ സമയം വേണമെന്ന് ഹർജിക്കാർ കോടതിയോട് ആവശ്യമുന്നയിച്ചിരുന്നു . കെപിസിസി ഇവരുടെ ഹർജിക്കെതിരെ തടസ്സ ഹർജി നൽകി നൽകി.
ഹർജി അനുവദിക്കരുതെന്നും തള്ളണമെന്നുമാണ് കെപിസിസി ശക്തമായി ഉന്നയിക്കുന്ന ആവശ്യം. തടസ്സ ഹർജി നൽകിയത്, കെപിസിസി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണനാണ്. ആ ദിവസം ഭരണപക്ഷ എംഎൽഎമാരുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നുവെന്ന് മുൻ എംഎൽഎമാരായ ബിജിമോളും ഗീതാ ഗോപിയും പരാതിപ്പെട്ടിട്ടുണ്ട് . എന്നാൽ മ്യൂസിയം പൊലീസിൽ പരാതി നൽകി, പക്ഷെ അന്വേഷണമുണ്ടായില്ല. ഈ കേസിൽ മൊഴിയെടുക്കുകയോ സാക്ഷിയാക്കുകയോ ചെയ്തിട്ടില്ലെന്നും ഇരുവരും ഹർജിയിൽ ആരോപിക്കുന്നു. ഹർജി ഈ മാസം 29 ന് പരിഗണിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഇന്നാണ് കേസ് കോടതി വീണ്ടും പരിഗണിച്ചത്.
https://www.facebook.com/Malayalivartha





















