മൂന്നാറിലെ നെറ്റിമേട് ഭാഗത്ത് കാട്ടാന പടയപ്പ ഗൂഡാർ വിള എസ്റ്റേറ്റിൽ നിന്ന് നിറയെ തേയില കൊളുന്തുമായി വന്ന ട്രാക്‌ടർ തടഞ്ഞു.... സെൽവകുമാർ എന്നയാളുടെ ട്രാക്‌ടറാണ് ആന തടഞ്ഞത്.... പടയപ്പയെ കണ്ട് ഇയാൾ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു....

മൂന്നാറിലെ നെറ്റിമേട് ഭാഗത്ത് കാട്ടാന പടയപ്പ ഗൂഡാർ വിള എസ്റ്റേറ്റിൽ നിന്ന് നിറയെ തേയില കൊളുന്തുമായി വന്ന ട്രാക്‌ടർ തടഞ്ഞു. സെൽവകുമാർ എന്നയാളുടെ ട്രാക്‌ടറാണ് ആന തടഞ്ഞത്. പടയപ്പയെ കണ്ട് ഇയാൾ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.
പിന്നാലെ ആന ട്രാക്‌ടറിന് പിൻവശത്തുള്ള സാധനങ്ങൾ തുമ്പിക്കെെകൊണ്ട് തപ്പി നോക്കിയ ശേഷം ഏറെ സമയം സ്ഥലത്ത് നിലയുറപ്പിച്ചു. ഈ സമയം തന്റെ വാഹനത്തെ ഒന്നും ചെയ്യരുതെന്ന് ഡ്രെെവർ കരഞ്ഞ് പറയുന്നുണ്ടായിരുന്നു. 'പിള്ളയാറപ്പാ ഒന്നും സെയ്യാതെ' എന്ന് ഇയാൾ പടയപ്പയോട് പറയുന്ന വീഡിയോകൾ പുറത്ത് വന്നിട്ടുണ്ട്. സംഭവം കണ്ട് എത്തിയവർ ആനയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കുറച്ച് സമയം കഴിഞ്ഞ് ആന സ്വയം കാട്ടിലേയ്ക്ക് കയറിപ്പോയി.
പടയപ്പ വാഹനത്തിൽ തൊട്ട് നോക്കിയതല്ലാതെ ആക്രമിക്കുകയോ നാശനഷ്ടങ്ങളുണ്ടാക്കുകയോ ചെയ്തില്ല. സാധാരണയായി ഭക്ഷണം തേടിയാണ് പടയപ്പ ജനവാസമേഖലയിൽ ഇറങ്ങുന്നത്. ഇത്തവണയും ഭക്ഷണമുണ്ടാക്കുമെന്ന് കരുതിയാകാം ട്രാക്‌ടർ തടഞ്ഞെതെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha





















