Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പ്രബുദ്ധത വല്ലാതെ കൂടിപ്പോയ കേരളത്തിലെ നമ്പർ 1 സ്വകാര്യ ആശുപത്രിയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നിരിക്കുന്നത്; ഇല്ലാത്ത പണം പലരിൽ നിന്നും കടം വാങ്ങിയും ഉള്ളതൊക്കെ വിറ്റും പെറുക്കിയും ലക്ഷങ്ങൾ ഇവന്മാരുടെ വായിലേക്ക് പാവപ്പെട്ടവർ തള്ളികൊടുക്കുന്നത് ജീവൻ തിരികെപ്പിടിക്കുന്ന ആധുനിക മെഡിക്കൽ സപ്പോർട്ട് എല്ലാം ഉണ്ടല്ലോ എന്ന് കരുതിയാണ്; മസ്തിഷ്ക മരണമെന്ന് റിപ്പോർട്ടി എഴുതി അവയവദാനം നടത്തിയ സംഭവത്തിൽ വിമർശനവുമായി അഞ്ജു പാർവതി

14 JUNE 2023 04:45 PM IST
മലയാളി വാര്‍ത്ത

പ്രബുദ്ധത വല്ലാതെ കൂടിപ്പോയ കേരളത്തിലെ നമ്പർ 1 സ്വകാര്യ ആശുപത്രിയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നിരിക്കുന്നത്. ഇല്ലാത്ത പണം പലരിൽ നിന്നും കടം വാങ്ങിയും ഉള്ളതൊക്കെ വിറ്റും പെറുക്കിയും ലക്ഷങ്ങൾ ഇവന്മാരുടെ വായിലേക്ക് പാവപ്പെട്ടവർ തള്ളികൊടുക്കുന്നത് ജീവൻ തിരികെപ്പിടിക്കുന്ന ആധുനിക മെഡിക്കൽ സപ്പോർട്ട് എല്ലാം ഉണ്ടല്ലോ എന്ന് കരുതിയാണ്. മസ്തിഷ്ക മരണമെന്ന് റിപ്പോർട്ടി എഴുതി അവയവദാനം നടത്തിയ സംഭവത്തിൽ വിമർശനവുമായി അഞ്ജു പാർവതി പ്രഭീഷ്. അദ്ദേഹത്തിന്റെ ഫാക്ക്യൂബക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

പ്രബുദ്ധത വല്ലാതെ കൂടിപ്പോയ കേരളത്തിലെ നമ്പർ 1 സ്വകാര്യ ആശുപത്രിയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നിരിക്കുന്നത്. ഇല്ലാത്ത പണം പലരിൽ നിന്നും കടം വാങ്ങിയും ഉള്ളതൊക്കെ വിറ്റും പെറുക്കിയും ലക്ഷങ്ങൾ ഇവന്മാരുടെ വായിലേക്ക് പാവപ്പെട്ടവർ തള്ളികൊടുക്കുന്നത് ജീവൻ തിരികെപ്പിടിക്കുന്ന ആധുനിക മെഡിക്കൽ സപ്പോർട്ട് എല്ലാം ഉണ്ടല്ലോ എന്ന് കരുതിയാണ്. എന്നിട്ട് ജീവനും കിട്ടുന്നില്ല, ശരീരത്തിൽ ഉള്ള അവയവങ്ങൾ മൊത്തം അടിച്ചുമാറ്റി കോടികളുടെ ബിസിനസ്സ് ചെയ്യുന്നു.

ഉള്ളിൽ പടർന്ന വല്ലാത്തൊരു ആന്തലോടെ കണ്ട ഒരു സിനിമ ആയിരുന്നു ജോസഫ്. അതിനും മുമ്പേ പല ഇടങ്ങളിൽ നിന്നായി അവയവ ദാനം എന്ന ഓമന പേരിൽ നടക്കുന്ന കോടികളുടെ ബിസ്സിനസ്സ് കേട്ടിട്ടും അറിഞ്ഞിട്ടും ഉണ്ട്. പക്ഷേ ഫൈവ് സ്റ്റാർ ആശുപത്രികൾ എന്ന ലേബലും വച്ച്, ചോദ്യം ചെയ്യുന്നവരെ ഗുണ്ടകളെ കൊണ്ട് അടിച്ചും തൊഴിച്ചും ജീവശവമാക്കുന്ന ഏർപ്പാട് കൂടി ഉള്ള കൊള്ളസങ്കേതങ്ങൾ കൂടിയാണ് കൊച്ചിയിലെ പല ആശുപത്രികളും എന്ന് അറിയാവുന്നതിനാൽ ആരും വായ തുറന്നില്ല.

ഇനി ഒട്ടും തുറക്കാനും പോകുന്നില്ല. ആയുസ്സിന്റെ കണക്ക് പുസ്തകം കണ്ട ഗുണ്ടകൾ വന്നു വലിച്ചു കീറുന്നതിന് നമ്മൾ തന്നെ വിളിച്ചു കരുതുന്നത് എന്തിനാണ്? 2009 നവംബർ 29 നാണ് ഇടുക്കി ഉടുമ്പൻചോല സ്വദേശി വി ജെ എബിനെ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയില്‍ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിറ്റേ ദിവസം വിദഗ്ധ ചികിത്സയ്ക്കായി ലേക്‍ഷോര്‍ ആശുപത്രിയിലേക്ക് മാറ്റി. തൊട്ടടുത്ത ദിവസം തന്നെ മസ്തിഷ്ക മരണം സംഭവിച്ചെന്ന് വ്യക്തമാക്കി ഡോക്ടർമാർ അവയവദാനം നടത്തുകയായിരുന്നു.

തലയിൽ കട്ടപിടിച്ച രക്തം നീക്കം ചെയ്യാതെ ആശുപത്രി അധിക്യതർ യുവാവിനെ മസ്തിഷ്ക മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് പരാതി. രക്തം തലയിൽ കട്ട പിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി ഇത് തടയണമെന്ന പ്രാഥമിക ചികിത്സ നടന്നില്ലെന്നും കൂടാതെ, യുവാവിന്‍റെ അവയവങ്ങള്‍ വിദേശിക്ക് ദാനം ചെയ്തതിലും ചട്ടലംഘനമുണ്ടായെന്നും കോടതി നിരീക്ഷിച്ചു. പ്രതികൾക്ക് കോടതി സമൻസ് അയച്ചു.

സംഭവത്തിൽ ദൂരൂഹത ആരോപിച്ച് കൊല്ലം സ്വദേശിയായ ഡോ. ഗണപതിയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിലെയും തിരുവനന്തപുരം മെഡിക്കൽ കോളജിലെയും ഡോക്ടർമാരെയടക്കം വിസ്തരിച്ച കോടതി പ്രഥമദ്യഷ്ടാ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി എതിർ കക്ഷികൾക്ക് സമൻസ് അയക്കാൻ ഉത്തരവിടുകയായിരുന്നു.

യുവാവിനെ ചികിത്സയ്ക്കായി എത്തിച്ച രണ്ട് ആശുപത്രികളും, രക്തം തലയിൽ കട്ട പിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി ഇത് തടയണമെന്ന പ്രാഥമിക ചികിത്സ നിഷേധിച്ചെന്നാണ് ഡോക്ടർ കൂടിയായ പരാതിക്കാരൻ കോടതിയെ അറിയിച്ചത്. അവയവദാനത്തിന്‍റെ നടപടി ക്രമങ്ങൾ ഒന്നും പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. രക്തം കട്ട പിടിക്കാതിരിക്കാനുള്ള ചികിത്സ രണ്ട് ആശുപത്രികളും നൽകിയതായി രേഖകളിലില്ലെന്ന് കോടതിയില്‍ വ്യക്തമാക്കി. ഇതുകൂടാതെ ഒരു വിദേശിക്ക് അവയവം നൽകിയ നടപടി ക്രമങ്ങളിലും അപാകതയുണ്ടന്നും കോടതി കണ്ടെത്തി.

ഇതൊന്നും ഇവിടെ ആരും ചർച്ച ചെയ്യില്ല. ഒരു മുഖ്യധാര ചാനലും ഇത്തരം ഗൗരവതരമായ വിഷയത്തെ കുറിച്ച് സംവാദം നടത്താൻ മിനക്കെടില്ല. കാരണം മാഫിയകളെ പിണക്കാൻ അവർക്ക് ആവില്ല തന്നെ. ജോസഫ് സിനിമ ഇറങ്ങിയപ്പോൾ അതിനെതിരെ ശക്ത യുക്തം വാദിച്ച ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഈ സംഭവത്തെ കുറിച്ച് എന്ത്‌ പറയുന്നു എന്നറിയാൻ കാത്തിരിക്കുന്നു.ഒപ്പം ഇൻഫോ ക്ലിനിക്കിലെ പ്രമുഖരുടെ നീണ്ട പോസ്റ്റിന് വേണ്ടിയും!!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (8 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (8 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (9 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (9 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (9 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (12 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (14 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (14 hours ago)

Malayali Vartha Recommends