ധാര്‍ഷ്ട്യവും വിരട്ടും ഏല്‍ക്കില്ല ഇനി സമാധാനം;മാധ്യമങ്ങളെ സോപ്പിടാന്‍ സര്‍ക്കാരിന്റെ പുതിയ നീക്കം,സെക്രട്ടേറിയറ്റിന്റെ വാതില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറക്കുന്നു?,മാധ്യമങ്ങളോടുള്ള വാശി മടക്കി പോക്കറ്റിലിട്ടു

കളി കാര്യമായപ്പോള്‍ ഇങ്ങ് താഴെ വന്നു, ഇപ്പോള്‍ മാധ്യമങ്ങളെ സോപ്പിടാന്‍ നീക്കം. ഒടുവില്‍ സെക്രട്ടേറിയറ്റിന്റെ വാതില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറക്കുന്നു. കേറി വാടാ മക്കളെ കേറി വാടാന്ന്. എന്നാലും ഒരല്‍പ്പം ധാര്‍ഷ്ട്യം ഉള്ളില്‍ കിടക്കുന്നത് കൊണ്ട് മാധ്യമങ്ങള്‍ക്ക് സെക്രട്ടേറിയറ്റില്‍ പ്രവേശിക്കാമെന്ന് ഡയറക്ടായിട്ട് അങ്ങോട്ട് പറയുന്നില്ല പകരം മാധ്യമ പ്രവര്‍ത്തകര്‍ക്കു സെക്രട്ടേറിയറ്റില്‍ പ്രവേശിക്കുന്നതിനു കോവിഡിന് മുന്‍പുള്ള സ്ഥിതി തുടരാമെന്ന്. മാധ്യമങ്ങളെ വിരട്ടി പാര്‍ട്ടി സെക്രട്ടറി രംഗത്ത് വന്നത് വലിയ വിവാദത്തിനാണ് വഴിവെച്ചത്. ഇത് സിപിഎമ്മിനും സര്‍ക്കാരിനും കനത്ത തിരിച്ചടി ആയിരുന്നു. മാധ്യമങ്ങളെ പിണക്കാന്‍ പറ്റില്ലെന്ന് ബോധ്യപ്പെട്ടത് കൊണ്ട് വാശി മടക്കി പോക്കറ്റിലിട്ടു.
മാധ്യമ പ്രവര്‍ത്തകര്‍ക്കു സെക്രട്ടേറിയറ്റില്‍ പ്രവേശിക്കുന്നതിന് കോവിഡിന് മുന്‍പുള്ള സ്ഥിതി പുനഃസ്ഥാപിക്കാമെന്ന് പൊതുഭരണ വകുപ്പിന്റെ റിപ്പോര്‍ട്ട്. കോവിഡിനു മുന്‍പ്, മാധ്യമ സ്ഥാപനത്തിന്റെ കാര്‍ഡ് ഉപയോഗിച്ച് ജീവനക്കാര്‍ക്ക് സെക്രട്ടേറിയറ്റിനുള്ളിലേക്കു കടക്കാമായിരുന്നു. കോവിഡ് വന്നതിനുശേഷം മാധ്യമപ്രവര്‍ത്തകര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. മുഖ്യമന്ത്രിയുടെ പരിഗണനയിലുള്ള ഫയലില്‍ തീരുമാനം എടുത്തിട്ടില്ല. കോവിഡ് കഴിഞ്ഞിട്ടും മാധ്യമങ്ങള്‍ക്ക് സെക്രട്ടേറിയറ്റ് വാതില്‍ തുറന്ന് കൊടുത്തില്ല. കൊട്ടി അടച്ചിരിക്കുകയായിരുന്നു. അതിന് പിന്നിലുണ്ടായിരുന്നത് പിണറായി തന്ത്രം ആയിരുന്നു. പതിയെ പതിയെ മാധ്യമങ്ങളെ അങ്ങ് വെട്ടാമെന്ന ചിന്ത. പക്ഷെ ഒത്തില്ല. പ്രശ്‌നം വഷളാക്കിയത് പാര്‍ട്ടി സെക്രട്ടറിയും. മാധ്യമങ്ങളുമായ് തുറന്ന യുദ്ധത്തിന് കളമൊരുക്കി. ഒടുവില്‍ ഏകാധിപത്യത്തിനെതിരെ വലിയ ചോദ്യം വന്നപ്പോള്‍ പെട്ടു. മാധ്യമങ്ങളെ തണുപ്പിക്കാന്‍ വേണ്ടിത്തന്നെയാണ് സെക്രട്ടേറിയറ്റിന്റെ വാതില്‍ തുറന്നിട്ട നടപടി.
വിഎസ് സര്‍ക്കാരിന്റെ കാലത്ത് അക്രഡിറ്റേഷനില്ലാത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കു പ്രത്യേക പാസ് നല്‍കിയിരുന്നു. പിന്നീട് മാധ്യമ സ്ഥാപനത്തിന്റെ കാര്‍ഡ് കാണിച്ചാല്‍ പ്രവേശനം അനുവദിച്ചിരുന്നു. കോവിഡ് വന്നതോടെ സെക്രട്ടേറിയറ്റിലേക്കു പ്രവേശിക്കുന്നതിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നയതന്ത്ര ബാഗേജില്‍ നിന്നു സ്വര്‍ണം പിടികൂടുകയും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സെക്രട്ടേറിയറ്റിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തതോടെ നിയന്ത്രണം കര്‍ശനമാക്കി. വാര്‍ത്താ സമ്മേളനങ്ങളില്‍ മാത്രമായി അനുമതി ചുരുക്കി. ഏതാവശ്യത്തിനാണോ സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കുന്നത് ആ ഓഫിസില്‍ നിന്ന് സെക്യൂരിറ്റി പോയിന്റിലേക്കു വിളിച്ചു പറയണമെന്ന നിബന്ധന വന്നു. വാര്‍ത്താ ശേഖരണത്തിനു ബുദ്ധിമുട്ട് നേരിടുന്നതായി മാധ്യമ പ്രവര്‍ത്തകരുടെ സംഘടനകള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. വ്യവസായ സുരക്ഷാ സേന ഇതിനിടെ സെക്രട്ടേറിയറ്റിന്റെ സുരക്ഷ ഏറ്റെടുത്തു. കോവിഡ് മാറിയതോടെ സ്ഥിതി അവലോകനം ചെയ്യാന്‍ പൊതുഭരണവകുപ്പിനോടു നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്.
മാധ്യമ പ്രവര്‍ത്തകരോടുള്ള പിണറായിയുടേയും ഗോവിന്ദന്റെയും നീക്കങ്ങള്‍ നല്ലതിനല്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വത്തില്‍ നിന്ന് മുന്നറിയിപ്പ് വന്നിട്ടുണ്ട്. കേന്ദ്രത്തില്‍ മോദി ചെയ്യുന്നത് എന്താണോ അതാണ് കേരളത്തിലും നടക്കുന്നത്. ഇനിയും ഇത് തുടര്‍ന്നാല്‍ ജനം പാര്‍ട്ടിക്കെതിരെ തിരിയുമെന്ന് നിര്‍ദ്ദേശം. അതുകൊണ്ട് ഒരു പൊടിക്ക് നന്നാകുന്നത് നല്ലതാണെന്ന് പൊളിറ്റ്ബ്യൂറോ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ സര്‍ക്കാരും മാധ്യമങ്ങളും നേര്‍ക്കുനേര്‍ നിന്നത് കണ്ടില്ലെന്ന മട്ടിലായിരുന്നു യെച്ചൂരിയും കാരാട്ടുമൊക്കെ. കാരണം പിണരായിയെ എതിര്‍ത്തൊന്നും പറയാനാകില്ലല്ലോ പറഞ്ഞാല്‍ ഉള്ള കഞ്ഞികുടി മുട്ടും. വാ മൂടിക്കെട്ടി മിണ്ടാതിരിക്കുകയായിരുന്നു. പക്ഷെ മറുപടി പറയേണ്ടി വന്നു. മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുന്നത് തങ്ങളുടെ പാര്‍ട്ടിയുടെ നിലപാടല്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശം കാരാട്ട്. മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. കേരളത്തില്‍ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുക്കാനുണ്ടായ സംഭവത്തില്‍ പരാതിക്കാര്‍ സര്‍ക്കാരല്ല. എസ്എഫ്‌ഐ ആണ്. ഇപ്പോഴത്തെ കേസിന്റെ വിശദാംശം അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, ഇക്കാര്യങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്നാണു പ്രതികരിച്ചത്. അതിനിടെ യച്ചൂരി, രാജ്യത്ത് ട്വിറ്റര്‍ പൂട്ടിക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന കമ്പനി സ്ഥാപകന്റെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് ട്വീറ്റ് ചെയ്തത് വിവാദമാവുകയും ചെയ്തു. ഉത്തരേന്ത്യയില്‍ മോദി കാണിച്ച് കൂട്ടുന്നതേ യെച്ചൂരി കാണു ഇങ്ങ് കേരളത്തില്‍ സ്വന്തം പാര്‍ട്ടി കാണിക്കുന്ന തൊട്ടിത്തരം കാണുന്നതേയില്ല.
വേറൊരു കോമഡി മാധ്യമങ്ങള്‍-സര്‍ക്കാര്‍ പോരില്‍ സര്‍ക്കാരിനെ താങ്ങി കാനം രാജേന്ദ്രന്‍ രംഗത്ത് വന്നു. പരാതിക്കാരന്‍ നല്‍കിയ പരാതിയില്‍ പേരുള്ളവര്‍ക്കെതിരെ കേസ് എടുക്കുന്നത് സാധാരണമാണ്. അതു പൊലീസ് ആണെങ്കിലും മാധ്യമപ്രവര്‍ത്തകരാണെങ്കിലും കേസ് എടുക്കുമെന്നും കാനം പറഞ്ഞു. ഒരു പരാതി കൊടുത്താല്‍, അത് രാഷ്ട്രീയപ്രവര്‍ത്തകരാണെങ്കിലും മാധ്യമപ്രവര്‍ത്തകരാണെങ്കിലും െപാലീസ് അന്വേഷിക്കേണ്ടേ?. അത്രയല്ലേ ഇവിടെ നടന്നിട്ടുള്ളൂ''കാനം പറഞ്ഞു. മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത നടപടിയെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ന്യായീകരിച്ചിരുന്നു. ഇതില്‍ സിപിഐ നിലപാടു സംബന്ധിച്ചുള്ള ചോദ്യത്തിനാണ് കാനത്തിന്റെ പ്രതികരണം. കാനം രാജേന്ദ്രനിപ്പോള്‍ പിണറായി ഭക്തനാണ്. പിണറായിക്ക് കുഴലൂത്താണ് മൂപ്പരുടെ പണി. കാരണം കാനം രാജേന്ദ്രന്റെ മകന്റെ അഴിമതിയുടെ തളിവ് പിണറായീടെ മേശപ്പുറത്തുണ്ട്. സിപിഎം സര്‍ക്കാരിനെതിരെ എന്തെങ്കിലും എതിര്‍ത്ത് പറഞ്ഞാല്‍ പിണരായി അതില്‍ പിടിമുറുക്കും. അതായാത് പിണറായീടെ അടിമക്കണ്ണാണിപ്പോള്‍ കാനം രാജേന്ദ്രന്‍. എന്തായാലും മാദ്യമങ്ങലെ കേറിത്തോണ്ടി പണിമേടിച്ച ഗോവിന്ദനും,മാധ്യമങ്ങള്‍ക്ക് ഗെറ്റ് ഔട്ട് അടിച്ച പിണരായിയും എല്ലാം ഇങ്ങ് താഴെ വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha





















