ബിജെപിയെ ഒതുക്കാന്‍ കോണ്‍ഗ്രസ് കൂട്ടുപിടിക്കും;കേരളത്തില്‍ കോണ്‍ഗ്രസ്സുമായ് അന്തര്‍ദ്ധാര ഉണ്ടാക്കുമെന്ന് എംഎ ബേബി, ബി.ജെ.പിയെന്ന മഹാവിപത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണം,എന്ത് ത്യാഗവും സഹിക്കും എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാര്‍,ബേബി സഖാവിന്റെ പ്രഖ്യാപനം കേട്ട് ഞെട്ടി മലയാളികള്‍

അങ്ങ് ഉത്തരേന്ത്യയില്‍ മാത്രമല്ല ഇങ്ങ് കേരളത്തിലും ഞങ്ങള്‍ കോണ്‍ഗ്രസുമായ് അന്തര്‍ദ്ധാര ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു സിപിഎം. BJP വിരുദ്ധമുന്നണിയെ CPM നയിക്കുക അപ്രായോഗികം, കോണ്‍ഗ്രസുമായി എന്ത് വിട്ടുവീഴ്ചക്കും തയ്യാറെന്ന് പൊളിറ്റ് ബ്യൂറോ അംഗം MA ബേബി. ബിജെപിയെ ഒതുക്കാന്‍ കോണ്‍ഗ്രസ് കൂട്ടുപിടിച്ചേ പറ്റുവെന്ന് എംഎ ബേബി പറയുമ്പോള്‍ കോണ്‍ഗ്രസ് ഒരു പാലമിട്ടാല്‍ ഞങ്ങളും പാലമിടാം എന്നുള്ള പ്രഖ്യാപനം ആണ്. പക്ഷെ ഇതിനിടയിലെ ബഹുകോമഡി ഇരുകൂട്ടരും തമ്മില്‍ ബിജെപി അന്തര്‍ദ്ധാരയുടെ പേരില്‍ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സംശയിക്കുന്നവരുമാണ്.
ബി.ജെ.പിയെന്ന മഹാവിപത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതിന് കോണ്‍ഗ്രസ്സിനോടും അന്തര്‍ദ്ധാരയുണ്ടാക്കും. എന്ത് വിട്ടുവീഴ്ചയ്ക്കും ത്യാഗത്തിനും തയ്യാറാണ്. ഇങ്ങ് താഴെ വന്നിട്ടുണ്ട് സിപിഎമ്മുകാര്‍. അല്ല ഇത്ര താണ് വീണ് കേണുള്ള സംസാരം ഇവരില്‍ നിന്ന് ഉണ്ടാകാറേ ഇല്ല. അതുകൊണ്ട് ബേബി സഖാവിന്റെ സംസാരം കേട്ടിട്ട് ആകെ ഞെട്ടലിലാണ് എല്ലാവരും. കേരളത്തില്‍ ബി.ജെ.പി.യും കോണ്‍ഗ്രസും യോജിച്ചു നിന്നാണ് സി.പി.എമ്മിനെ ആക്രമിക്കുന്നത് എന്നതൊന്നും ഇക്കാര്യത്തില്‍ പരിഗണിക്കില്ല. 1991ലും 2004ലും ഈ സമീപനം തന്നെയാണ് സി.പി.എം. സ്വീകരിച്ചത്. പാര്‍ലമെന്റില്‍ വിരലിലെണ്ണാവുന്ന അംഗങ്ങള്‍ മാത്രമുള്ള സി.പി.എം, ബി.ജെ.പി. വിരുദ്ധമുന്നണിയെ മുന്നില്‍ നിന്ന് നയിക്കുമെന്ന് പറഞ്ഞാല്‍, പ്രായോഗികമായി നടക്കാത്ത കാര്യമാണെന്നും ബേബി പറഞ്ഞു. കോസ്റ്റ് ഫോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'ഇ.എം.എസ്.' സ്മൃതിയില്‍ 'നവലോകക്രമം ഐക്യരാഷ്ട്ര പ്രഖ്യാപനത്തിന്റെ അരനൂറ്റാണ്ട്' എന്നവിഷയത്തില്‍ നടന്ന പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുടര്‍ന്നു നടന്ന 'ധനമൂലധനത്തിന്റെ കാലഘട്ടം' എന്ന വിഷയത്തില്‍ പ്രൊഫ. പ്രഭാത് പട്‌നായിക്കും 'ഡോളര്‍ അധീശത്വം നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ ഡോ. തോമസ് ഐസക്കും പ്രബന്ധമവതരിപ്പിച്ചു.
എംഎ ബേബിയുടെ വാക്കുകള്‍ വലിയ ചര്‍ച്ചയ്കാകണ് വഴിവെച്ചിരിക്കുന്നത്. സിപിഎം ഒരുപാലമിട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് ഭാഗത്തെ മറുപടി ഇതുവരെ വന്നിട്ടില്ല. മിക്കവാറും നല്ല ആട്ട് കിട്ടാന്‍ ചാന്‍സുണ്ട്. കാരണം പ്രതിപക്ഷ നിരയെ കേസില്‍ കുടുക്കി പിണറായി അകത്തിടാന്‍ തന്ത്രം മെനയുമ്പോള്‍ തന്നെ പാലമിട്ട എംഎ ബേബി മേടിച്ച് കൂട്ടും. വിഡി സതീശന് നേരെ പണിവെച്ചതിന് തൊട്ടുപിന്നാലെ കെ സുധാകരനിട്ടും കേസെടുത്ത് കഴിഞ്ഞു. ഇതില്‍ കട്ടക്കലിപ്പിലാണ് പ്രതിപക്ഷം. അതിനിടയിലാണ് എംഎ ബേബി പുട്ടുകച്ചവടം നടത്തിയിരിക്കുന്നത്. ഏതായാലും ബിെജെപിയെ ഒതുക്കാന്‍ തങ്ങളേക്കൊണ്ട് മാത്രം സാധിക്കില്ലെന്ന് സിപിഎം നേതാക്കള്‍ സമ്മതിക്കുന്നുണ്ട്. അല്ലാതെ പിണറായിയെ പോലെ ഞാന്‍ ഉണ്ട് ബിജെപിയെ തകര്‍ക്കാനെന്ന തള്ളില്ല. എംഎ ബേബിയുടെ പ്രസ്താവന യെച്ചൂരിയ്ക്ക് നന്നേ ബോധിച്ചിട്ടുണ്ട്. കാരണം ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് കൂട്ടുപിടിച്ച് ഒന്നുയര്‍ന്ന് വരാന്‍ നന്നേ പാടുപെടുന്നത് യെച്ചൂരിയാണ്. കോണ്‍ഗ്രസ് കൂട്ട് പിടിക്കുന്തില്‍ ഇടയ്ക്ക് പ്രകാശ് കാരാട്ട് ഉള്‍പ്പെടെ നേതാക്കള്‍ എതിര്‍പ്പറിയിച്ചിട്ടും യെച്ചൂരി പ്രശ്‌നങ്ങള്‍ പറഞ്ഞൊതുക്കി കോണ്‍ഗ്രസ്ുമായ് അന്തര്‍ദ്ധര ഉണ്ടാക്കാനുള്ള നീക്കവുമായ് മുന്നോട്ട് തന്നെ ആയിരുന്നു. തമ്മില്‍ കണ്ടാല്‍ പോരടിക്കുന്ന കേരളത്തില്‍ കോണ്‍ഗ്രസ് കൂട്ടിന് തയ്യാറെന്ന് സിപിഎമ്മുകാര്‍ പറയുന്നത് വലിയ അത്ഭുതം തന്നെയാണ്.
കേരളം വിട്ടാല്‍ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പോലും സിപിഎമ്മിന് കോണ്‍ഗ്രസ് പിന്തുണ വേണം. പക്ഷെ കേരളത്തിലോ ശത്രുക്കളും. ഇതില്‍ വലിയ ട്രോളാണ് സിപിഎം നേരിടുന്നത്. കര്‍ണാടകയില്‍ 4 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി നാലും കോണ്‍ഗ്രസ്സിനോട് തോറ്റു. ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് കൂട്ടുപിടിച്ചിട്ട് പോലും ഗതിപിടിക്കുന്നുമില്ല. അങ്ങനെ ആകെ നാറിനാണംകെട്ടാണ് നില്‍പ്പാണ്. പക്ഷെ കേരളത്തില്‍ അധികാരം ഉള്ളതിന്റെ അഹങ്കരമോ അതാണ് സഹിക്കാന്‍ പറ്റാത്ത.് ആകെ ഉള്ളത് കേരളം മാത്രമാണ് ആ ബോധം നിങ്ങളുടെ പിണറായി സഖാവിന് ഉള്ളത് നല്ലതാണ്. ധാര്‍ഷ്ട്യം കാണിച്ച് കേരളവും കൊണ്ട്ക്കളയും. കേരളത്തില്‍ കമ്യൂണിസത്തിന്റെ കുഴിതോണ്ടുന്നത് പിണറായി വിജയന്‍ തന്നെയാണ്.
https://www.facebook.com/Malayalivartha





















