Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

അമ്മയുടെ കൈപിടിച്ച്... സെന്തില്‍ ബാലാജിയുടെ അറസ്റ്റിന് പിന്നാലെ നിര്‍ണായക നീക്കം നീക്കം നടത്തി തമിഴ്‌നാട്; സിബിഐക്കുള്ള പൊതുസമ്മതം തമിഴ്‌നാട് പിന്‍വലിച്ചു; അന്ന് 'അമ്മ'യ്ക്കും പ്രിയന്‍; സ്റ്റാലിന്റെ വിശ്വസ്തന്‍; തന്ത്രങ്ങളില്‍ രാജാ ഈ ബാലാജി

15 JUNE 2023 08:55 AM IST
മലയാളി വാര്‍ത്ത

കേരള സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിനുള്ള പൊതു സമ്മതം നേരത്തെ പിന്‍വലിച്ചിരുന്നു. ഇപ്പോഴിതാ സ്റ്റാലിനും. മന്ത്രി സെന്തില്‍ ബാലാജിയുടെ അറസ്റ്റിന് പിന്നാലെ തമിഴ്‌നാട് സര്‍ക്കാര്‍ സിബിഐക്കുള്ള പൊതുസമ്മതം പിന്‍വലിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോ കോടതി നിര്‍ദ്ദേശമോ ഇല്ലാതെ ഇനി സിബിഐക്ക് സംസ്ഥാനത്ത് കേസ് എടുക്കാനാകില്ല.

കേരളം അടക്കം 10 സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ സിബിഐക്ക് നേരിട്ട് കേസെടുക്കാനുള്ള അനുമതി പിന്‍വലിച്ചിരുന്നു. തമിഴ്‌നാട്ടില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ അന്വേഷണ ഇടപെടലുകള്‍ ഉണ്ടായേക്കുമെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് സിബിഐക്കുള്ള പൊതുസമ്മതം പിന്‍വലിച്ചിരിക്കുന്നത്.

ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസില്‍ ഇഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് വൈദ്യുതി എക്‌സൈസ് മന്ത്രി വി.സെന്തില്‍ ബാലാജിയെ റിമാന്‍ഡ് ചെയ്തതിനു പിന്നാലെയാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരുകളെ ഭീഷണിപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ആരോപിച്ചിരുന്നു.

സെന്തില്‍ ബാലാജിയോട് എന്‍ഫോസ്മെന്റ് ഡയറക്ടറേറ്റ് ക്രൂരമായയാണ് പെരുമാറിയതെന്ന് സ്റ്റാലിന്‍ പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന മന്ത്രിയെ സ്റ്റാലിന്‍ നേരിട്ട് എത്തി സന്ദര്‍ശിച്ചു. തങ്ങളെ കുറിച്ചുള്ള അഴിമതി വിവരങ്ങള്‍ പറയരുതെന്ന് ആവശ്യപ്പെട്ടാണ് മന്ത്രിമാര്‍ സന്ദര്‍ശനം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി തുറന്നടിച്ചു.

മന്ത്രി സെന്തില്‍ ബാലാജിയുടെ അറസ്റ്റില്‍ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മന്ത്രിയുള്ള ഒമണ്ടൂരാറിലെ ആശുപത്രിയിലേക്ക് മന്ത്രിസഭ ഒന്നടക്കം ഒഴുകിയെത്തി. സെന്തില്‍ ബാലാജിയെ സന്ദര്‍ശിച്ച മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കുമെന്ന് മന്ത്രി പറഞ്ഞശേഷവും ഇ ഡി എന്തിനാണ് മനുഷ്യത്വരഹിതമായി പെരുമാറിയതെന്ന് ചോദിച്ചു. ബിജെപിയുടെ ഈ ഭീഷണി കണ്ട് ഡിഎംകെ ഭയപ്പെടില്ലെന്ന് സ്റ്റാലിന്‍ ട്വിറ്റര്‍ കുറച്ചു. സെന്തില്‍ ബാലാജിയുടെ മനുഷ്യാവകാശങ്ങള്‍ ഇഡി ലംഘിച്ചത് മന്ത്രി ശേഖര്‍ ബാബു ആരോപിച്ചു.

അറസ്റ്റിനെ നിയമപരമായി നേരിടുമെന്ന് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. മന്ത്രിമാര്‍ക്ക് പുറമേ സിപിഎം ജനറല്‍സെക്രട്ടറി ബാലകൃഷ്ണനും ആശുപത്രിയിലെത്തി. ഡിഎംകെയെ ശക്തമായി എതിര്‍ക്കുന്ന നാം തമിഴര്‍ കക്ഷി നേതാവ് സീമാന്‍ അറസ്റ്റിനെ അപലപിച്ചു. തങ്ങളുടെ പേര് പറയരുതെന്ന് ആവശ്യപ്പെട്ടതാണ് മന്ത്രിമാര്‍ സെന്തില്‍ ബാലാജിയെ സന്ദര്‍ശിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് എടപ്പാടി പളനിസ്വാമി പറഞ്ഞു. അതേസമയം മന്ത്രിയുടെ ഹൃദയത്തില്‍ മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തി. ഇവ നീക്കം ചെയ്യാനായി അടിയന്തരമായി ബൈപ്പാസ് സര്‍ജറി നടത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതോടെ മന്ത്രിയെ ജയിലിലേക്ക് മാറ്റുന്നത് നീണ്ടുപോകാനാണ് സാധ്യത.

പഞ്ചായത്തംഗത്തില്‍ നിന്നു 3 പാര്‍ട്ടികളിലെ പ്രധാന കസേരകളിലേക്കുള്ള വി.സെന്തില്‍ ബാലാജിയുടെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. തന്ത്രങ്ങള്‍ മെനയുന്നതിലെ മികവായിരുന്നു തുറുപ്പുചീട്ട്. കരൂരിലെ സാധാരണ കര്‍ഷക കുടുംബത്തില്‍ ജനനം. 4 തവണ എംഎല്‍എയായി. 2006ല്‍ മുപ്പതാം വയസ്സില്‍ അണ്ണാഡിഎംകെ അംഗമായി ആദ്യം നിയമസഭയില്‍. 2011ലും ജയിച്ചു ജയലളിത മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായി.

കുറഞ്ഞ സമയം കൊണ്ട് ജയയുടെ വിശ്വസ്തനായി മാറിയ അദ്ദേഹം ജയയ്ക്കു വേണ്ടി തല മുണ്ഡനം ചെയ്തും പൂജകളും നേര്‍ച്ചകളും സംഘടിപ്പിച്ചും വാര്‍ത്തകളില്‍ ഇടം നേടി. മിതമായ നിരക്കില്‍ കുടിവെള്ളം ലഭ്യമാക്കാന്‍ ബസുകളും സ്റ്റേഷനുകളും കേന്ദ്രീകരിച്ചു 2013ലെ 'അമ്മ കുടിനീര്‍' പദ്ധതിയുടെ ആശയവും അദ്ദേഹത്തിന്റേതായിരുന്നു. എന്നാല്‍, ഗതാഗത വകുപ്പിലെ കോഴ ആരോപണത്തിന്റെ പേരില്‍ തെറ്റിയതോടെ 2015ല്‍ മന്ത്രിസഭയില്‍ നിന്നും പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്തായി.

2016ല്‍ ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് പാര്‍ട്ടിയിലുണ്ടായ അധികാര വടംവലിക്കു പിന്നാലെ വി.കെ.ശശികല-ടി.ടി.വി.ദിനകരന്‍ വിഭാഗത്തിന്റെ കൂടെയായി. 2018ല്‍ ഡിഎംകെയിലെത്തി. പാര്‍ട്ടിക്കു ഗുണകരമായ തന്ത്രങ്ങളിലൂടെ സ്റ്റാലിന്റെ വിശ്വസ്തനായി. പിന്നാലെ, നിര്‍ണായക സ്ഥാനങ്ങളും പ്രധാന ചുമതലകളും തേടിയെത്തി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (5 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (7 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (7 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (7 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (7 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (7 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (7 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (8 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (8 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (8 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (8 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (8 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (11 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (13 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (14 hours ago)

Malayali Vartha Recommends