മാവേലിക്കരയില്‍ മകളെ മഴു കൊണ്ട് തലക്കടിച്ച് കൊന്ന കേസില്‍ കോടതിയില്‍ ജാമ്യം തേടിയെത്തിയ പ്രതി ശ്രീ മഹേഷിന് തിരിച്ചടി.... പ്രതിക്ക് ആത്മഹത്യ പ്രവണതയുണ്ടെന്നും നിഷ്ഠൂരമായ കൊല നടത്തിയ ആളെ ജാമ്യത്തില്‍ വിട്ടയക്കുന്നത് ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടമാക്കുമെന്നും പ്രോസിക്യൂഷന്‍....ജാമ്യ ഹര്‍ജി മാവേലിക്കര കോടതി തള്ളി

പ്രതിക്ക് ആത്മഹത്യ പ്രവണതയുണ്ടെന്നും നിഷ്ഠൂരമായ കൊല നടത്തിയ ആളെ ജാമ്യത്തില്‍ വിട്ടയക്കുന്നത് ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടമാക്കുമെന്നും പ്രോസിക്യൂഷന്‍. മാവേലിക്കരയില്‍ മകളെ മഴു കൊണ്ട് തലക്കടിച്ച് കൊന്ന കേസില്‍ കോടതിയില്‍ ജാമ്യം തേടിയെത്തിയ പ്രതി ശ്രീ മഹേഷിന് തിരിച്ചടി.
നക്ഷത്രയെ കൊലപ്പെടുത്തിയ കേസില്‍ അച്ഛന്റെ ജാമ്യ ഹര്‍ജി മാവേലിക്കര കോടതി തള്ളി. മാവലിക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിക്ക് ജാമ്യം നിരസിച്ചത്. പ്രധാനമായും രണ്ട് കാര്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇത് ശരിവച്ചാണ് മാവലിക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കളഞ്ഞത്.
പ്രതിക്ക് ആത്മഹത്യ പ്രവണതയുണ്ടെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ ജാമ്യത്തില്‍ വിടുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് പ്രോസിക്യൂഷന്‍ പ്രധാനമായും വാദിച്ചത്. നിഷ്ഠൂരമായ കൊല നടത്തിയ ആളെ ജാമ്യത്തില്‍ വിട്ടയക്കുന്നത് ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടമാക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.
പ്രോസിക്യൂഷന്‍ വാദം ശരിവച്ച കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. അതേസമയം നക്ഷത്രയെ അച്ഛന്‍ കൊലപ്പെടുത്തിയത് കൃത്യമായ ആസുത്രണത്തിലൂടെയന്നതടക്കമുള്ള വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നിട്ടുണ്ടായിരുന്നു. മകളെ കൊലപ്പെടുത്താനായി പ്രത്യേകം മഴു തയ്യാറാക്കിയെന്നതടക്കമുള്ള വിവരങ്ങളാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. വനിതാ കോണ്‍സ്റ്റബിളുമായുള്ള പുനര്‍വിവാഹം മുടങ്ങിയതില്‍ കടുത്ത നിരാശയിലായിരുന്നു ശ്രീ മഹേഷെന്നും ഈ നിരാശയെ തുടര്‍ന്നാണ് മകളെ കൊലപ്പെടുത്താന്‍ പ്ലാന്‍ ചെയ്തതെന്നുമാണ് പൊലീസ് കണ്ടെത്തിയത്.
അതിനിടെ മാവേലിക്കര സബ് ജയിലില്‍ വച്ച് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പേപ്പര്‍ മുറിക്കുന്ന ബ്ലേഡ് കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചാണ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സയില്‍ പ്രതിയുടെ ആരോഗ്യാവസ്ഥ ഏറെക്കുറെ ശരിയായിട്ടുണ്ടെന്നാണ് സൂചനകള്‍
https://www.facebook.com/Malayalivartha





















