കണ്ണീരോടെ.... ബാലുശ്ശേരി കോക്കല്ലൂരില്‍ ചൊവ്വാഴ്ചയുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരിച്ചു.... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

കണ്ണീരോടെ.... ബാലുശ്ശേരി കോക്കല്ലൂരില്‍ ചൊവ്വാഴ്ചയുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരിച്ചു.... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും.
താമരശ്ശേരി കോരങ്ങാട് വട്ടക്കൊരു അഖിലിന് (30 ) പിന്നാലെ ഭാര്യ വിഷ്ണുപ്രിയ (26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം സംഭവിച്ചത്.
അഖിലും ഭാര്യ വിഷ്ണുപ്രിയയും സഞ്ചരിച്ച സ്‌കൂട്ടറില്‍ അമിതവേഗത്തില്‍ എത്തിയ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഖില്‍ ബുധനാഴ്ച രാവിലെയോടെ മരണപ്പെട്ടിരുന്നു. ഭാര്യ വിഷ്ണുപ്രി രാത്രി 9 മണിയോടെ മരിച്ചു.
വിഷ്ണുപ്രിയയുടെ കൊയിലാണ്ടിയിലെ വീട്ടിലേക്ക് ബൈക്കില്‍ പോകവെയാണ് അപകടമുണ്ടായത്. കൊയിലാണ്ടി ചേലിയ എമ്മെച്ചംകണ്ടി വേലായുധന്റെയും സരസ്വതിയുടെയും ഏകമകളാണ് വിഷ്ണുപ്രിയ. തെങ്ങുകയറ്റ തൊഴിലാളിയായ കൃഷ്ണന്റെയും സത്യയുടേയും ഏക മകനായ അഖില്‍ ഡിവൈഎഫ്‌ഐ വട്ടക്കൊരു യൂണിറ്റ് സെക്രട്ടറിയും മേഖല കമ്മിറ്റിയംഗവുമായിരുന്നു.
"
https://www.facebook.com/Malayalivartha





















