ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭാര്യയും കിണറ്റില്‍ വീണു, ഭാര്യയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു, 64കാരനെ രക്ഷിക്കാനായില്ല... മൂന്നു മണിക്കൂറിനുശേഷമാണ് മൃതദേഹം പുറത്തെടുക്കാനായത്

സ്വന്തം വീട്ടിലെ ആള്‍മറയിലാത്ത കിണറ്റില്‍ വീണ 64 കാരന്‍ മരിച്ചു. ഇദ്ദേഹത്തോടൊപ്പം വീണ ഭാര്യയെ രക്ഷപെടുത്തി. ഇന്നലെ വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. ചേര്‍പ്പ് പാണ്ടിയാടത്തു വീട്ടില്‍ പ്രതാപന്‍ ( 64 ), ഭാര്യ വല്‍സല (55) എന്നിവരാണ് കിണറ്റില്‍ വീണത്.
കിണറ്റില്‍ വീണ ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വത്സലയും കിണറ്റില്‍ വീണത്. വത്സലയെ രക്ഷിച്ച് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ആഴമുള്ള കിണറായതിനാല്‍ മൂന്നു മണിക്കൂറിലേറെ തിരച്ചിലിന് ശേഷമാണ് പ്രതാപന്റെ മൃതദേഹം പുറത്തെടുത്തത്.
"
https://www.facebook.com/Malayalivartha





















