മലപ്പുറത്ത് കാര്‍ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ചികിത്സയിലിരിക്കെ മരിച്ചു....

മലപ്പുറത്ത് കാര്‍ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ചികിത്സയിലിരിക്കെ മരിച്ചു.... വാഴക്കാട് കുടുംബാരോഗ്യകേന്ദ്രം ജീവനക്കാരി സി.എസ്.അഷിത (49)യാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകടമുണ്ടായത്.
അഷിതയെയും സഹപ്രവര്‍ത്തകയും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുമായ അപര്‍ണയെയും കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി വാഴക്കാട് പഞ്ചായത്തിലെ സ്‌കൂളുകളില്‍ പരിശോധനയ്ക്കായി കുടുംബാരോഗ്യകേന്ദ്രത്തില്‍നിന്ന് രാവിലെ ഇറങ്ങിയതായിരുന്നു അഷിതയും അപര്‍ണയും.വാഴക്കാട് ഗവ. സ്‌കൂളിലെ പരിശോധന കഴിഞ്ഞ് തൊട്ടടുത്ത ഐ.എച്ച്.ആര്‍.ഡി. സ്‌കൂളിലേക്ക് കാല്‍നടയായി പോവുകയായിരുന്നു. ഇവര്‍ ഐ.എച്ച്.ആര്‍.ഡി.ക്ക് മുന്‍വശത്ത് എത്തിയപ്പോള്‍ എതിരെ വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
എടവണ്ണപ്പാറ ഭാഗത്തുനിന്ന് വന്ന കാറിന്റെ ഇടിയുടെ ആഘാതത്തില്‍ അഞ്ച് മീറ്റര്‍ അകലത്തില്‍ റോഡിലേക്ക് തെറിച്ചുവീണ അഷിതയ്ക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരെയും നാട്ടുകാര്‍ വാഴക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
അഷിതയെ ഉടന്‍ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയ അഷിത മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തില്‍ അപര്‍ണയുടെ കാലിന്റെ എല്ല് പൊട്ടിയിരുന്നു. അപകടത്തിനു കാരണം കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതായിരിക്കാമെന്നു കരുതുന്നു. ഇയാള്‍ക്കെതിരേ കേസെടുത്തെന്നും വാഴക്കാട് പോലീസ് .
മസ്തിഷ്‌ക മരണം സംഭവിച്ച അഷിതയുടെ അവയവങ്ങള്‍ ദാനം ചെയ്യാനായി കുടുംബം തീരുമാനിച്ചിട്ടുണ്ട്. സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് വളയന്നൂര്‍ കുററിക്കടവിലുള്ള വീട്ടുവളപ്പില്‍ നടക്കും.
"
https://www.facebook.com/Malayalivartha





















