കണ്ണീര്‍ക്കാഴ്ചയായി.... കരിങ്കുളത്ത് റോഡരികിലെ കുഴിയില്‍പ്പെട്ടു മറിഞ്ഞ സ്‌കൂട്ടറില്‍ നിന്നു ടിപ്പര്‍ലോറിക്കടിയിലേക്ക് വീണ വീട്ടമ്മ മരിച്ചു..

കണ്ണീര്‍ക്കാഴ്ചയായി... കരിങ്കുളത്ത് റോഡരികിലെ കുഴിയില്‍പ്പെട്ടു മറിഞ്ഞ സ്‌കൂട്ടറില്‍ നിന്നു ടിപ്പര്‍ലോറിക്കടിയിലേക്ക് വീണ വീട്ടമ്മ മരിച്ചു..
നെന്മാറ അളുവശ്ശേരി ശ്രീവള്ളിസദനത്തില്‍ മണികണ്ഠന്റെ ഭാര്യ രേവതിയാണ് (രമ്യ-42) മരിച്ചത്.
ഇന്നലെ വൈകീട്ട് മൂന്നോടെ കനറാ ബാങ്കിനുമുന്നിലാണ് സംഭവം. സ്‌കൂട്ടറിന് പിന്നിലാണ് രേവതി യാത്രചെയ്തിരുന്നത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മണികണ്ഠന്‍ പരുക്കില്ലാതെ രക്ഷപ്പെട്ടു.
കൊഴിഞ്ഞാമ്പാറയില്‍ നിന്നുവന്ന ഇവരുടെ സ്‌കൂട്ടര്‍ പാതയരികിലെ കുഴിയിലിറങ്ങി നിയന്ത്രണം തെറ്റിയതിനെത്തുടര്‍ന്ന് ഇരുവരും രണ്ടുഭാഗത്തേക്ക് വീഴുകയായിരുന്നു.
പാതയിലേക്ക് വീണ രേവതി ടിപ്പര്‍ലോറിയുടെ അടിയില്‍പ്പെട്ടു. തലയ്ക്കു സാരമായി പരിക്കേറ്റ രേവതി സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് . മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ്. മക്കള്‍: ധന്യ ലക്ഷ്മി, ശ്രീഹരി.
https://www.facebook.com/Malayalivartha





















