കൈക്കൂലി ട്രാപ്പ് കേസില്‍ കുണ്ടറ സബ് റജിസ്ട്രാറെയും ഓഫിസ് അസിസ്റ്റന്റിനെയും വിജിലന്‍സ് കോടതി റിമാന്റ് ചെയ്തു, 3 പ്രമാണം രജിസ്റ്റര്‍ ചെയ്യുന്നതിന് 4500 രൂപ ആവശ്യപ്പെട്ട് 4000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്

കൈക്കൂലി ട്രാപ്പ് കേസില്‍ കൊല്ലം ജില്ലയിലെ കുണ്ടറ സബ് റജിസ്ട്രാറെയും ഓഫിസ് അസിസ്റ്റന്റിനെയും തിരുവനന്തപുരം വിജിലന്‍സ് കോടതി റിമാന്റ് ചെയ്തു.
കുണ്ടറ സബ് റജിസ്ട്രാര്‍ എന്‍.റീന , ഓഫിസ് അസിസ്റ്റന്റ് പെരിനാട് സ്വദേശി സുരേഷ് എന്നിവരെയാണ് വിജിലന്‍സ് ജഡ്ജി രാജകുമാര 14 ദിവസത്തേക്ക് ജയിലിലേക്ക് റിമാന്റ് ചെയ്തത്. പ്രതികള്‍ 3 പ്രമാണം രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാരമൊന്നിന് 1500 രൂപ നിരക്കില്‍ 4500 രൂപ ആവശ്യപ്പെട്ട് 4000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.
സബ്ബ് രജിസ്ട്രാറെയും പ്യൂണിനെയും ജൂണ്‍ 13നാണ് വിജിലന്‍സ് പിടികൂടിയത്. പരാതിക്കാരനില്‍ നിന്നും പണം വാങ്ങുന്നതിനിടെയാണ് പിടിയിലായത്.
ഒരു പ്രമാണം റജിസ്റ്റര്‍ ചെയ്യുന്നതിന് ആധാരം എഴുത്തുകാരനില്‍നിന്നും 1500 രൂപ ആണ് ആവശ്യപ്പെട്ടത്. പരാതിക്കാരന്റെ 3 പ്രമാണം റജിസ്റ്റര്‍ ചെയ്യുന്നതിന് 4500 രൂപയാണ് സുരേഷ് ആവശ്യപ്പെട്ടത്. അതില്‍ 4000 രൂപ കൊടുക്കുന്നതിനിടെയാണ് വിജിലന്‍സ് പിടികൂടിയത്.
പിന്നീട് വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണ് സബ് റജിസ്ട്രാറെ അറസ്റ്റ് ചെയ്തത്. പിന്നീട് സുരേഷ് കുമാറിന്റെ വീട്ടിലും വിജിലന്‍സ് സംഘം പരിശോധന നടത്തി.
https://www.facebook.com/Malayalivartha





















