ബിപോർജോയ് ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്ത് തീരത്തെത്തും; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും; കനത്ത മഴയ്ക്കും കടൽ പ്രക്ഷുബ്ധമാകാനും സാധ്യത

ബിപോർജോയ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടുള്ള ഏറ്റവും പുതിയ വിവരമാണ് പങ്കു വയ്ക്കാനുള്ളത്. ബിപോർജോയ് ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്ത് തീരത്തെത്തുകയാണ്. പ്രവചനമനുസരിച്ച് , മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. കനത്ത മഴയ്ക്കും കടൽ പ്രക്ഷുബ്ധമാകാനും സാധ്യത വളരെ കൂടുതലാണ്. ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളത്, ഗുജറാത്തിലെ കച്ച്, ദേവഭൂമി ദ്വാരക, ജാംനഗർ എന്നീ ജില്ലകളെയാണ് .
അര ലക്ഷത്തോളം പേരെ വിവിധ ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തു . ജനങ്ങളോട് കഴിയുന്നത്ര വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ സർക്കാർ നിർദേശം കൊടുത്തിരിക്കുകയാണ് . ബീച്ചുകളും തുറമുഖങ്ങളും അടച്ചു . ദേശീയ ദുരന്ത നിവാരണ സേന സംഘങ്ങളെ വിവിധ ഇടങ്ങളിൽ വിന്യസിച്ചു . മാത്രമല്ല ഗുജറാത്തിലും മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളിലും കനത്ത മഴയുണ്ട് . പോർബന്തരിൽ മരങ്ങൾ കടപുഴകി വീണ് കനത്ത നാശനഷ്ടമുണ്ടാകുകയാണ്. ശക്തമായ തിരമാലയുണ്ട്.
മോശം കാലാവസ്ഥയെ തുടർന്ന് ഇന്നും ട്രെയിനുകൾ റദ്ദാക്കി. അപകട സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളിൽ എല്ലാം സൈന്യത്തിൻ്റെയും ദുരന്ത നിവാരണ സേനയുടെയും വലയത്തിലാണ് ഇപ്പോൾ ഉള്ളത് . അതിനിടെ, ഭുജ് എയർപോർട്ട് വെള്ളിയാഴ്ച വരെ അടക്കുകയും ചെയ്തു . കച്ചിലെ ആശുപത്രികളിൽ അടിയന്തര സാഹചര്യം നേരിടാൻ തയ്യാറെടുപ്പുകൾ സജ്‌ജമായി കഴിഞ്ഞു.
കനത്ത വെള്ളപ്പൊക്ക മുന്നറിയിപ്പ് കഴിഞ്ഞദിവസം വന്നിരുന്നു. വെള്ളപ്പൊക്ക മുന്നറിയിപ്പ് കൂടെ വന്നതോടെ കനത്ത സുരക്ഷയിലാണ് എല്ലാവർ . ട്രെയിനുകൾ റദ്ദാക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു കഴിഞ്ഞ ദിവസം. ഗുജറാത്ത് തീരത്തേക്ക് കരകയറാൻ ഒരുങ്ങുകയാണ് 'ബിപോർജോയ്' ചുഴലിക്കാറ്റ് . ഇത് കനത്ത നാശം വിതക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് .
https://www.facebook.com/Malayalivartha





















