കേരളത്തിലേയ്ക്കുള്ള കാലവർഷ കാറ്റ് ദുർബലം; സംസ്ഥാനത്ത് മൂന്നു ദിവസം നിലവിൽ കിട്ടുന്നതിനെക്കാൾ മഴ കുറയും; 18 വരെ കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല

കേരളത്തിന്റെ കാലാവസ്ഥയുമായി ബന്ധപ്പെട്ടുള്ള വിവരമാണ് പങ്കു വയ്ക്കാനുള്ളത്. കേരളത്തിലേയ്ക്കുള്ള കാലവർഷ കാറ്റ് ദുർബലമാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് മൂന്നു ദിവസം നിലവിൽ കിട്ടുന്നതിനെക്കാൾ മഴ കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അടുത്ത ദിവസങ്ങളിൽ മുന്നറിയിപ്പോ അലർട്ടോ ഇത് വരെ വന്നിട്ടിട്ടില്ല . ബിപോർ ജോയ് ചുഴലിക്കാറ്റ് കാരണം കാലവർഷ കാറ്റ് ശക്തിപ്പെട്ടു. എന്നാൽ കേരളതീരത്തു നിന്ന് അകന്ന് ഗുജറാത്ത് തീരത്ത് എത്തിയതോടെ സ്വാധീനം നഷ്ടപ്പെടുകയായിരുന്നു .
കാലവർഷ കാറ്റ് ദുർബലമാകാനുള്ള കാരണം ഇതാണ്. അടുത്ത ആഴ്ചയോടെ കാറ്റ് ശക്തി പ്രാപിച്ച് വ്യപക മഴയ്ക്ക് സാദ്ധ്യതയുണ്ട് എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 18 വരെ കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40- 45 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ മണിക്കൂറിൽ 55 കി.മീറ്റർ വരെയും വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്. ഈ ഇടങ്ങളിൽ മത്സ്യബന്ധനം പാടില്ല എന്നറിയിച്ചിട്ടുണ്ട് .
കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർകോട് വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ട് . ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. തുടർന്ന് ദുരന്ത നിവാരണ അതോറിട്ടി പ്രത്യേക ജാഗ്രതാ നിർദ്ദേശം കൊടുത്തു. കടലാക്രമണ സാഹചര്യമുള്ളതിനാൽ :ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട് ; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം
മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം3.ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണം. രാവിലെ 7 മണിക്ക് പുറത്ത് ഇറക്കിയ റിപ്പോർട്ട് പ്രകാരം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .
https://www.facebook.com/Malayalivartha





















