വൈദ്യുതിനിരക്ക് കൂട്ടാനുള്ള കെ.എസ്.ഇ.ബി ശ്രമങ്ങൾക്ക് തടയിട്ട് ഹൈക്കോടതി; ജൂലായ് 10ന് കേസ് വീണ്ടും പരിഗണിക്കും; യൂണിറ്റിന് 25 മുതൽ 80 പൈസവരെ വർദ്ധിപ്പിച്ച് കെ.എസ്.ഇ.ബി ഉത്തരവിറക്കാനിരിക്കവെയായിരുന്നു ഈ നീക്കം

വൈദ്യുതി നിരക്ക് കൂട്ടാനുള്ള കെ.എസ്.ഇ.ബി ശ്രമങ്ങൾക്ക് തടയിട്ട് ഹൈക്കോടതി. അധികച്ചെലവ് നികത്തുവാൻ വേണ്ടിയാണ് , വൈദ്യുതിനിരക്ക് കൂട്ടാനുള്ള മാർഗത്തിലേക്ക് എത്തിയത്. ഈ നീക്കത്തിനാണ് ഹൈക്കോടതി കൂച്ച് വിലങ്ങു ഇട്ടിരിക്കുന്നത്. യൂണിറ്റിന് 25 മുതൽ 80 പൈസവരെ വർദ്ധിപ്പിച്ച് കെ.എസ്.ഇ.ബി ഈയാഴ്ച ഉത്തരവിറക്കാനിരിക്കുകയായിരുന്നു .
അപ്പോഴാണ് ഹൈക്കോടതി താത്കാലിക സ്റ്റേ പുറപ്പെടുവിച്ചത്. ഇതിനെതിരെ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്, വ്യവസായ ഉപഭോക്താക്കളുടെ സംഘടനായ ഹൈടെൻഷൻ, എക്ട്രാ ഹൈടെൻഷൻ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്സ് അസോസിയേഷനാണ്.
കേസ് ജസ്റ്റിസ് സി.എസ്. ഡയസ് വീണ്ടും ജൂലായ് 10ന് പരിഗണിക്കും. അത് വരെ നിരക്ക് കൂട്ടാൻ പാടില്ല എന്നാണ് ഉത്തരവ്. . മേയ് 16ന് ,നിരക്ക് കൂട്ടാനുള്ള ബോർഡ് അപേക്ഷയിൽ റഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് പൂർത്തിയായി. നിലവിലെ താരിഫ് കാലാവധി ജൂൺ 30ന് അവസാനിക്കുകയാണ് . ജൂലായ് ഒന്നു മുതലായിരുന്നു വർദ്ധനവ് പ്രാബല്യത്തിൽ വരുത്താൻ ഇരുന്നത്.
ഇതിനിടെയാണ് കോടതി ഇടപെടൽ ഉണ്ടായിരിക്കുന്നത് .സർക്കാർ അനുമതിയില്ലാതെ 2021ൽ ശമ്പളം കൂട്ടി. ഇതോടെ കെ.എസ്.ഇ.ബി വൻ കടത്തിലായി എന്നാണ് സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. മറ്റ് ജീവനക്കാർക്ക് കിട്ടുന്നതിനെക്കാൾ വൻ ശമ്പളം നൽകുന്നതിന് ന്യായീകരണമില്ലെന്നും സർക്കാർ ഇടപെടണമെന്നും സി.എ.ജി നിർദ്ദേശം മുന്നോട്ട് വച്ചിരുന്നു.
ദിവസം 78 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് നൽകുന്നത്. ഇതിൽ 15 ദശലക്ഷം യൂണിറ്റാണ് ഉൽപാദനം.ബാക്കി കുറഞ്ഞ നിരക്കിൽ കേന്ദ്രഗ്രിഡിൽ നിന്നും നേട്ടകരമായ നിരക്കിൽ ദീർഘകാല കരാറിലൂടെയും കിട്ടുന്നു. ഇതിലും കൂടുതൽ വാങ്ങേണ്ടിവന്നാൽ ചെലവ് തൊട്ടടുത്തമാസം സർചാർജ്ജായി ഈടാക്കുമെന്നാണ് കരുതുന്നത് .
https://www.facebook.com/Malayalivartha





















