ടി പി കേസ് പ്രതി ടി കെ രജീഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി കസ്റ്റഡിയിലെടുത്ത് കര്‍ണാടക പൊലീസ്

ടി പി കേസ് പ്രതി ടി കെ രജീഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി കസ്റ്റഡിയിലെടുത്ത് കര്‍ണാടക പൊലീസ്. ബംഗളൂരുവില്‍ നിന്ന് രജീഷിന്റെ നിര്‍ദ്ദേശ പ്രകാരം കേരളത്തിലേക്ക് തോക്ക് കടത്താനായി ശ്രമിച്ചെന്ന കേസിലാണ് നടപടി.
ബംഗളൂരുവില്‍ നിന്നെത്തിയ പൊലീസ് സംഘമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രജീഷിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം കര്‍ണാടക പൊലീസ് നടത്തിയ പരിശോധനയില്‍ തോക്കുകളുമായി കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് മലയാളികളെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കണ്ണൂര്‍ ജയിലില്‍ കഴിയുന്ന ടി കെ രജീഷിന്റെ നിര്‍ദേശ പ്രകാരമാണ് കേരളത്തിലേക്ക് തോക്ക് കൊണ്ട് പോകുന്നതെന്ന് വ്യക്തമായത്.
ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ടി കെ രജീഷിനെ ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അതേസമയം ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ വെട്ടികൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയാണ് ടി.കെ രജീഷ്. വധക്കേസില്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ച രജീഷ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിലായിരിക്കും കേസിലെ ടി കെ രജീഷിന്റെ പങ്ക് വെളിപ്പെടുന്നത്.
https://www.facebook.com/Malayalivartha





















