25 കോടി വിലയുള്ള സ്വത്തുക്കൾ ബന്ധുവിന്റെ പേരിൽ സ്വന്തമാക്കി; 3.75 ഏക്കർ ഭൂമിയുടെ ബിനാമി ഇടപാട് നടത്തി; തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിക്കെതിരെ ഇ ഡി

തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിക്കെതിരെ ഇ ഡി നിർണായകമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ്.25 കോടി വിലയുള്ള സ്വത്തുക്കൾ ബന്ധുവിന്റെ പേരിൽ സ്വന്തമാക്കിയെന്നാണ് ഇ ഡി ആരോപണം . സെന്തിൽ ബാലാജിക്കെതിരെ തെളിവ് ഉണ്ടെന്നും ഇ ഡി വ്യക്തമാക്കി. 3.75 ഏക്കർ ഭൂമിയുടെ ബിനാമി ഇടപാട് നടന്നെന്നും ഇ ഡി വെളിപ്പെടുത്തി. തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിക്കെതിരെ കടുത്ത ആരോപണങ്ങൾ തന്നെയാണ് ഉന്നയിച്ചിരിക്കുന്നത് ഇ ഡി
അതേസമയം ഡിഎംകെ മന്ത്രി വി.സെന്തിൽ ബാലാജിക്കെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടി അപ്രതീക്ഷിതമായിരുന്നില്ല. മന്ത്രിക്കെതിരെ അന്വേഷണം തുടരുന്നതിന് സുപ്രീം കോടതി കഴിഞ്ഞ മാസം ഇഡിക്ക് അനുമതി നൽകിയിരുന്നു. എങ്കിലും സെക്രട്ടേറിയറ്റിൽ മന്ത്രിയുടെ ഓഫിസിൽ കയറിയുള്ള പരിശോധനകളുൾപ്പെടെ ഇഡിയുടെ രീതി വിമർശിക്കപ്പെടുന്നു.
https://www.facebook.com/Malayalivartha





















