അട്ടപ്പാടി ഷോളയൂര്‍ ഊരില്‍ ആദിവാസി യുവാവ് മരിച്ച നിലയില്‍...

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മരിച്ച നിലയില്‍. ഷോളയൂര്‍ ഊരിലെ മണികണ്ഠന്‍ (26) ആണ് മരിച്ചത്. വന്യജീവി ആക്രമണത്തിലാണ് യുവാവ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശമാണ് ഷോളയൂര്‍ ഊര്.
മണികണ്ഠന്റെ മൃതദേഹം വീടിന് മുറ്റത്താണ് കിടന്നിരുന്നത്. വയറില്‍ ആഴത്തിലുള്ള മുറിവുണ്ട്. ഇന്നലെ രാത്രി പ്രാഥമികാവശ്യം നിര്‍വഹിക്കാനായി മണികണ്ഠന്‍ വീടിന് പുറത്ത് ഇറങ്ങിയപ്പോള്‍ വന്യജീവി ആക്രമിച്ചതാകാമെന്ന് സൂചനകള്‍ .
" f
https://www.facebook.com/Malayalivartha





















