ക്രിപ്റ്റോ കറന്‍സി ഇടപാട്: വഞ്ചിച്ചെന്ന് ഘടകകക്ഷി നേതാവിന്റെ പരാതി, 3 പ്രവർത്തകരെ പുറത്താക്കി സിപിഎം..പാർട്ടി സെക്രട്ടറിക്ക് തലവേദന കൂടുന്നു...ഇ ഡി എത്തുമോ കണ്ണൂരിൽ..?

കണ്ണൂരിൽ പ്രാദേശിക നേതാക്കളും വർഗ ബഹുജന സംഘടനകളിലെ ഭാരവാഹികളും സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളാവുന്നത് സിപിഎം നേതൃത്വത്തിന് തലവേദനയാകുന്നു. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി പരസ്യമായ ചങ്ങാത്തമാണ് തുടർ ഭരണത്തിന് ശേഷം പാർട്ടി പ്രവർത്തകർ ക്വാറി - മണൽ മാഫിയകളുമായും റിയൽ എസ്റ്റേറ്റ് ലോബികളുമായും നാഭി - നാള ബന്ധം വെച്ചുപുലർത്തുന്നത്. അതു ക്കു മേലെ ഒരു പടി കടന്ന് ഓൺലൈൻ തട്ടിപ്പുകളിലും സ്വർണക്കടത്ത് - വ്യാജമദ്യലോബികളുടെ വിഹാരരംഗങ്ങളിലും പാർട്ടി പ്രവർത്തകരുടെ സാന്നിധ്യം ശക്തമായിരിക്കുകയാണ്.
പാർട്ടിക്കു വേണ്ടി സോഷ്യൽ മീഡിയയിലൂടെ എതിരാളികളെ താറടിക്കുന്നവരും വ്യക്തിഗത അധിക്ഷേപങ്ങൾ ചൊരിയുന്നവരുമാണ് ഇത്തരം കേസുകളിൽ കുടുങ്ങുന്നത്.പാടിയോട്ടും ചാലിൽ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട ഡിവൈഎഫ്ഐ-സിപിഎം പ്രാദേശിക നേതാക്കൾ പാർട്ടിയുടെ സൈബർ സഖാക്കൾ കൂടിയാണെന്നാണ് വിവരം. ഒടുവിൽ പാർട്ടിക്ക് തന്നെ തലവേദന സൃഷ്ടിച്ചതോടെയാണ് ഇവരെ ഗത്യന്തരമില്ലാതെ നേതൃത്വം പുറത്താക്കുന്നത്. കോടികളുടെ ക്രിപ്‌റ്റോ ഇടപാടിൽ ഇവർ പങ്കാളികളായെന്ന് പാർട്ടി ഏരിയാ കമ്മിറ്റി രൂപീകരിച്ച അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നി.ഏകദേശം മുപ്പതു കോടിയുടെ ഇടപാടുകളാണ് ഇവർ കേരളാ കോൺഗ്രസ് നേതാവിന്റെ മകനായ വിദ്യാർത്ഥിയെ മുൻ നിർത്തി നടത്തിയത്.
ബിസിനസിൽ തെറ്റി പിരിഞ്ഞപ്പോൾ കേരള കോൺഗ്രസ് നേതാവിന്റെ മകനെ ആസൂത്രിതമായ വാഹന അപകടമുണ്ടാക്കി കൊല്ലാൻ ശ്രമിച്ചു വെന്നും ആരോപണമുണ്ട്. ഇതോടെ കഴിഞ്ഞ ദിവസം. പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടവർക്കെതിരെ പൊലീസ് രഹസ്യാന്വേഷണവും തുടങ്ങിയിട്ടുണ്ട്. കോടികളുടെ ക്രിപ്‌റ്റോ കറൻസി ഇടപാടയായതിനാൽ കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിച്ചേക്കുമെന്ന വിവരമുണ്ട്. കുറ്റാരോപിതരായ നാല് പ്രാദേശിക സിപിഎം - ഡി.വൈ. എഫ്. ഐ പ്രവർത്തകർക്കെതിരെയാണ് പാർട്ടി നേതൃത്വത്തിന്റെ പുറത്താക്കൽ നടപടി. ഇവരിൽ മൂന്ന് പേർ പാടിയോട്ടും ചാൽ ലോക്കൽ കമ്മിറ്റിയംഗങ്ങളും ഒരാൾ ബ്രാഞ്ച് കമ്മിറ്റിയംഗവുമാണ്.ഡി.വൈ. എഫ്. ഐ പ്രാദേശിക നേതാക്കളെന്ന പരിഗണനയിലാണ് ഇവർ പാർട്ടി മെംപർഷിപ്പിലേക്ക് വരുന്നത്. പാർട്ടിഭാരവാഹികളായതിനാലാണ് നാലുപേർക്കെതിരെയും പാർട്ടി കണ്ണൂർ പാർട്ടിജില്ലാ നേതൃത്വം നേരിട്ട് നടപടിയെടുത്തത്.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ പെരിങ്ങോം പാടിയോട്ടുചാലിലെ സിപിഎം - ഡി.വൈ. എഫ്. ഐ പ്രാദേശിക നേതാക്കൾക്കെതിരെയാണ് പാർട്ടി പുറത്താക്കാൽ നടപടി സ്വീകരിച്ചത് കീഴ്ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. സിപിഎം - ഡി.വൈ. എഫ്. ഐ പ്രവർത്തകരായ സേവ്യർ, റംഷ, അഖിൽ, സജേഷ് എന്നിവർക്കെതിരെയാണ് പുറത്താക്കൽ നടപടിയെടുക്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ചത്.
https://www.facebook.com/Malayalivartha





















