മന്ത്രി പങ്കെടുത്ത പരിപാടിക്ക് പത്തു പേര് പോലും തികച്ചില്ല....ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങൾ 100 രൂപ പിഴ..ഒപ്പം ഭീഷണി സന്ദേശവും..ഇത്തരമൊരു ഭീഷണികൾ ഇതാദ്യമായല്ല...

ഇതിപ്പോൾ സി പി എം എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണാലോ അവസ്ഥ . മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടിക്ക് നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും ആളുകളെ എത്തിക്കും വരാത്തവരെ അവർ ഉൾപ്പെട്ടിട്ടുള്ള സംഘടനകളിൽ നിന്നും പിടിച്ചു പുറത്താക്കും , അല്ലെങ്കിൽ പണി തെറിപ്പിക്കും എന്നൊക്കെ പറഞ്ഞു ഭീഷണി ആണ് പതിവ്. മന്ത്രി പങ്കെടുത്ത ചടങ്ങിനെത്താത്തതിന് പിഴയൊടുക്കാൻ കുടുംബശ്രീ അംഗങ്ങൾക്ക് നിർദേശം. പുനലൂർ നഗരസഭയിലെ ഇൻഡോർ സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങൾ 100 രൂപ പിഴയായി നൽകണമെന്നാണ് നിർദേശം. സി ഡി എസ് ഭാരവാഹികളാണ് പിഴയടക്കാൻ നിർദേശം നൽകിയത്.കായിക മന്ത്രി അബ്ദുറഹ്മാൻ പങ്കെടുത്ത പുനലൂർ ഇൻഡോർ സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനച്ചടങ്ങിലും അനുബന്ധയോഗങ്ങളിലും കുടുംബശ്രീ അംഗങ്ങളുടെ എണ്ണം കുറഞ്ഞതാണ് സിഡിഎസ് ഭാരവാഹികളെ ചൊടിപ്പിച്ചത്. ഇതുസംബന്ധിച്ച ശബ്ദ സന്ദേശം പുറത്തുവന്നു. മുൻ കൗൺസിലർ സരോജ ദേവി, മുനിസിപ്പൽ സി ഡി എസ് വൈസ് ചെയർപേഴ്സൺ ഗീതാ ബാബു എന്നിവരുടെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. എന്നാൽ, ശബ്ദരേഖ പുറത്തുവന്നിട്ടും ഇത്തരമൊരു നിർദേശം നൽകിയിട്ടില്ലെന്നാണ് അധികൃതരുടെ പ്രതികരണം.
മന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ എത്തിയില്ലെങ്കിൽ പിഴ ഈടാക്കുമെന്ന ഭീഷണി ഇതാദ്യമല്ല. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് പഴകുറ്റി പാലത്തിന്റെ ഉദ്ഘാടന സമയത്തും സമാനമായ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു.മന്ത്രി റിയാസ് പങ്കെടുക്കുന്ന ചടങ്ങിൽ വന്നില്ലെങ്കിൽ 100 രൂപ പിഴ ഈടാക്കുമെന്ന് വാർഡ് മെംബർ കുടുംബശ്രീ അംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച ശബ്ദസന്ദേശമാണ് അന്ന് പുറത്തുവന്നത്.ഇതിപ്പോൾ എന്ത് പരിപാടി ആയിക്കോട്ടെ പാർട്ടിയുടേയോ..അതോ മറ്റു സംബന്ധമായ പരിപാടി ആയാലും അതിൽ പങ്കെടുക്കണമോ വേണ്ടയോ എന്നുള്ളത് അവരുടെ വ്യക്തിപരമായ ഇഷ്ട്ടം മാത്രമാണ്, ഒരു മന്ദിർ വന്നു ഒരു പരിപാടി ഉദ്ഘടനം ചെയ്യുമ്പോൾ , തീർച്ചയായും അത് ആ നാടിൻറെ വികസനത്തിന് വേണ്ടിയുള്ള പദ്ധതിയാവാം. തീർച്ചയായും അതിന്റെ ഗുണ ദോഷങ്ങളെ കുറിച്ച് ജനത്തിന് ഒരു നിലപട് ഉണ്ടാവും.
അപ്പോൾ ആരെയും ക്ഷണിക്കേണ്ട ആവശ്യമില്ല ജനം അത് കണ്ടറിഞ്ഞു വരിക തന്നെ ചെയ്യും. ഇത് വോട്ട് ചെയ്തു ജയിപ്പിച്ചു വിട്ട ശേഷം പിന്നെ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാതെ അത് കഴിഞ്ഞു വരുമ്പോൾ തീർച്ചയായും ജനം ഇതുപോലെ മന്ത്രി വരുമെന്ന് അറിയുമ്പോൾ പങ്കെടുക്കണം എന്നൊന്നില്ല..മൈൻഡ് പോലും ചെയ്‌തെന്ന് വരില്ല. അത്തരം സാഹചര്യങ്ങളിലാണ് പൈസക് ആളെ ഇറക്കേണ്ടി വരിക. അപ്പോൾ ആവും ഇത്തരത്തിൽ നാണം കെടേണ്ടി വരുന്ന സാഹചര്യങ്ങൾ ഉണ്ടാവുക..
https://www.facebook.com/Malayalivartha





















