കുത്തനൂരില്‍ തെരുവുനായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു....

കുത്തനൂരില്‍ തെരുവുനായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.... കുന്നുകാട് സ്വദേശി ഉഷയാണ് (43) മരിച്ചത്.
നെച്ചുള്ളി പാലത്തിന് സമീപം ബുധനാഴ്ച വൈകുന്നേരം അഞ്രയോടെയാണ് അപകടം. കെട്ടിടനിര്‍മ്മാണ പണി കഴിഞ്ഞ് അയല്‍വാസിയായ പഴണിക്കുട്ടിയുടെ ബൈക്കില്‍ വരുന്നതിനിടെയാണ് അപകടം.
നെച്ചുള്ളി പാലത്തിന് സമീപത്ത് നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഇരുവരും ബൈക്കില്‍ നിന്ന് തെറിച്ച് വീണു. ഗുരുതരമായി പരുക്കേറ്റ ഉഷയെ കുഴല്‍മന്ദം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. ഒരു മകളുണ്ട്.
"
https://www.facebook.com/Malayalivartha





















