Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ തെരഞ്ഞെടുപ്പ് ആള്‍മാറാട്ട കേസ്... ഒന്നാം പ്രതി പ്രിന്‍സിപ്പല്‍ ജി.ജെ. ഷൈജുവിന്റെ ജാമ്യഹര്‍ജി തള്ളി , അറസ്റ്റ് വിലക്കിയുള്ള ഇടക്കാല ഉത്തരവ് നീക്കം ചെയ്തു

16 JUNE 2023 07:17 AM IST
മലയാളി വാര്‍ത്ത

കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ നടന്ന യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ (യു.യു.സി) തെരഞ്ഞെടുപ്പ് ആള്‍മാറാട്ട കേസില്‍ ഒന്നാം പ്രതി കോളേജ് പ്രിന്‍സിപ്പല്‍ ജി.ജെ. ഷൈജുവിന് മുന്‍കൂര്‍ ജാമ്യമില്ല. അറസ്റ്റ് വിലക്കിയുള്ള ഇടക്കാല ഉത്തരവും കോടതി നീക്കം ചെയ്തു. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി പ്രസുന്‍ മോഹന്റേതാണുത്തരവ്.


ഗൗരവമേറിയ കുറ്റകൃത്യത്തിലുള്‍പ്പെട്ട പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ ശിക്ഷ ഭയന്ന് ഒളിവില്‍ പോകാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനുമുള്ള സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് പ്രതിക്ക് കോടതി ജാമ്യം നിരസിച്ചത്.



വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാകേണ്ട ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജ് പ്രിന്‍സിപ്പാളാണ് ഇത്തരം വൈറ്റ്‌കോളര്‍ കുറ്റകൃത്യം ചെയ്തതായി പ്രഥമദൃഷ്ട്യാ കേസ് റെക്കോര്‍ഡുകളില്‍ കാണുന്നത്. പിശകായി സംഭവിച്ചതല്ലെന്നും ബോധപൂര്‍വ്വം ചെയ്തതായും അനുമാനിക്കാന്‍ കാരണമുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം നല്‍കിയാല്‍ സമൂഹത്തിന് അത് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി ജാമ്യം നിരസിച്ച ഉത്തരവില്‍ ചൂണ്ടിക്കാട്ടി.



പ്രതിയുടെ ജാമ്യാപേക്ഷയെ അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എല്‍.ഹരീഷ് കുമാര്‍ ശക്തമായി എതിര്‍ത്ത് കേരളാ യൂണിവേഴ്‌സിറ്റി നിയമവും ചട്ടങ്ങളും ഉദ്ധരിച്ച് വാദം ബോധിപ്പിച്ചു. വിജയിച്ച അനഘ രാജിക്കത്ത് കൊടുത്താല്‍ പോലും റിട്ടേണിംഗ് ഓഫീസര്‍ റീ ഇലക്ഷന്‍ നടത്തേണ്ടതുണ്ട്. രാജിക്കത്ത് രജിസ്ട്രാര്‍ക്കാണ് നല്‍കേണ്ടത്. അതില്‍ തീരുമാനമെടുക്കേണ്ടത് രജിസ്ട്രാര്‍ മാത്രമാണെന്നും പ്രിന്‍സിപ്പാളിന് അത്തരം കാര്യങ്ങളില്‍ യാതൊരു അധികാര പരിധിയില്ലെന്നും യൂണിവേഴ്‌സിറ്റി നിയമത്തിലെ വകുപ്പ് 24 മുതലുള്ള ഖണ്ഡികകള്‍ ഉദ്ധരിച്ച് ഹരീഷ് കുമാര്‍ ബോധിപ്പിച്ചു.ഈ വാദങ്ങളില്‍ കഴമ്പുണ്ടെന്നും കോടതി ഉത്തരവില്‍ നിരീക്ഷിച്ചു.



കേസ് ഡയറി പരിശോധിച്ചതില്‍ റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രകിയയിലൂടെ വിജയിച്ച അനഘയുടെ പേര് വെട്ടി നോമിനേഷന്‍ നല്‍കുകയോ ഇലക്റ്റ് ചെയ്യപ്പെടുകയോ ചെയ്യാത്ത വിശാഖിന്റെ പേര് വ്യാജരേഖ ചമച്ച് പ്രിന്‍സിപ്പാള്‍ യൂണിവേഴ്‌സിസിറ്റിക്ക് നല്‍കിയതായും കോടതി കണ്ടെത്തി.



യു.യു.സി ( യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍) തെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥത്തില്‍ വിജയിച്ച എ.എസ്. അനഘക്ക് പകരം വ്യാജരേഖ ചമച്ച് ആള്‍മാറാട്ടം നടത്തി വിശാഖിന്റെ പേര് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്ക് പ്രിന്‍സിപ്പാള്‍ നല്‍കിയെന്നാണ് കേസ്. 2022 ഡിസംബര്‍ 22 ന് കോളേജില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐ പാനലിലെ എ.എസ്. അനഘയും ആരോമലുമാണ് വിജയിച്ചത്. എന്നാല്‍ യൂണിവേഴ്‌സിറ്റിക്കയച്ച പട്ടികയില്‍ അനഘയെ വെട്ടി മത്സരിക്കാത്ത രണ്ടാം പ്രതി എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എ. വിശാഖിന്റ പേര് വ്യാജരേഖ ചമച്ച് ആള്‍മാറാട്ടം നടത്തി തിരുകിക്കയറ്റി സര്‍വകലാശാലയെയും യഥാര്‍ത്ഥത്തില്‍ ജയിച്ച അനഘയെയും വഞ്ചിച്ചുവെന്നുമാണ് കേസ്. ഒന്നാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ജൂണ്‍ 3 നകം പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കൂട്ടാക്കട സിഐയോട് കോടതി ഉത്തരവിട്ടിരുന്നു.


ആള്‍മാറാട്ട കേസില്‍ കോളജ് പ്രിന്‍സിപ്പല്‍ ജി.ജെ. ഷൈജുവിനെ ഒന്നാം പ്രതിയാക്കിയും എസ്.എഫ്.ഐ നേതാവ് എ. വിശാഖിനെ രണ്ടാം പ്രതിയാക്കിയും പൊലീസ് കേസെടുത്തിട്ടുണ്ട്. കേരള സര്‍വകലാശാല റജിസ്ട്രാര്‍ നല്‍കിയ പരാതിയില്‍ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. സംഭവത്തെ തുടര്‍ന്ന് ജി.ജെ ഷൈജുവിനെ പ്രിന്‍സിപ്പല്‍ പദവിയില്‍ നിന്ന് സര്‍വകലാശാല പുറത്താക്കിയിരുന്നു.



കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചയാളെ വെട്ടി എസ്.എഫ്.ഐ നേതാവിനെ തിരുകികയറ്റിയെന്നായിരുന്നു ആക്ഷേപം. കോളജ് അധികൃതര്‍ യൂണിവേഴ്‌സിറ്റിക്ക് നല്‍കിയ ലിസ്റ്റിലാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ച എ.എസ്. അനഘക്ക് പകരം എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എ. വിശാഖിന്റ പേര് നല്‍കിയത്.

എസ്.എഫ്.ഐ പാനലിലെ അനഘയാണ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യു.യു.സിയായി ജയിച്ചത്. എന്നാല്‍ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എ.വിശാഖിന്റെ പേരാണ് കോളജ് യൂണിവേഴ്‌സിറ്റിയിലേക്ക് നല്‍കിയത്. ഇതേ കോളജിലെ ഒന്നാം വര്‍ഷ ബി.എസ്.സി വിദ്യാര്‍ഥിയാണ് എ. വിശാഖ്.


യു.യു.സിയായി അനഘക്ക് തുടരാന്‍ താത്പര്യമില്ലാത്തതിനാലാണ് വിശാഖിന്റെ പേര് നല്‍കിയതെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. എന്നാല്‍ അനഘ രാജി സമര്‍പ്പിച്ചിട്ടില്ല. വിശാഖിനെ കേരള യൂണിവേഴ്‌സിറ്റി ചെയര്‍മാനാക്കാനാണ് ആള്‍മാറാട്ടം നടത്തിയതെന്നാണ് കെ.എസ്.യു ആരോപിക്കുന്നത്. സംഭവത്തില്‍ കെ.എസ്.യു ഡി.ജി.പിക്ക് പരാതി നല്‍കിയിയിരുന്നു.


യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആള്‍മാറാട്ട കേസില്‍ കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ മെയ് 25 ന് പൊലീസ് പരിശോധന നടത്തി. കാട്ടാക്കട എസ്.ഐ ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കോളജില്‍ പരിശോധന നടത്തിയത്.
യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകളാണ് പ്രധാനമായും പരിശോധനിച്ചത്. യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലം, വിജയിച്ച വനിതാ പ്രതിനിധി രാജിവെച്ചോ, എസ്.എഫ്.ഐ നേതാവ് വൈശാഖിന്റെ പേര് പട്ടികയില്‍ ഉള്‍പ്പെട്ടത് എങ്ങനെ തുടങ്ങിയവയുടെ രേഖകളാണ് പരിശോധിച്ചത്. രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം മൊഴിയെടുക്കല്‍ അടക്കമുള്ള തുടര്‍നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.


കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് തെരഞ്ഞെടുപ്പ് വിവാദത്തെ തുടര്‍ന്ന് ജൂണ്‍ മാസം 26 ന് നടക്കേണ്ട കേരള യൂനിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (6 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (6 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (6 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (6 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (6 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (6 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (7 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (9 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (12 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (12 hours ago)

Malayali Vartha Recommends