റോഡരികിലെ ചാലില്‍ സ്‌കൂട്ടര്‍ വീണു യാത്രക്കാരി മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്തത്തെച്ചൊല്ലി തര്‍ക്കത്തില്‍ പൊതുമരാമത്തുവകുപ്പും ജല അതോറിറ്റിയും ...

റോഡരികിലെ ചാലില്‍ സ്‌കൂട്ടര്‍ വീണു യാത്രക്കാരി മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്തത്തെച്ചൊല്ലി തര്‍ക്കത്തില്‍ പൊതുമരാമത്തുവകുപ്പും ജല അതോറിറ്റിയും ...
മംഗലംഗോവിന്ദാപുരം പാതയ്ക്കു സമീപം ചാലില്‍ വീണ സ്‌കൂട്ടറില്‍നിന്നു തെറിച്ചുവീണ യാത്രക്കാരി രമ്യ (32) ടിപ്പര്‍ കയറിയാണു മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ച മണികണ്ഠനും പിന്നിലിരുന്ന രമ്യയും ഇരുവശങ്ങളിലേക്കായി വീഴുകയായിരുന്നു. ജലജീവന്‍ മിഷന്‍ പദ്ധതിക്കു പൈപ്പിടാനാണു പാതയോടുചേര്‍ന്നു ചാലെടുത്തത്. പണി കഴിഞ്ഞിട്ടും ഇതു മൂടിയില്ല. ജലഅതോറിറ്റിക്കു നോട്ടിസ് നല്‍കിയിരുന്നതായി പൊതുമരാമത്ത് അധികൃതര്‍ .
മാര്‍ച്ച് 31ന് അകം മൂടേണ്ടതായിരുന്നു. സംഭവത്തില്‍ കലക്ടര്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തു. പണി വൈകിയതു മൂലമുള്ള ദുരന്തത്തിന്റെ ഉത്തരവാദിത്തം ജല അതോറിറ്റിക്കാണെന്നു പൊതുമരാമത്തുകാര്‍.
ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ടരയോടെ മംഗലംഗോവിന്ദാപുരം സംസ്ഥാനാന്തര പാതയില്‍ എലവഞ്ചേരി കരിങ്കുളത്തു വച്ചായിരുന്നു അപകടം നടന്നത്. മണികണ്ഠനും ഭാര്യയും നെന്മാറ ഭാഗത്തു നിന്നു കൊല്ലങ്കോടു ഭാഗത്തേയ്ക്കു പോകുകയായിരുന്നു. കരിങ്കുളത്തെ ദേശസാല്‍കൃത ബാങ്ക് ശാഖയുടെ മുന്‍വശത്തു വച്ചു റോഡിലെ താഴ്ചയില്‍പ്പെട്ടു നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്നു മണികണ്ഠന്‍ റോഡരികിലേക്കും ഭാര്യ രമ്യ റോഡിലേക്കും വീണു. ഈ വീഴ്ചയില്‍ ടിപ്പറിന്റെ പിന്‍ഭാഗത്തെ ടയര്‍ കയറിയാണു മരണം സംഭവിച്ചതെന്നു പൊലീസ് . സംഭവത്തില്‍ കൊല്ലങ്കോട് പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. രണ്ട് മക്കളുണ്ട്.
https://www.facebook.com/Malayalivartha





















