ശിവനന്ദന മരണ വെപ്രാളം കാണിച്ചപ്പോൾ തലയണ മുഖത്തമർത്തി മരണം വേഗത്തിലാക്കി: തൊട്ടുപിന്നാലെ ഉറങ്ങിക്കിടന്ന ദേവനന്ദനയെ ഉണർത്തി ഐസ്ക്രീം കഴിക്കാൻ നിർബന്ധിച്ചു: വിസമ്മതിച്ചപ്പോൾ കയറിൽ തൂക്കി:- പൊലീസുകാരെ നടുക്കി ഡയറിയിൽ മക്കളെ കൊന്ന രീതി വിശദീകരിച്ച് എഴുതി പിതാവ്: കൊലക്കുറ്റം ചുമത്തി കേസെടുത്തു...

ഗുരുവായൂരിനടുത്ത് ചൂൽപുറത്ത് വാടകയ്ക്കു താമസിച്ചിരുന്ന വയനാട് അമ്പലവയൽ തോമാട്ടുചാൽ കാട്ടിക്കൊല്ലിയിൽ മുഴങ്ങിൽ ശിവനന്ദന (12), ദേവനന്ദന (9) എന്നിവരെ ഗുരുവായൂരിലെ ലോഡ്ജ് മുറിയിൽ കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവ് ചന്ദ്രശേഖരനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഇയാൾ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടികളെ കൊലപ്പെടുത്തിയ വിധവും ഇയാൾ ഡയറിയിൽ കുറിച്ചിരുന്നു. ഡയറിയിൽ എഴുതിയതിന്റെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ടെമ്പിൾ എസ്.എച്ച്.ഒ: സി. പ്രേമാനന്ദകൃഷ്ണൻ പറഞ്ഞു.
ഡയറിയിൽ എഴുതിയതിന്റെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ടെമ്പിൾ എസ്.എച്ച്.ഒ: സി. പ്രേമാനന്ദകൃഷ്ണൻ പറഞ്ഞു. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് ചന്ദ്രശേഖരനും മക്കളും ലോഡ്ജിൽ മുറിയെടുത്തത്. ഐസ് ക്രീമിൽ വിഷം ചേർത്ത് നൽകിയത് ഇളയ മകൾ ദേവനന്ദന കഴിച്ചില്ല. ഐസ്‌ക്രീം കഴിച്ച മൂത്ത മകൾ ശിവനന്ദന മരണവെപ്രാളം കാണിച്ചപ്പോൾ തലയണ മുഖത്തമർത്തി മരണം വേഗത്തിലാക്കിയെന്ന് ഡയറിയിലുണ്ട്. രാത്രി ഒന്നരയോടെയാണ് ശിവനന്ദയെ കൊലപ്പെടുത്തിയത്.
മൂത്തമകളെ കൊലപ്പെടുത്തിയ ശേഷം ഇത് ഡയറിയിൽ എഴുതി. അതിനുശേഷം ഉറങ്ങുകയായിരുന്ന രണ്ടാമത്തെ മകൾ ദേവനന്ദനയെ ഉണർത്തിയാണ് കയറിൽ തൂക്കിയത്. ഇതും ഡയറിയിൽ എഴുതിയിട്ടുണ്ട്. രാവിലെ ഏഴരയോടെ ചന്ദ്രശേഖരൻ ലോഡ്ജിന്റെ റിസപ്ഷനിൽ എത്തിയിരുന്നു. ഉച്ചയ്ക്ക് രണ്ടിന് മുറി ഒഴിയേണ്ട സമയം കഴിഞ്ഞിട്ടും കാണാതെ വന്ന അന്വേഷണത്തിലാണ് കുട്ടികൾ മരിച്ചു കിടക്കുന്നതും ചന്ദ്രശേഖരൻ ഞരമ്പ് മുറിച്ച് അവശ നിലയിൽ കിടക്കുന്നതും കണ്ടത്.
സ്ഥല പരിശോധന നടത്തിയ ഫോറൻസിക് വിദഗ്ദ്ധൻ ഡോ. രാജേന്ദ്രപ്രസാദ് കുട്ടികളുടെ മരണം ആത്മഹത്യയല്ലെന്ന നിഗമനത്തിലെത്തിയിരുന്നു. പൊലീസ് സർജൻ ഡോ. ഉമേഷിന്റെ നിഗമനവും ഇതു തന്നെയായിരുന്നു. എന്നാൽ പോസ്റ്റ് മോർട്ടത്തിൽ ശിവനന്ദയെ ശ്വാസം മുട്ടിച്ചതിന്റെ തെളിവുകളൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. തലയണ മുഖത്തമർത്തി ശ്വാസം മുട്ടിക്കുന്നതിന് മുമ്പേ കുട്ടി മരണപ്പെട്ടിരിക്കുമെന്നാണ് പൊലീസ് നിഗമനം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്ന ചന്ദ്രശേഖരനെ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഐ.സി.യുവിൽ പൊലീസിന്റെ നിരീക്ഷണത്തിലുള്ള ചന്ദ്രശേഖരനെ ഡിസ്ചാർജാക്കുന്നതോടെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തും.
ആദ്യ ഭാര്യയിൽ കുട്ടികളില്ലാത്തതിനാൽ ചന്ദ്രശേഖരൻ മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു. രണ്ടാം ഭാര്യ അജിത 20 ദിവസം മുൻപ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ചന്ദ്രശേഖരൻ ഇത് ചെയ്തതെന്നാണ് സൂചന. പൊലീസ് അകത്തു കടക്കുമ്പോൾ ദേവനന്ദന ഫാനിൽ തൂങ്ങിയ നിലയിലും ശിവനന്ദന കിടക്കയിൽ കിടക്കുന്ന നിലയിലുമായിരുന്നു. ഗുരുവായൂരിലും പരിസരപ്രദേശങ്ങളിലുമായി വാടകയ്ക്കു താമസിക്കുകയായിരുന്നു ഇവര്‍.
ഗുരുവായൂർ ചൂൽപ്പുറത്താണ് ഇപ്പോള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. മമ്മിയൂർ എൽഎഫ്സി യുപി സ്കൂളിൽ ഏഴിലും രണ്ടിലും പഠിക്കുകയായിരുന്നു ശിവനന്ദനയും ദേവനന്ദനയും. ചരക്കു ലോറി ഡ്രൈവറായ ചന്ദ്രശേഖരൻ ആദ്യ ഭാര്യയുമായി വിവാഹ ബന്ധം വേർപെടുത്തി 15 വർഷമായി ഗുരുവായൂർ പരിസരത്ത് വാടകയ്ക്കു താമസിക്കുകയായിരുന്നു. 4 മാസമായി ചൂൽപുറം സിഎംസി ഹാളിനു സമീപത്തെ വീട്ടിലായിരുന്നു.
വാടകവീട് 5ന് ഒഴിയേണ്ടതായിരുന്നു. അന്ന് പുലർച്ചെ നീണ്ട യാത്ര പോവുകയാണ് എന്ന് എഴുതി വച്ചിട്ട് കുട്ടികളുമായി പോയി. വയനാട് ചില ബന്ധുക്കളുടെ അടുത്ത് എത്തിയിരുന്നു. ഗർഭാശയ രോഗമുണ്ടായിരുന്ന അജിത പെട്ടെന്നു മരിച്ചതോടെ ചന്ദ്രശേഖരനും കുട്ടികളും വലിയ വിഷമത്തിലായിരുന്നു. മകൾ ദേവനന്ദനയ്ക്ക് ശ്വാസതടസ അസുഖം ഉണായിരുന്നതിനാൽ ചികിത്സ നടത്തിയിരുന്നു. അമ്മയില്ലാതെ ജീവിക്കാൻ കുട്ടികൾക്ക് ആഗ്രഹമില്ല എന്ന് ഇയാൾ എഴുതി വച്ച കുറിപ്പിൽ ഉള്ളതായി പൊലീസ് പറഞ്ഞു.
വയനാട്ടിലെ വിലാസമാണ് ഇവർ മുറിയെടുക്കാൻ നൽകിയിരുന്നത്. എന്നാൽ വർഷങ്ങൾക്ക് മുമ്പ് ഇവർ ഗുരുവായൂർ, ചാവക്കാട് മേഖലയിലെ വിവിധയിടങ്ങളിലാണ് താമസിച്ചിരുന്നത്. ഗുരുവായൂർ ഇരിങ്ങപ്പുറത്ത് താമസിച്ചിരുന്നപ്പോഴുള്ള അയൽവാസിയടെ കാറിലാണ് ലോഡ്ജിലെത്തിയത്. ആദ്യ ഭാര്യയിൽ നിന്ന് നിയമപരമായി പിരിഞ്ഞ ശേഷമായിരുന്നു അജിതയുമായുള്ള വിവാഹം.
https://www.facebook.com/Malayalivartha





















