അരിക്കൊമ്പന്റെ ചവിട്ടേറ്റ് ഇഞ്ചി കൂടുതല്‍ കരുത്തോടെ വളര്‍ന്ന് കൂടുതല്‍ വിളവും ലഭിച്ചു, അരിക്കൊമ്പനോട് സ്‌നേഹവും ആദരവും മൂലം രണ്ടുലക്ഷം രൂപ മുടക്കി എട്ടടി ഉയരമുള്ള അരിക്കൊമ്പന്‍ പ്രതിമ നിർമ്മിച്ച് വ്യാപാരി

അരിക്കൊമ്പന്റെ റേഡിയോ കോളർ സിഗ്നൽ ഇടയ്ക്ക് മുറിയുന്നതിനാൽ ആന എവിടെയാണ് എന്നതിനെ പറ്റി അഭ്യൂഹങ്ങൾ ശക്തമാകുന്നു. കോതയാർ ഡാമിനു 200–300 മീറ്റർ പരിസരത്തുണ്ടെന്നും ഇന്നലെ രാവിലെ ഒൻപതിന് സിഗ്നൽ ലഭിച്ചെന്നും വനം വകുപ്പ് അറിയിച്ചു. എന്നാൽ കഴിഞ്ഞ 2 ദിവസങ്ങളിലായി സിഗ്നൽ ഇടയ്ക്ക് നഷ്ടമാകുന്നതാണ് അഭ്യൂഹത്തിനിടയാക്കി. അരിക്കൊമ്പൻ ഉൾക്കാട്ടിലേക്കു പോയിരിക്കാമെന്നും പ്രചാരണമുണ്ടായി.
കോതയാർ ഡാം പരിസരത്ത് നിന്ന് അഗസ്ത്യവനത്തിലേക്കോ നെയ്യാർ വനമേഖലയിലേക്കോ അരിക്കൊമ്പൻ നീങ്ങുന്നുണ്ടോ എന്നതിന്റെ പേരിലും സംശയങ്ങൾ ഉയർന്നു. അരിക്കൊമ്പൻ വിഷയത്തിൽ കേരളവും തമിഴ്നാടും തമ്മിൽ പുതിയ തർക്കവിഷയമാകാതിരിക്കാൻ ഇരു സംസ്ഥാനങ്ങളിലെയും വനം ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
അരിക്കൊമ്പന്റെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ പെരിയാർ കടുവ സങ്കേതത്തിലാണ് ലഭിക്കുന്നത്. അവിടെ നിന്നാണ് ഇതു കേരളത്തിലെ വനം ഉദ്യോഗസ്ഥർക്കു കൈമാറുന്നത്. ഇതിനുശേഷം കേരളം ഇതുകന്യാകുമാരി ഡിഎഫ്ഒയെ അറിയിക്കും. കോതയാർ ഡാം പരിസരത്തു നിന്ന് കാട്ടാന പോയിട്ടില്ലെന്നും നടക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് കരുതുന്നതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനിടയിൽ അരിക്കൊമ്പനോടുള്ള സ്‌നേഹം കൂടി അരിക്കൊമ്പന്റെ എട്ടടി ഉയരമുള്ള പ്രതിമ നിര്‍മിച്ച് കഞ്ഞിക്കുഴി തള്ളക്കാനം സ്വദേശി ബാബുവിന്റെ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.
തന്റെ വ്യാപാര സ്ഥാപനത്തിന്റെ മുന്‍പിലാണ് എട്ടടി ഉയരമുള്ള അരിക്കൊമ്പന്‍ പ്രതിമ നിര്‍മിച്ചത്. പുന്നയാര്‍ സ്വദേശിയായ ബിനു എന്ന വ്യക്തിയാണ് ശില്പത്തിന്റെ നിര്‍മാതാവ്. വ്യത്യസ്തമായ അരികൊമ്പന്‍ സ്‌നേഹം കൊണ്ടാണ് രണ്ടുലക്ഷം രൂപ മുടക്കി ഇത്തരം ഒരു പ്രതിമ നിര്‍മിക്കുവാന്‍ ബാബുവിനെ പ്രേരിപ്പിച്ചത്. മൂന്നാര്‍ 301 കോളനിയില്‍ ബാബു അഞ്ചുവര്‍ഷം മുമ്പ് ഇഞ്ചി കൃഷി നടത്തിയിരുന്നു. ആ സമയത്ത് അതുവഴിവന്ന അരിക്കൊമ്പന്‍ ഇഞ്ചിക്കൃഷി ചവിട്ടിമെതിച്ച് നശിപ്പിച്ചു.
എന്നാല്‍ അരിക്കൊമ്പന്റെ ചവിട്ടേറ്റ ഇഞ്ചി കൂടുതല്‍ കരുത്തോടെ വളര്‍ന്നുവരികയും കൂടുതല്‍ വിളവ് ലഭിക്കുകയും ചെയ്തുവെന്നാണ് ബാബു പറയുന്നത്. ഇതാണ് ബാബുവിന് അരിക്കൊമ്പനോട് സ്‌നേഹവും ആദരവും ഉണ്ടാവാന്‍ കാരണം. ബാബു നിര്‍മിച്ച അരിക്കൊമ്പന്‍ ചങ്ങലയില്‍ ബന്ധിക്കപ്പെട്ടാണ് നില്‍ക്കുന്നത്. അരിക്കൊമ്പനെ കാണുവാനും സമീപത്തുനിന്ന് ഫോട്ടോ എടുക്കുവാനും നിരവധിപേര്‍ ബാബുവിന്റെ സ്ഥാപനത്തിലേക്ക് എത്തുന്നുണ്ട്.
അരിക്കൊമ്പൻ ഫാൻസ് ഗ്രൂപ്പുകളും ശക്തമായി തന്നെ അരിക്കൊമ്പന് വേണ്ടി നിലകൊള്ളുന്നുണ്ട്. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രിയെ അടക്കം കണ്ടാണ് അവർ വിഷയം അവതരിപ്പിച്ചിട്ടുള്ളത്. അരിക്കൊമ്പൻ ഫാൻസ് ഗ്രൂപ്പുകൾ ഫേസ്ബുക്കിലും വാട്സ് ആപ്പിളും വിഷയം കത്തിച്ചു നിർത്തുന്നുമുണ്ട്. ഇതിനിടയിൽ ശ്രീ ഭൂപേന്ദ്ര യാദവ് സ്ഥിതിഗതികൾ മനസിലാക്കുകയും പ്രാദേശിക സംസ്ഥാന ഉദ്യോഗസ്ഥരുടെ പ്രവർത്തനം നിരീക്ഷിക്കാനും മറ്റ് നിർബന്ധിത സ്ഥലംമാറ്റങ്ങളില്ലാതെ ആനയെ അതിന്റെ പരിചിതമായ ആവാസ വ്യവസ്ഥയിലേക്ക് പുനഃസ്ഥാപിക്കാനും കേന്ദ്ര ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി എന്നും അവകാശപ്പെടുന്ന പോസ്റ്റുകൾ അനിമൽ റെസ്ക്യൂ & സപ്പോർട്ട് കേരള എന്ന ഫേസ്ബുക് ഗ്രൂപ്പിൽ വന്നിട്ടുണ്ട്.
അരികൊമ്പന് വേണ്ടി ചിന്നക്കനാലിലെ ആദിവാസികൾ ഒന്നടങ്കം ധർണ നടത്തി, നാട്ടിൽ മുഴുവൻ അരികൊമ്പൻ ഫാൻസ്, വണ്ടികളിൽ സർക്കാർ സ്കൂളുകളിൽ എല്ലാം കുട്ടികൾ അവന്റെ ചിത്രം നോക്കിയിരിക്കുന്നു ,ഇനി പറയൂ വനം മന്ത്രി അങ്ങ് ആർക്ക് വേണ്ടിയാണ് അരികൊമ്പനെ പിടിച്ചു മാറ്റിയത്,ഞങ്ങളുടെ നികുതി പണം ധൂർത്തു അടിച്ച്, നാടിന്റെ സൗഭാഗ്യത്തിനെ നാടുകടത്തിയ താങ്കൾക്ക് അവിടെ ഇരിക്കാൻ അർഹതയില്ല, ചവറ്റു കൊട്ടയിൽ പോലും താങ്കൾക്ക് സ്ഥാനമില്ല എന്നാണ് ഇവരുടെ അഭിപ്രായം.
https://www.facebook.com/Malayalivartha





















