ക്യൂബയിലെങ്ങാനും കഴിയുന്നതാണ് പിണറായീ,തടിയ്ക്ക് നല്ലത്. സൈന്യം സെക്രട്ടറിയേറ്റില്‍ ക്യാമറ (AI അല്ല) തൂക്കി.

തമിഴ്‌നാട്ടില്‍ ചെന്നൈയിലെ ഭരണസിരാകേന്ദ്രത്തിലേയ്ക്ക് സൈന്യത്തെ ഇറക്കിവിട്ടതു പോലെ ഇഡിയുടെ അടുത്ത ലക്ഷ്യം കേരളമാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം ക്യൂബയിലെത്തിയ മുഖ്യന്‍ തിരിച്ചെത്തിയാല്‍ കേരളവും ഇഡിയുടെ പിടിയില്‍ വീഴുമോയെന് ആശങ്കനിലനില്ക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്ന് ഇഡി അറസ്റ്റു ചെയ്ത് മന്ത്രി സെന്തിലിനെ പലവിധത്തില്‍ കഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ തന്നെ രംഗത്തെത്തി ദ്രാവിഡ വികാരം ഇളക്കിവിട്ടതോടെ കേന്ദ്രത്തിനെതിരെ ശക്തമായ പോരാട്ടത്തിനൊരുങ്ങുന്നുവെന്ന മുന്നറിയിപ്പാണ് നല്കിയിരിക്കുന്നത്. തമിഴ്‌നാടിന് പിന്നാലെ കേരളവും , കര്‍ണ്ണാടകവും രാഷ്ട്രീയ നാടകങ്ങളുടെ വേദിയാക്കാനായി ബിജെപിയും കേന്ദ്രസര്‍ക്കാരും തയ്യാറെടുക്കുന്നതായുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്.
എന്നാല്‍ കര്‍ണ്ണാടകയില്‍ പരമാവധി പ്രതിപക്ഷ നേതാക്കളെ ഇഡി കേസില്‍ പെടുത്തിയിട്ടിരിക്കുന്നതിനാല്‍ സിദ്ധരാമയ്യ സര്‍ക്കാരിനെ തല്കാലം പിടികൂടിയിട്ടില്ല. തമിഴ്‌നാട്ടിലെ പഴയ കേസുകെട്ടുകളെല്ലാം പൊ്ക്കി കൊണ്ടാണ് ഇഡി വിളയാടികൊണ്ടിരിക്കുന്നത്. കേരളത്തില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള കേസുകള്‍ ഇഡിയ്ക്ക് മുന്നിലുണ്ട്. ഇപ്പോഴിതാ കണ്ണൂരിലെ സിപിഎം നേതാക്കള്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലുമായി. ആസുത്രിതമായി കള്ളപ്പണം വെളുപ്പിക്കലിന് സിപിഎം നേതാക്കള്‍ തന്നെ പെട്ടിക്കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നുവെന്നത് കണ്ടെത്തിയതോടെ ഇഡി കരുതലോടെയാണ് മുന്നോട്ടു നീങ്ങുന്നത്. സാമ്പത്തികമായി പെട്ടെന്ന് വളര്‍ച്ചയുണ്ടായിട്ടുള്ള നേതാക്കളെ ലക്ഷ്യം വെയ്ക്കുന്നുമുണ്ട്. നേതാക്കളോടൊപ്പം ചങ്ങാത്തം കൂടുന്നതും, രാത്രികാല പാര്‍ട്ടികള്‍ നടത്തുന്നവരുടെയും സാമ്പത്തിക വളര്‍ച്ച അമ്പരപ്പിക്കുന്നതാണ് ഇഡി കണ്ടെത്തിയിട്ടുണ്ട്. വിദേശ യാത്ര കഴിഞ്ഞെത്തുന്ന പിണറായി വിജയനേയും സംഘത്തേയും കാത്തിരിക്കുന്നത് കള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍ തന്നെയാണ്.
സിദ്ധരാമയ്യ സര്‍ക്കാര്‍ കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കിയതിന് പിന്നാലെ, കര്‍ണാടക സ്‌കൂളുകളില്‍ ആര്‍എസ്എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്ഗേവാറിനെക്കുറിച്ചുള്ള അധ്യായങ്ങളും ഒഴിവാക്കി. പകരം സാവിത്രിഭായ് ഫൂലെ, ചക്രവര്‍ത്തി സുലിബെലെ, ജവഹര്‍ലാല്‍ നെഹ്റു ഇന്ദിരാഗാന്ധിക്ക് എഴുതിയ കത്തുകള്‍, ബിആര്‍ അംബേദ്കറെക്കുറിച്ചുള്ള കവിതകള്‍ എന്നിവ പാഠപുസ്തകങ്ങളില്‍ കൂട്ടിച്ചേര്‍ക്കുന്നതിനും തീരുമാനമെടുത്തു, എല്ലാ സ്‌കൂളുകളിലും കോളജുകളിലും ഭരണഘടനയുടെ ആമുഖം വായിക്കുന്നതു നിര്‍ബന്ധമാക്കി കൊണ്ടാണ് ബിജെപിയെ പ്രകോപിപ്പിച്ചിരിക്കുന്നത്.
ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയ വിവാദ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമവും കോണ്‍ഗ്രസ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. നിര്‍ബന്ധിച്ചു മതംമാറ്റിക്കുന്നവര്‍ക്ക് 3 മുതല്‍ 10 വര്‍ഷം വരെ തടവും ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമമാണിത്. തമിഴ്‌നാട്ടില്‍ മന്ത്രിയുടെ അറസ്റ്റും തുടര്‍ന്നുണ്ടായ സംഭവങ്ങളും സര്‍ക്കാര്‍- ഗവര്‍ണര്‍ തുറന്ന പോരിന് വഴിയിട്ട പശ്ചാത്തലത്തിലാണ് സ്റ്റാലിന്‍ കേന്ദ്രത്തിനെതിരെ വെല്ലുവിളിയുമായി രംഗത്തെത്തിയത്. അറസ്റ്റിലായ മന്ത്രി സെന്തില്‍ വി.ബാലാജിയുടെ കാബിനറ്റ് വകുപ്പുകള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ നല്‍കിയ ശുപാര്‍ശ ഗവര്‍ണര്‍ ആര്‍.എന്‍.രവി തള്ളിയതാണ് പുതിയ പോരിന് കാരണം. സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ ധനമന്ത്രി തങ്കം തെന്നരസുവിനും ഭവനനിര്‍മാണ മന്ത്രി എസ്.മുത്തുസാമിക്കുമായി വീതിച്ചു നല്‍കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. സെന്തില്‍ ചികിത്സയിലായതിനാല്‍ വകുപ്പ് കൈമാറണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം
സ്വര്‍ണ്ണക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍, ഡോളര്‍കടത്ത് തുടങ്ങിയ കേസുകളില്‍ മുഖ്യപ്രതികളില്‍ മാത്രം ഒതുങ്ങി നിന്നാണ് ഇഡി ഇപ്പോള്‍ കളിക്കുന്നത്. എന്നാല്‍ പത്തു വര്‍ഷത്തിന് ശേഷം സെന്തില്‍ ബാലിജിയെ പൊക്കിയെടുത്ത ഇഡി കേരളത്തിലും അത്തരമൊരു നാടകം ആവര്‍ത്തിക്കാനായി കാത്തിരിക്കുന്നുവെന്ന വിവരമാണ് പുറത്തു വരുന്നത്. എന്തായാലും കേരളത്തിലും രാഷ്ട്രീയ നേതാക്കള്‍ കരുതിയിരിക്കുന്നത് നല്ലതായിരിക്കും. പ്രത്യേകിച്ച് ക്ലിഫ് ഹൗസുമായി ബന്ധപ്പെട്ടവരെല്ലാം ഇഡിയുടെ നിരീക്ഷണത്തിലാണ്. കര്‍ണ്ണാടകം, തമിഴ്‌നാട്, കേരളം മൂന്നിടത്തും വെന്നിക്കൊടി പാറിക്കാന്‍ ബിജെപി ഏതറ്റംവരെയും പോകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. തമിഴ്‌നാട് സര്‍ക്കാര്‍ ഭയന്നതു തന്നെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. കേരളം സുരക്ഷിതമാക്കി നിറുത്തി കൊണ്ടാണ് കേന്ദ്രം കര്‍ണ്ണാടകയേയും, തമിഴ്‌നാടിനെയും വിറപ്പിക്കാനിറങ്ങിയിരിക്കുന്നത്.
കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന് പിന്നില്‍ കേരളത്തില്‍ ഇടതുപക്ഷത്തെ തകര്‍ക്കുകയെന്ന ലക്ഷ്യവുമുണ്ടെന്ന് വ്യ്കതമാണ്. എന്നാല്‍ കോണ്‍ഗ്രസ് , സിപിഎം പോരിനാവശ്യമായ ഘടകങ്ങള്‍ നിലനിറുത്തു കൊണ്ടു തന്നെ പാര്‍ട്ടിയ്ക്കും നേതാക്കള്‍ക്കുമെരതിരെ ഇഡി നടപടികളുമായി മുന്നോട്ട് പോകാനാണ് ധാരണയായതെന്നറിയുന്നു. എന്തായാലും പിണറായി വിജയന്‍ ക്യൂബയിലെങ്ങാനും കഴിയുന്നതാണ് നല്ലതെന്ന് ട്രോളുകള്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha





















