താമരശ്ശേരി തിരുവമ്പാടിയില്‍ പുഴയിലേക്ക് കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം... ഒരാള്‍ക്ക് പരുക്ക്

താമരശ്ശേരി തിരുവമ്പാടിയില്‍ പുഴയിലേക്ക് കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ച. തിരുവമ്പാടി സ്വദേശി മുഹാജിര്‍ (45) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
പരുക്കേറ്റ റഹീസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്.
തിരുവമ്പാടിയില്‍ നിന്ന് കോടഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇരുവഞ്ഞിപ്പുഴയിലേക്ക് മറിയുകയായിരുന്നു. റോഡില്‍ ടാര്‍ ചെയ്യാത്ത ഭാഗത്ത് എത്തിയപ്പോള്‍ നിയന്ത്രണം വിട്ടാണ് കാര്‍ പുഴയിലേക്ക് മറിഞ്ഞത്.
" f
https://www.facebook.com/Malayalivartha





















