സുപ്രീംകോടതി അനുവദിച്ച ജാമ്യവ്യവസ്ഥയിലെ ഇളവുതീരാൻ മൂന്നാഴ്ചമാത്രം ശേഷിക്കെ മഅദനിക്ക് നാട്ടിലെത്താൻ വഴിതെളിയുന്നു.... കഴിഞ്ഞദിവസം കരുനാഗപ്പള്ളിയിലെത്തിയ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലുമായി മഅദനിയുടെ ബന്ധുക്കൾ സംസാരിച്ചിരുന്നു....

സുപ്രീംകോടതി അനുവദിച്ച ജാമ്യവ്യവസ്ഥയിലെ ഇളവുതീരാൻ മൂന്നാഴ്ചമാത്രം ശേഷിക്കെ മഅദനിക്ക് നാട്ടിലെത്താൻ വഴിതെളിയുന്നു. കഴിഞ്ഞദിവസം കരുനാഗപ്പള്ളിയിലെത്തിയ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലുമായി മഅദനിയുടെ ബന്ധുക്കൾ സംസാരിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ഇടപെടലിൽ കർണാടകയിലെ കോൺഗ്രസ് ഭരണകൂടം അനുഭാവപൂർണമായ നിലപാട് സ്വീകരിക്കുമെന്നാണ് അറിയുന്നത്.
രോഗബാധിതനായി കഴിയുന്ന പിതാവിനെ കാണാനും ചികിത്സയ്ക്കുമായി ഏപ്രിൽ 17-നാണ് മഅദനിക്ക് നാട്ടിലെത്താൻ സുപ്രീംകോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയത്.ഏറെ വർഷങ്ങളായി കർണാടക ജയിലിൽ കഴിയുന്ന അബ്ദുൾ നാസർ മഅദനിയെ ജയിൽ മോചിതനാക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് സിദ്ധരാമയ്യ സർക്കാർ ഉറപ്പു നൽകിയതായി സൂചന. ബെംഗളൂരു സ്ഫോടന കേസിലെ പ്രതിയായ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയുടെ ജാമ്യ വ്യവ്യസ്ഥയിൽ ഇളവനുവദിച്ച് കേരളത്തിലേക്ക് പോകാൻ അനുവദിക്കരുതെന്ന് കർണാടക ഭീകരവിരുദ്ധ സെൽ കോടതിയെ അറിയിച്ച നിലപാടിൽ മാറ്റം വരുമെന്നാണ് സൂചന.
രാജ്യത്തിന്റെ സുരക്ഷയെയും അഖണ്ഡതയെയും ബാധിക്കുന്ന കേസിലെ പ്രതിയാണ് മദാനിയെന്നും സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ കർണാടക സർക്കാർ വ്യക്തമാക്കിജൂലായ് എട്ടുവരെ കേരളത്തിൽ തങ്ങാനായിരുന്നു അനുമതി. കർണാടക പോലീസിന്റെ സുരക്ഷയിൽ പോയിവരണമെന്നും ചെലവ് മഅദനി വഹിക്കണമെന്നുമായിരുന്നു കോടതിനിർദേശം. എന്നാൽ, സുരക്ഷയൊരുക്കാൻ പ്രതിമാസം 20 ലക്ഷം രൂപവീതം 82 ദിവസത്തേക്ക് 52 ലക്ഷം രൂപയിലധികം കെട്ടിവെക്കണമെന്ന് കർണാടക മുൻ സർക്കാർ നിബന്ധന വെച്ചതോടെ യാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു.
യാത്രച്ചെലവിന്റെ കാര്യത്തിൽ ഇളവു ലഭ്യമാക്കാൻ ഇടപെടണമെന്ന ആവശ്യമുന്നയിച്ചാണ് മഅദനിയുടെ ബന്ധുവും പി.ഡി.പി. സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് റജീബ്, മഅദനിയുടെ സഹോദരങ്ങളായ ജമാൽ മുഹമ്മദ്, സിദ്ദിഖ് എന്നിവർ കെ.സി.വേണുഗോപാലിനെ കണ്ടത്. യു.ഡി.എഫ്. കൊല്ലം ജില്ലാ ചെയർമാൻ കെ.സി.രാജന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. സി.ആർ.മഹേഷ് എം.എൽ.എ., ഡി.സി.സി. പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha





















