അമ്മ മുഖേന പരിചയപ്പെട്ട കണ്ണൂരിലെ ബിസിനസുകാരനായ മധ്യവയസ്ക്കനെ തലശ്ശേരിയിലേക്ക് തന്ത്രത്തിൽ വിളിച്ച് വരുത്തി 19കാരി: ഓട്ടോയിൽ ഒപ്പം കയറിയതോടെ യുവതിയുടെ ഭർത്താവും, കൂട്ടാളികളും ബലം പ്രയോഗിച്ച് മറ്റൊരിടത്ത് എത്തിച്ച് മർദ്ദിച്ചു: പണവും, കാറും തട്ടിയെടുത്തതിന് പിന്നാലെ സംഘം അറസ്റ്റിൽ....

കണ്ണൂരിലെ ബിസിനസുകാരനായ മധ്യവയസ്ക്കനെ തന്ത്രത്തിൽ തലശ്ശേരിയിലേക്ക് വിളിച്ചു വരുത്തി കാറും പണവും ബലമായി തട്ടിയെടുത്ത യുവതിയും ഭര്‍ത്താവും കൂട്ടാളികളും അറസ്റ്റില്‍. റെയില്‍വേ സ്റ്റേഷനടുത്ത ലോട്ടസ് ക്വാര്‍ട്ടേഴ്‌സിലെ നടമ്മല്‍ ജിതിന്‍ (25), ജിതിന്റെ ഭാര്യ മുഴപ്പിലങ്ങാട് സ്വദേശിനി അശ്വതി (19), കെ സുബൈര്‍ (33), ഷഫ്‌നാസ് (29) എന്നിവരാണ് പിടിയിലായത്. സുബൈര്‍ ഇപ്പോള്‍ വാടകക്ക് താമസിക്കുന്ന കോടിയേരി ഇടയില്‍ പീടികക്കടുത്ത് വച്ചാണ് ഇന്നലെ പുലര്‍ച്ചെ മൂന്നോടെ നാലംഗ സംഘം പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഹണി ട്രാപ്പിലൂടെ ഇവര്‍ കൈക്കലാക്കിയ ആറായിരം രൂപയും കാറും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലോറിയും ടിപ്പര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളും വാടകക്ക് നല്‍കുന്ന കണ്ണൂര്‍ ചിറക്കല്‍ സ്വദേശിയായ മോഹന്‍ദാസാണ് മുന്‍ പരിചയമുള്ള യുവതിയാല്‍ ചതിക്കപ്പെട്ടത്.
യുവതിക്ക് മോഹൻദാസിനെ അമ്മ മുഖേന അറിയാം. മുൻപരിചയത്തിൽ യുവതി മോഹൻദാസിനോട് തലശ്ശേരിയിൽ എത്താൻ പറഞ്ഞു. ഓട്ടോറിക്ഷയ്ക്ക് കൊടുക്കാൻ പണമില്ലെന്ന് പറഞ്ഞാണ് മോഹൻദാസിനെ തലശ്ശേരിയിലേക്ക് വിളിച്ചത്. മോഹൻദാസ് കാർ തലശ്ശേരി ബി.ഇ.എം.പി. സ്കൂൾ പരിസരത്ത് നിർത്തി യുവതിയുള്ളിടത്ത് പോയി.
ഓട്ടോയ്ക്ക് പണം നൽകി തിരിച്ചു പോകാൻ ശ്രമിക്കുമ്പോൾ യുവതിയുടെ ഭർത്താവും ഒന്നിച്ചുള്ളവരും ബലമായി ഓട്ടോയിൽ കയറ്റി. അതിനു ശേഷം മോഹൻദാസിന്റെ കാറെടുത്ത് മോഹൻദാസിനെ കയറ്റി തലശ്ശേരിയിൽനിന്ന് കാടാച്ചിറ, മമ്പറം എന്നിവിടങ്ങളിൽ പോയി. മോഹൻദാസിനെ മർദിക്കുകയും ഭീഷണിപ്പെടുത്തി 6000 രൂപയും കാറും തട്ടിയെടുത്തെന്നാണ് പരാതി.
പോലീസ് പറയുന്നത് ഇങ്ങനെ.... ഓട്ടോ വാടക നല്‍കാന്‍ കൈയില്‍ പണമില്ലാത്തതിനാല്‍ ഉടന്‍ തലശ്ശേരിയിലേക്ക് എത്തണമെന്ന് ആവശ്യപ്പെട്ട് അശ്വതി മധ്യവയസ്‌കനായ ബിസിനസുകാരനെ വിളിക്കുന്നതോടെയാണ് കെണിക്ക് കളമൊരുങ്ങിയത്.
പഴയ ബസ് സ്റ്റാന്‍ഡ് ബി ഇ എം പി സ്‌കൂളിനടുത്ത് വരാന്‍ പറഞ്ഞതിനെ തുടര്‍ന്ന് മോഹന്‍ദാസ് സ്വന്തം കാറില്‍ തലശ്ശേരിയിലെത്തി. എന്നാല്‍ പറഞ്ഞ സ്ഥലത്ത് അശ്വതിയെ കണ്ടില്ല. ഫോണില്‍ വിളിച്ചപ്പോള്‍ കായ്യത്ത് റോഡിലേക്ക് എത്താന്‍ പറഞ്ഞു. കാര്‍ എം ജി റോഡരികില്‍ നിര്‍ത്തി മോഹന്‍ദാസ് കായ്യത്ത് എത്തിയപ്പോള്‍ ഓട്ടോയില്‍ അശ്വതിയെ കണ്ടു.
കൂട്ടുകാരിയും ഒപ്പമുണ്ടായിരുന്നു. കൂടെ കയറാന്‍ അശ്വതി പറഞ്ഞതനുസരിച്ച് ബിസിനസുകാരന്‍ ഓട്ടോയില്‍ കയറിയതോടെ സമീപത്ത് നിന്നും രണ്ട് പേര്‍ ഓടിയെത്തി മോഹന്‍ദാസില്‍ നിന്നും കാറിന്റെ താക്കോല്‍ കൈവശപ്പെടുത്തി. നേരത്തെ നിര്‍ത്തിയിട്ട സ്ഥലത്ത് നിന്നും കാര്‍ എടുത്തു വന്ന് മോഹന്‍ദാസിനെ സംഘം കാറില്‍ കയറ്റി കണ്ണൂര്‍ ഭാഗത്തേക്ക് ഓടിച്ചു പോയി. കാടാച്ചിറ എത്തിയപ്പോള്‍ രജിസ്ട്രാര്‍ ഓഫീസിനടുത്ത് വെച്ചു വാങ്ങിയ കാലി സ്റ്റാമ്പ് പേപ്പറില്‍ ഒപ്പിടുവിച്ചു. പിന്നീട് മമ്പറത്ത് മോഹന്‍ ദാസിനെ ഇറക്കി വിട്ടു.
അഞ്ചു ലക്ഷം രൂപ എത്തിച്ചു തന്നാല്‍ മുദ്രപത്രം തിരിച്ചുനല്‍കുമെന്ന് പറഞ്ഞാണ് ഇറക്കിവിട്ടത്. മമ്പറത്ത് നിന്നും മോഹന്‍ദാസ് തലശ്ശേരിയിലെത്തിയാണ് പോലീസില്‍ പരാതിപ്പെട്ടത്. പിന്നീട് പോലീസ് സംഘം പുലര്‍ച്ചെയോടെ ഭര്‍തൃമതിയടക്കം നാല് പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഹണി ട്രാപ്പ് സംഘത്തില്‍ ഒരു യുവതി കൂടി ഉള്ളതായി വിവരമുണ്ട്. രണ്ട് മാസം മുമ്പ് വീട്ടില്‍ സൂക്ഷിച്ച ബോംബ് ലഹരിപ്പുറത്ത് കിടപ്പുമുറിയിലെ ഫാനില്‍ എറിഞ്ഞു പൊട്ടിച്ച സംഭവത്തിലെ പ്രതിയാണ് പിടിയിലായ ജിതിന്‍.
കൊച്ചിയിലും കഴിഞ്ഞ ദിവസം ഹണി ട്രാപ്പ് സംഘം പിടിയിലായിരുന്നു. തൃശൂർ സ്വദേശികളായ പ്രിൻസ്, ഇയാളുടെ പങ്കാളി അശ്വതി, സുഹൃത്ത് അനുപ് എന്നിവരെയാണ് പുത്തൻ കുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിൽ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് അറസ്റ്റ്. എറണാകുളത്തുള്ള ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണം കവർന്നത്.
കത്തിയും കമ്പിയും കാണിച്ച് ഭീഷണിപ്പെടുത്തിയും യുവാവിന്റെ പക്കൽ നിന്നും 23000 രൂപ അക്കൗണ്ട് വഴിയും പേഴ്സിലെ പണവും കവർന്നെടുത്ത ശേഷം യുവാവിനെ റോഡിൽ ഉപേക്ഷിച്ചു പോവുകയായിരുന്നു. പേടിച്ച് വീട്ടിലേക്ക് പോയ ചെറുപ്പക്കാരൻ സുഹൃത്തുക്കളോട് ഇക്കാര്യം പറയുകയും സുഹൃത്തുക്കൾ വഴി പരാതി നൽകുകയുമായിരുന്നു.
https://www.facebook.com/Malayalivartha





















