വന്ദേഭാരത്തിന് ശേഷം വന്ദേമെട്രോ..റൂട്ടുകൾ സംബന്ധിച്ച ആലോചന റെയിൽവേ ബോർഡ് ആരംഭിച്ചു....5 വീതം വന്ദേമെട്രോ ട്രെയിനുകളാണു ഓരോ സോണിനോടും, ശുപാർശചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്.....200 കിലോമീറ്റർ ദൂരപരിധി പറയുന്നുണ്ടെങ്കിലും ഇളവുണ്ടാകും....

വന്ദേഭാരത്തിന് ശേഷം വീണ്ടും ഞെട്ടിയ്ക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. വന്ദേ ഭാരതിനെ ഇരും കയ്യും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത് എന്ന യാതൊരു സംശയവും ഇല്ലാതെ തന്നെ പറയാൻ സാധിക്കും...യാതൊരു കൊട്ടിഘോഷങ്ങളും ഇല്ലാതെയാണ് വന്ദേ ഭാരത് കേരളത്തിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ചത്...തുടക്കം മുതലേ കൂടുതലും ചിലരുടെ ഭാഗത്തു നിന്നും എതിർപ്പുകൾ മാത്രമായിരുന്നു കേട്ട് കൊണ്ട് ഇരുനിരുന്നത്.നമ്മുടെ റെയിൽവേ പാളങ്ങളിലൂടെ വിചാരിക്കുന്ന വേഗത്തിൽ ഒന്നും പോകാൻ സാധിക്കില്ല. ഫുൾ പരാജയം ആവും എന്നൊക്കെ ആയിരുന്നു, എന്നാൽ പരിമിതികളെ ലംഘിച്ചു കൊണ്ട് അതിവേഗമാണ് വന്ദേ ഭാരത് ഇവിടെ വിജയം ഓട്ടം നടത്തി കൊണ്ട് ഇരിക്കുന്നത്, ഇപ്പോഴും ടിക്കറ്റുകൾ ആഴ്ചകൾക്ക് മുൻപേ ബുക്ക് ചെയ്യേണ്ട അവസ്ഥയാണ്. എന്നാൽ ഇപ്പോൾ വീണ്ടും അടുത്തൊരു ഞെട്ടിക്കലിന് ഒരുങ്ങുകയാണ് കേന്ദ്രം, അതും കേരളത്തിൽ..
റെയിൽവേ പുതിയതായി പുറത്തിറക്കുന്ന എസി വന്ദേമെട്രോ ട്രെയിൻ റൂട്ടുകൾ സംബന്ധിച്ച ആലോചന റെയിൽവേ ബോർഡ് ആരംഭിച്ചു. 5 വീതം വന്ദേമെട്രോ ട്രെയിനുകളാണു ഓരോ സോണിനോടും ശുപാർശചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 200 കിലോമീറ്റർ ദൂരപരിധി പറയുന്നുണ്ടെങ്കിലും ഇളവുണ്ടാകും. പാസഞ്ചർ ട്രെയിനുകളുടെ എല്ലാ സ്റ്റോപ്പുകളും വന്ദേ മെട്രോയ്ക്കുണ്ടാവില്ല. എറണാകുളം–കോഴിക്കോട്, കോഴിക്കോട്–പാലക്കാട്, പാലക്കാട്–കോട്ടയം, എറണാകുളം–കോയമ്പത്തൂർ, മധുര–ഗുരുവായൂർ,തിരുവനന്തപുരം–എറണാകുളം, കൊല്ലം–തിരുനെൽവേലി, കൊല്ലം–തൃശൂർ, മംഗളൂരു–കോഴിക്കോട്, നിലമ്പൂർ–മേട്ടുപ്പാളയം എന്നീ റൂട്ടുകളിലാണു കേരളത്തിൽ വന്ദേമെട്രോ ട്രെയിനുകൾക്കു സാധ്യത. ഇതിൽ നിലമ്പൂർ പാതയിൽ വൈദ്യുതീകരണം പൂർത്തിയാകാനുണ്ട്. ദക്ഷിണ റെയിൽവേയുടെ ശുപാർശയനുസരിച്ചാണു ബോർഡ് തീരുമാനമെടുക്കുക.
പൂർണമായും ശീതീകരിച്ച 12 കോച്ചുകളാണു വന്ദേമെട്രോയിലുണ്ടാകുക. 130 കിലോമീറ്റർ വേഗമുണ്ടാകും. വന്ദേഭാരത് മാതൃകയിൽ വീതിയേറിയ ജനാലകൾ, ഓട്ടമാറ്റിക് ഡോർ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. ആദ്യ വന്ദേമെട്രോ റേക്ക് ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി നവംബർ അവസാനം പുറത്തിറക്കും. ഇതോടെ ഒരു കാര്യം വ്യക്തമായി കേരളത്തിന്റെ കെ റെയിൽ മഞ്ഞകുട്ടികൾ ഇനിയും തോട്ടിൽ തന്നെ കിടക്കും, ജനങ്ങൾക്ക് മുഴുവൻ നഷ്ട്ടം വരുത്തി വച്ച് കൊണ്ട് . വീടും സ്ഥലവും പറമ്പും എല്ലാം നഷ്ട്ടപെടുത്തികൊണ്ട് വരുന്ന പദ്ധതിയായതിനാൽ ആണ് കെ റെയിൽനു ഇപ്പോഴും ജനങ്ങളും കേന്ദ്രവും പച്ചക്കൊടി കാണിക്കാത്തത്. എന്നിട്ടും വന്ദേഭാരത വന്നപ്പോൾ ഒരുപാട് സംഭവങ്ങൾ ഇവിടെ ഉണ്ടായി.ട്രെയിൻ നു നേരെ കല്ലേറുണ്ടായത് അടക്കം ദേശീയ തലത്തിൽ വലിയ നാണക്കേടാണ് ഉണ്ടാക്കിയത്..
https://www.facebook.com/Malayalivartha





















