Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

15 നില കെട്ടിടവും മറിച്ചിടാൻ ശേഷിയുള്ള സുനാമി വരുന്നു...!ഇനിയും ഇതിലും വലിയ പ്രശ്‌നങ്ങൾ കാലാവസ്ഥാ വ്യതിയാനം മൂലം സംഭവിച്ചേക്കാമെന്ന മുന്നറിയിപ്പ് ചില പഠനങ്ങൾ നൽകുന്നുണ്ട്...!15 മില്യൺ വർഷം മുൻപുണ്ടായ കാലാവസ്ഥാ വ്യതിയാനത്തിൽ ഇത്തരത്തിൽ അയഞ്ഞ ഭൂപാളികൾ രൂപപ്പെടുകയും അത് ദക്ഷിണ അമേരിക്ക, ന്യൂസിലാന്റ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ ഭീമാകാരൻ സുനാമികൾക്ക് ഇടയാക്കിയെന്നുമാണ് വിവരം

16 JUNE 2023 03:22 PM IST
മലയാളി വാര്‍ത്ത

 

ലോകമാകെ ഇപ്പോൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിത ഫലങ്ങൾ അനുഭവിക്കുന്നുണ്ട്. നാം വേനലിൽ കഠിനമായ ഉഷ്‌ണ തരംഗത്തിൽ പെട്ടിരിക്കുന്നതും ഇതേ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലമാണ്. എന്നാൽ ഇതുവരെയുള്ളതൊന്നുമല്ല ഇതിലും വലിയ പ്രശ്‌നങ്ങൾ കാലാവസ്ഥാ വ്യതിയാനം മൂലം സംഭവിച്ചേക്കാമെന്ന മുന്നറിയിപ്പ് ചില പഠനങ്ങൾ നൽകുന്നുണ്ട്.

 

 

 

 

കാലാവസ്ഥാ ഗവേഷകർ നടത്തിയ പുതിയ പഠനത്തിൽ അന്റാർട്ടിക്കയിൽ നിന്നാണ് ഈ ഞെട്ടിക്കുന്ന വിവരം ലഭിച്ചത്. കാലാവസ്ഥാ വ്യതിയാനം മൂലം അന്റാർട്ടിക്കയ്‌ക്ക് ചുറ്റുമുള്ള ദക്ഷിണ മഹാസമുദ്രത്തിൽ അടിയിലെ മണ്ണ് ഇടിയുന്നതായി കണ്ടെത്തി. ഇത് വമ്പൻ സുനാമികൾക്ക് വഴിവച്ചേക്കുമെന്നാണ് സൂചന. അന്റാ‌ർട്ടിക്കയിൽ കടൽതീരത്തിന് ചുവട്ടിൽ ഗവേഷകർ തുളച്ച് നടത്തിയ പരിശോധനയിൽ ഏതാണ്ട് മൂന്ന് മുതൽ 15 മില്യൺ വർഷം മുൻപുണ്ടായ കാലാവസ്ഥാ വ്യതിയാനത്തിൽ ഇത്തരത്തിൽ അയഞ്ഞ ഭൂപാളികൾ രൂപപ്പെടുകയും അത് ദക്ഷിണ അമേരിക്ക, ന്യൂസിലാന്റ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ ഭീമാകാരൻ സുനാമികൾക്ക് ഇടയാക്കിയെന്നുമാണ് വിവരം.

 

 

 

 

നേച്ചർ കമ്മ്യുണിക്കേഷൻസ് എന്ന ശാസ്‌ത്ര പ്രസിദ്ധീകരണത്തിൽ മേയ് 18ന് പ്രസിദ്ധീകരിച്ച പഠനത്തിൽ കാലാവസ്ഥാ വ്യതിയാന ഫലമായി സമുദ്രത്തിന് ചൂട് കൂടിയതായി പറയുന്നു. ഇതുമൂലം മൂന്ന് മുതൽ 15 മില്യൺ വർഷം മുൻപുണ്ടായതരം സുനാമികൾ ഇനിയും ഉണ്ടാകാം. ഇത്തരം സുനാമികൾ വലിയ വിപത്താണെന്നും വലിയ ജീവനാശത്തിന് കാരണമാകുമെന്നും ബ്രിട്ടണിലെ പ്ളൈമൗത്ത് സർവകലാശാലയിലെ ഗവേഷക ജെന്നി ജൈൽസ് പറയുന്നു.

 

 

 

സമുദ്രം ചൂടുപിടിച്ചപ്പോൾ ലക്ഷക്കണക്കിന് വർഷങ്ങൾ മുൻപ് അന്റാർട്ടിക്കയിൽ ശക്തമായ സുനാമിയുണ്ടായി.ഇപ്പോൾ ചൂടുപിടിക്കുന്നതോടെ ഹിമാനികൾ ഉരുകി വീഴുകയാണ്. ഈ പ്രശ്‌നത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ലെങ്കിലും ആഗോളതാപനം തന്നെയാണ് ഇതിനെല്ലാം വഴിവച്ചതെന്നാണ് സൂചന. ഹിമപാളികൾ ചുരുങ്ങുമ്പോൾ ഭൗമപാളികൾ മുകളിലേക്ക് ഉയർന്നുവന്നുതുടങ്ങി. ഇത് മണ്ണിടിച്ചിലിന് കാരണമാകുന്ന ഭൂകമ്പത്തിലേക്കും അതുവഴി വൻ സുനാമിയിലേക്കും നയിക്കുമെന്നാണ് ലൈവ് സയൻസ് എന്ന പ്രസിദ്ദീകരണത്തിൽ പറയുന്നത്.

സുനാമിയുടെ തോത് എത്രയാകുമെന്ന് ഗവേഷകർക്ക് കണക്കുകൂട്ടാൻ സാധിക്കില്ലെങ്കിലും ഏത്‌തരം സുനാമിയും വിനാശകാരിയാകുമെന്നതിനാൽ ഈ പഠനം അതീവ ശ്രദ്ധയാകർഷിക്കുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (5 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (6 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (6 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (6 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (6 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (6 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (6 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (9 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (12 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (12 hours ago)

Malayali Vartha Recommends