Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കുടുംബ സുഹൃത്തായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച സംഘത്തിൽ കൂടുതൽ പേർ..? അശ്വതിയുടെ ചുംബനരംഗം സ്റ്റാറ്റസാക്കി കെണിയൊരുക്കി; അന്വേഷണം ഊർജ്ജിതം....

18 JUNE 2023 02:32 PM IST
മലയാളി വാര്‍ത്ത

കണ്ണൂരിലെ ബിസിനസുകാരനായ മധ്യവയസ്ക്കനെ ഹണിട്രാപ്പിൽ കുടുക്കി പണവും വാഹനവും തട്ടിയെടുത്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവത്തില്‍ കൂടുതല്‍ പേര്‍ പങ്കാളികളായിട്ടുണ്ടെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. നേരത്തെ അറസ്റ്റിലായ ചിറക്കര സ്വദേശി ജിതിന്‍, ഇയാളുടെ ഭാര്യ അശ്വതി, ഇവരുടെ സുഹൃത്തുക്കളായ കെ.സുബൈര്‍, ഷഹ്നാസ് എന്നിവരെ തലശേരി കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇവര്‍ക്കൊപ്പമുണ്ടെന്നു സംശയിക്കുന്നവരെ തേടിയാണ് പൊലിസ് അന്വേഷണം ശക്തമാക്കിയത്. ചുംബനരംഗം അശ്വതിയുടെ വാട്സാപ്പ് സ്റ്റാറ്റസാക്കിയയാണ് സംഘം ഇരകളെ വലയിലാക്കിയതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇതാണ് വളപട്ടണം സ്വദേശിയായ വ്യാപാരിയെ ആകര്‍ഷിച്ചതെന്നാണ് സൂചന. സംഘത്തോടൊപ്പമുണ്ടായിരുന്ന മറ്റൊരു യുവതിയെ കുറിച്ചുളള വിവരം ഇതുവരെ ലഭിച്ചില്ല.

അശ്വതിയുടെ സുഹൃത്ത് കൂടിയായ ഈ യുവതിയുടെ പങ്ക് സംബന്ധിച്ചു പൊലിസ് ഊര്‍ജിതമായ അന്വേഷണമാണ് നടത്തിവരുന്നത്. അശ്വതിയുടെ അമ്മയുടെ പരിചയക്കാരനും കുടുംബ സൃഹൃത്തുമായ വ്യാപാരിയെ ആണ് ഹണിട്രാപ്പില്‍പ്പെടുത്താന്‍ നോക്കിയത്. ഈ ബന്ധവും പരിചയവും മുതലെടുത്താണ് അശ്വതി ഇയാളെ തലശേരിയിലേക്ക് വിളിച്ചുവരുത്തിയത്.

ഓട്ടോറിക്ഷയ്ക്കു കൊടുക്കാന്‍ പണമില്ലെന്ന് പറഞ്ഞാണ് തന്നെ തലശേരിയിലേക്ക് വിളിച്ച് വരുത്തിയതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തലശേരി ബി.എം.പി സ്‌കൂളിന് മുന്‍പില്‍ കാര്‍ നിര്‍ത്തി യുവതിയുള്ളിടത്ത് നടന്നുപോവുകയായിരുന്നു. തുടര്‍ന്ന് അശ്വതിക്ക് ഓട്ടോ കാശ് നല്‍കിയതിന് ശേഷം തിരിച്ചു നടന്നുവരുമ്പോള്‍ യുവതിയുടെ ഭർത്താവും, സംഘവും ചേര്‍ന്ന് ബലമായി ഓട്ടോറിക്ഷയില്‍ കയറ്റുകയായിരുന്നു.

അതിനുശേഷം മോഹന്‍ദാസിന്റെ കാറെടുത്ത് ബലമായി അതില്‍ കയറ്റി തലശേരിയില്‍ നിന്നും കാടാച്ചിറ, മമ്പറം എന്നിവടങ്ങളിലേക്ക് കൊണ്ടു പോയി മോഹന്‍ദാസിനെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി ആറായിരം രൂപയും കാറും തട്ടിയെടുത്തുവെന്നുമാണ് പരാതി. കാര്‍ തിരിച്ചു നല്‍കാന്‍ അഞ്ചുലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് പൊലിസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

 

കാടാച്ചിറ സബ് രജിസ്ട്രാര്‍ ഓഫീസിനു സമീപത്തേക്ക് കൊണ്ടു പോയി മുദ്രപത്രം വാങ്ങി ഒപ്പീടിപ്പിച്ചുവെന്നും പരാതിയുണ്ട്. മമ്പറത്ത് വഴിയില്‍ ഉപേക്ഷിച്ചു കാറുമായി രക്ഷപ്പെട്ട പ്രതികളെ മണിക്കൂറുകള്‍ക്കകം കോടിയേരി ഇടയില്‍പ്പീടികയ്ക്കു സമീപത്തു നിന്നാണ് പൊലീസ് പിടികൂടിയത്, തലശേരി സി.ഐ എം. അനിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. കേസിലെ ഗൂഡാലോചനയുടെ ചുരുള്‍ നിവര്‍ത്തുന്നതിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും വിട്ടുകിട്ടാന്‍ തലശേരി ടൗണ്‍ പൊലിസ് ഹരജി നല്‍കും.

ഉടന്‍ തലശ്ശേരിയിലേക്ക് എത്തണമെന്ന് ആവശ്യപ്പെട്ട് അശ്വതി ബിസിനസുകാരനെ വിളിക്കുന്നതോടെയാണ് കെണിക്ക് കളമൊരുങ്ങിയത്. പഴയ ബസ് സ്റ്റാന്‍ഡ് ബി ഇ എം പി സ്‌കൂളിനടുത്ത് വരാന്‍ പറഞ്ഞതിനെ തുടര്‍ന്ന് മോഹന്‍ദാസ് സ്വന്തം കാറില്‍ തലശ്ശേരിയിലെത്തി. എന്നാല്‍ പറഞ്ഞ സ്ഥലത്ത് അശ്വതിയെ കണ്ടില്ല. ഫോണില്‍ വിളിച്ചപ്പോള്‍ കായ്യത്ത് റോഡിലേക്ക് എത്താന്‍ പറഞ്ഞു. കാര്‍ എം ജി റോഡരികില്‍ നിര്‍ത്തി മോഹന്‍ദാസ് കായ്യത്ത് എത്തിയപ്പോള്‍ ഓട്ടോയില്‍ അശ്വതിയെ കണ്ടു. കൂട്ടുകാരിയും ഒപ്പമുണ്ടായിരുന്നു.

കൂടെ കയറാന്‍ അശ്വതി പറഞ്ഞതനുസരിച്ച് ബിസിനസുകാരന്‍ ഓട്ടോയില്‍ കയറിയതോടെ സംഘം കാറിന്റെ താക്കോല്‍ കൈവശപ്പെടുത്തി കണ്ണൂർ ഭാഗത്തേയ്ക്ക് കൊണ്ട് പോവുകയായിരുന്നു. സമാനമായ തട്ടിപ്പുകള്‍ സംഘം മുന്‍പ് നടത്തിയിട്ടുണ്ടോയെന്നും പരിശോധിച്ചുവരികയാണെന്ന് സി.ഐ അറിയിച്ചു.

പൊലീസിന്റെ ചടുലമായ നീക്കങ്ങളാണ് പ്രതികളെ മണിക്കൂറുകള്‍ക്കൊണ്ടു പിടികൂടാന്‍ സാധിച്ചത്. സി.ഐ എം അനിലിനെ കൂടാതെ എസ്‌ഐമാരായ സജേഷ് ജോസ്, രൂപേഷ് എന്നിവരും കേസ് അന്വേഷണത്തില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (23 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (2 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (2 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (2 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (2 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (5 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (8 hours ago)

Malayali Vartha Recommends