സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരു മരണം കൂടി, കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി മരിച്ചു

സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്തു. പത്തനംതിട്ട കൊമൺചിറ സ്വദേശിനിയായ സുജാത (50) യാണ് മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയാണ് സുജാത. കഴിഞ്ഞ മൂന്ന് ദിവസമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പത്തനംതിട്ടയിൽ ഒരാഴ്ചയ്‌ക്കിടെയുള്ള മൂന്നാമത്തെ എലിപ്പനി ബാധിച്ചുള്ള മരണമാണിത്.
കഴിഞ്ഞദിവസം എലിപ്പനി ബാധിച്ച് അടൂര്‍ സ്വദേശി രാജന്‍ മരിച്ചിരുന്നു. മൂന്നു ദിവസം മുമ്പ് കൊടുമണ്‍ കാവിളയില്‍ ക്ഷീരകര്‍ഷക മണി ( 54) എലിപ്പനി ബാധിച്ച് മരിച്ചിരുന്നു. സംസ്ഥാനത്ത് കാലവർഷം ആരംഭിച്ചതോടെ എലിപ്പനിയും ഡെങ്കിപ്പനിയും വ്യാപകമാവുകയാണ്. കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ ജില്ലയിൽ 10 പേർക്ക് എലിപ്പനിയും 80 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. നിലവിൽ എച്ച്1 എൻ1 പനി ബാധിച്ച് 17 പേരാണ് ചികിത്സയിൽ കഴിയുന്നത്.
https://www.facebook.com/Malayalivartha





















