മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യ വളരെ പുറകിലാണ്; എല്ലാ അർത്ഥത്തിലും കേരളത്തിൽ മാധ്യമ സ്വാതന്ത്രത്തിന് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണ് സിപിഎം; ഇത്രയും കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങൾ ലോകത്തെവിടെയുമില്ല; തുറന്നടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

കുളിപ്പിച്ച് കുളിപ്പിച്ച് പിള്ളയെ ഇല്ലാതാക്കുക എന്നൊരു പഴമൊഴി ഉണ്ട്, അത് പോലെയാണ് ഇപ്പോൾ കാര്യങ്ങൾ. വെളുപ്പിച്ച് വെളുപ്പിച്ച് ഒരു കാര്യത്തെ വല്ലാതെ വളച്ചൊടിക്കുകയാണ്. മാധ്യമപ്രവർത്തക്കെതിരെയുള്ള കളളക്കേസിനെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വീണ്ടും ന്യായീകരിച്ചിരിക്കുകയാണ് . എല്ലാവർക്കും ഒരു നീതിയാണെന്ന് പറഞ്ഞ തന്റെ വാക്കുകളെ മാധ്യമപ്രവർത്തകർ വളച്ചൊടിച്ചുവെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത് .
സർക്കാരിനെയും എസ് എഫ് ഐയെയും വിമർശിച്ചാൽ കേസെടുക്കുമെന്ന് താൻ പറഞ്ഞിട്ടില്ല. കഴിഞ്ഞ പതിനൊന്നാം തിയ്യതി നടത്തിയ വാർത്താസമ്മേളനത്തിലെ സ്വന്തം വാക്കുകളെ തള്ളിയിരിക്കുകയാണ് അദ്ദേഹം. എസ്എഫ്ഐക്കെതിരായ പ്രചാരണത്തെയാണ് താൻ എതിർത്തത്. കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നാണ് താൻ ആ വാക്കുകളിലൂടെ ഉദേശിച്ചത്. മാധ്യമങ്ങൾ ഇവന്റ് മാനേജ് മെന്റിനോടനുബന്ധിച്ച് പറയാത്ത കാര്യം പറഞ്ഞുവെന്ന് കള്ളപ്രചാരണം നടത്തുകയാണ് .
മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യ വളരെ പുറകിലാണ്. എല്ലാ അർത്ഥത്തിലും കേരളത്തിൽ മാധ്യമ സ്വാതന്ത്രത്തിന് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണ് സിപിഎം. ഇത്രയും കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങൾ ലോകത്തെവിടെയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി . എലത്തൂർ കേസിൽ പൊലീസിനെതിരായ എംവി ശ്രേയാംസ്കുമാറിന്റെ വിമർശനം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha





















